ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സില്‍വര്‍; ഇതുവരെ അറിഞ്ഞത്...

By Bijesh
|

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സില്‍വര്‍ എന്ന പുതിയ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് ശ്രേണിയെ കുറിച്ചാണ് ഇപ്പോള്‍ ടെക്‌ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനോടകം മികച്ചതെന്നു പേരുകേട്ട നെക്‌സസ് ബ്രാന്‍ഡ് ഉപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് സില്‍ വര്‍ എന്ന പേരില്‍ ഗൂഗിള്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നു എന്നാണ് വിശ്വസനീയ മായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്തിനാണ് നെക്‌സസ് ഒഴിവാക്കുന്നത്, ആന്‍ഡ്രോയ്ഡ് സില്‍വറിന് നെക്‌സസില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?.. അതെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനായി താഴെ കൊടുത്തിരിക്കുന്ന സ്ലൈഡുകള്‍ കാണുക.

#1

#1

ഗൂഗിള്‍ അവതരിപ്പിക്കുന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ടഫോണാണ് ആന്‍ഡ്രോയ്ഡ് സില്‍വര്‍. ആപ്പിളിന്റെ ഐഫോണിനോട് കിടപിടിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണാണ് ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല, നെക്‌സസ് ഫോണുകളുടെ വിപണനം അത് നിര്‍മിക്കുന്ന കമ്പനികള്‍ ആണ് നടത്തിയിരുന്നതെങ്കില്‍ സില്‍വര്‍ ഫോണുകള്‍ ഗൂഗിള്‍ നേരിട്ടാണ് മാര്‍ക്കറ്റ് ചെയ്യുന്നത്.

 

#2

#2

അനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഉണ്ടാവില്ല എന്നതാണ് ആന്‍ഡ്രോയ്ഡ് സില്‍വറിന്റെ പ്രത്യേകതകളില്‍ എടുത്തുപറയേണ്ടത്. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുണ്ട്. മാത്രമല്ല, സില്‍വര്‍ ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇന്‍ബില്‍റ്റായി അവരുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കാനും സാധിക്കില്ല. അഥവാ ഇത്തരം ആപ്ലിക്കേഷനുകള്‍ അതതു കമ്പനികള്‍ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യത്തോടെ നല്‍കാമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്.

 

#3

#3

എല്‍.ജിയോ മോട്ടറോളയോ ആയിരിക്കും ഗൂഗിളിന് വേണ്ടി സില്‍വര്‍ ഫോണുകള്‍ നിര്‍മിക്കുക എന്നാണ് അറിയുന്നത്.

 

#4

#4

ആന്‍ഡ്രോയ്ഡ് സില്‍വര്‍ വികസിപ്പിക്കുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനുമായി ഏകദേശം 100 കോടി ഡോളറാണ് ഗൂഗിള്‍ വകയിരുത്തിയിരിക്കുന്നത്.

 

#5

#5

സില്‍വര്‍ എപ്പോഴായിരിക്കും ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അടുത്തുതന്നെ നെക്‌സസ് 10 ടാബ്ലറ്റ് കമ്പനി പുറത്തിറക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അല്‍പം കൂടി കഴിഞ്ഞേ സില്‍വര്‍ എത്തുകയുള്ളു.

 

#6

#6

മികച്ച ആന്‍ഡ്രോയ്ഡ് അനുഭവം ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുക എന്നതുതന്നെയാണ് സില്‍വര്‍ എന്ന ആശയത്തിനു പിന്നില്‍. നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ അവര്‍ക്കനുയോജ്യമായ രീതിയില്‍ ആന്‍ഡ്രോയ്ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍ സില്‍വര്‍ യദാര്‍ഥ ആന്‍ഡ്രോയ്ഡ് അനുഭവവമായിരിക്കും നല്‍കുക.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X