ആന്‍ഡ്രോയിഡ്‌ വണ്ണും ആന്‍ഡ്രോയിഡും തമ്മിലുള്ള വ്യത്യാസം

By Archana V
|

ഏറെ നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഷവോമി എംഐ എ1 ലൂടെ ആന്‍ഡ്രോയ്‌ഡ്‌ വണ്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണ്‌.

ആന്‍ഡ്രോയിഡ്‌ വണ്ണും ആന്‍ഡ്രോയിഡും തമ്മിലുള്ള വ്യത്യാസം

കാമറ,എംഐ സ്‌റ്റോര്‍ ഷോപ്പിങ്‌ പോര്‍ട്ടല്‍, എംഐ റിമോട്ട്‌ ആപ്പ്‌ എന്നീ മൂന്ന്‌ പ്രീ-ഇന്‍സ്റ്റാള്‍ഡ്‌ ആപ്പുകള്‍ മാത്രമായി എത്തുന്ന ഈ സ്‌മാര്‍ട്‌ ഫോണ്‍ ആന്‍ഡ്രോയ്‌ഡ്‌ പി വരെ അപ്‌ഗ്രേഡ്‌ ചെയ്യാം എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

എന്താണ്‌ ആന്‍ഡ്രോയ്‌ഡ്‌ വണ്‍

എന്താണ്‌ ആന്‍ഡ്രോയ്‌ഡ്‌ വണ്‍

ചെറു നഗരങ്ങളിലും കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്‌ഡ്‌ അനുഭവം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഗിള്‍ 2014 ല്‍ അവതരിപ്പിച്ചതാണ്‌ ആന്‍ഡ്രോയ്‌ഡ്‌ വണ്‍ പ്ലാറ്റ്‌ ഫോം.

ആന്‍്‌ഡ്രോയ്‌ഡ്‌ വണ്‍ ആദ്യം നിര്‍മ്മിച്ച ചില കമ്പനികള്‍ മൈക്രോമാക്‌സ്‌, കാര്‍ബണ്‍, സ്‌പൈസ്‌ മൊബൈല്‍സ്‌ എന്നിവയാണ്‌. 6299 രൂപയായിരുന്നു പ്രാരംഭ വില . ഇന്ത്യയ്‌ക്ക്‌ പുറമെ പാകിസ്‌താന്‍, ശ്രീലങ്ക, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്‌ ,ബംഗ്ലാദേശ്‌, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ്‌ വണിന്റെ സാന്നിദ്ധ്യം വ്യാപിപ്പിച്ചു.

ആന്‍്‌ഡ്രോയ്‌ഡും ആന്‍ഡ്രോയ്‌ഡ്‌ വണും തമ്മിലുള്ള വ്യത്യാസം

ആന്‍്‌ഡ്രോയ്‌ഡും ആന്‍ഡ്രോയ്‌ഡ്‌ വണും തമ്മിലുള്ള വ്യത്യാസം

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളിലേറെയും അവരുടെ ഫോണിനായി ആന്‍ഡ്രോയ്‌ഡ്‌ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ ഗൂഗിളിന്‌ പഴയ ഫോണുകളില്‍ പുതിയ ഒഎസ്‌ അപ്‌ഡേറ്റുകള്‍ യഥാസമയം ലഭ്യമാക്കുന്നത്‌ ബുദ്ധിമുട്ടായി മാറി.

സാധാരണ ആന്‍്‌ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഡിവൈസിന്‌ അനുയോജ്യമായ ഹാര്‍ഡ്‌ വെയറും സോഫ്‌റ്റ്‌ വെയറും തിരഞ്ഞെടുക്കുന്നത്‌ ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയാണ്‌.

അതേസമയം ആന്‍്‌ഡ്രോയ്‌ഡ്‌ വണ്‍ ഡിവൈസില്‍ ഗൂഗിളായിരിക്കും വില കുറഞ്ഞ ആന്‍്‌ഡ്രോയ്‌ഡ്‌ ഫോണ്‍ നിര്‍മിക്കുന്നതിന്‌ വേണ്ട ഹാര്‍ഡ്‌വെയറും സോഫ്‌റ്റ്‌വെയറും സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുക .

സോഫ്‌റ്റ്‌ വെയര്‍ കൈകാര്യം ചെയ്യുന്നത്‌ ഗൂഗിള്‍ ആയതിനാല്‍ , നെക്‌സസ്‌ പിക്‌സല്‍ സീരീസ്‌ സ്‌മാര്‍ട്‌ ഫോണിലേത്‌ പോലെ ഈ ഫോണുകള്‍ക്കും സോഫ്‌റ്റ്‌ വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8: അത്യാകര്‍ഷകമായ ഫോണുകള്‍!ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8: അത്യാകര്‍ഷകമായ ഫോണുകള്‍!

ആന്‍ഡ്രോയ്‌ഡ്‌ വണ്‍ സ്‌മാര്‍ട്‌ ഫോണുകള്‍

ആന്‍ഡ്രോയ്‌ഡ്‌ വണ്‍ സ്‌മാര്‍ട്‌ ഫോണുകള്‍

. ഷവോമി എംഐ എ1 ആണ്‌ ആന്‍്‌ഡ്രോയ്‌ഡ്‌ വണ്‍ നിരയിലേക്ക്‌ ഏറ്റവും പുതിയതായി എത്തിയ സ്‌മാര്‍ട്‌ ഫോണ്‍
. മൈക്രോമാക്‌സ്‌ കാന്‍വാസ്‌ എ1
. കാര്‍ബണ്‍ സ്‌പാര്‍ക്കിള്‍ വി
. സ്‌പൈസ്‌ ഡ്രീം യുഎന്‍ഒ
. മിറ്റോ ഇംപാക്ട്‌
. എവര്‍ക്രോസ്സ്‌ വണ്‍ എക്‌സ്‌
. നെക്‌സിയന്‍ ജേര്‍ണി വണ്‍
. ചെറി മൊബൈല്‍ വണ്‍
. ക്യുമൊബൈല്‍ എം1
. മൈഫോണ്‍ യുനോ
. ലാവ പിക്‌സല്‍ വ1
. ഇന്‍ഫിനിക്‌സ്‌ ഹോട്ട്‌ 2 X510
. ബിക്യു അക്വാരിസ്‌ എ4.5
. ചെറി മൊബൈല്‍ വണ്‍ ജി1
.ഐ-മൊബൈല്‍ ഐക്യു II
. ജനറല്‍ മൊബൈല്‍ 4ജി
. വൈ! മൊബൈല്‍ ക്യോസിറ
. വൈ! മൊബൈല്‍ ഷാര്‍പ്‌ എസ്‌ 1
. വ! മൊബൈല്‍ ഷാര്‍പ്‌ 507എസ്‌എച്ച്‌, ആന്‍്‌ഡ്രോയ്‌ഡ്‌ വണ്‍
. ജനറല്‍ മൊബൈല്‍ 5 പ്ലസ്‌
. ജനറല്‍ മൊബൈല്‍ 6
.വൈ! മൊബൈല്‍ ഷാര്‍പ്‌ എക്‌സ്‌ 1

Best Mobiles in India

Read more about:
English summary
Google's Android One made it's come back in the Indian market with Xiaomi Mi A1 in India. Check out the major difference between Android and Android One

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X