ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണും, ടാബ്ലെറ്റും വാങ്ങുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട 6 കാര്യങ്ങള്‍

Posted By: Vivek

ഇന്ന് ഏറ്റവും അധികം വില്പനയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും. പുതിയ പുതിയ മോഡലുകള്‍ വരുന്നതനുസരിച്ച് ആളുകള്‍ ഇവ മാറുന്നു എന്ന ഒരു ട്രെന്‍ഡ് കൂടി വ്യാപകമാകുന്നുണ്ട്. സാമ്പത്തികമായ എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ചാണ് സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും വിപണി കീഴടക്കുന്നത്. ഇതില്‍ തന്നെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും വാങ്ങുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ചുവടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റാം (കുറഞ്ഞത് 512എംബി)

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍/ടാബ്ലെറ്റ് ഹാങ്ങ് ആകാതെ വേഗത്തില്‍ പ്രവര്‍ത്തിയ്ക്കുന്നത് RAMനെ ആശ്രയിച്ചാണ്. റാം എന്നാല്‍ റാന്‍ഡം ആക്‌സസ് മെമ്മറി. നല്ല വേഗതയില്‍ നിങ്ങളുടെ ഉപകരണം പ്രവര്‍ത്തിയ്ക്കണമെന്നുണ്ടെങ്കില്‍ 1ജിബി എങ്കിലും റാം വേണം. സാധാരണ വേഗതയില്‍ ഹാങ്ങ് ആകാതിരിയ്ക്കാന്‍ ഏറ്റവും കുറഞ്ഞത് 512 എംബി റാം അനിവാര്യമാണ്. കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളിലും 512 എംബി റാം ലഭ്യമാണ്. എല്‍ജി നെക്‌സസ് 4 ഉം, സാംസങ് ഗാലക്‌സി എസ്3 യുടെ ചില പതിപ്പുകളും 2 ജിബി റാമുമായാണ് എത്തിയത്.

 

 

പ്രൊസസ്സര്‍ ( കുറഞ്ഞത് 1GHz)

റാം കഴിഞ്ഞാല്‍ ശ്രദ്ധിയ്‌ക്കേണ്ട അത്യാവശ്യ ഘടകമാണ് പ്രൊസസ്സര്‍. ഇപ്പോള്‍ ക്വാഡ്‌കോര്‍ പ്രൊസസ്സറുകളുടെ കാലമാണ്. ക്വാഡ്‌കോര്‍ പ്രൊസസ്സറുകളില്‍ വെവ്വേറെ കോറുകളാണ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനവും, ബാറ്ററി ഉപയോഗവും ഒക്കെ നിയന്ത്രിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിയ്ക്കുന്നവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ സിംഗിള്‍ കോര്‍ 1GHz പ്രൊസസ്സര്‍ തന്നെ മതിയാകും. സാധാരണ ഉപയോഗങ്ങള്‍ക്കെല്ലാം യോജിച്ചതാണിത്. ജിപിയു ഉണ്ട് എന്ന കാര്യം ഉറപ്പാക്കിയാല്‍ നന്നായി ഗെയിമും കളിയ്ക്കാം.

 

 

വാറന്റി (കുറഞ്ഞത് 1 വര്‍ഷം)

സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ വാങ്ങുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷം വാറന്റി ഉണ്ട് എന്ന് ഉറപ്പാക്കണം. വര്‍ദ്ധിപ്പിയ്ക്കാവുന്ന വാറന്റി ഓപ്ഷന്‍ ഉണ്ടെങ്കില്‍ വളരെ നല്ലത്. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ അപ്‌ഡേറ്റ് ലഭിയ്ക്കുന്ന സമയത്ത് മദര്‍ ബോര്‍ഡിന് തട്ടകേടുകള്‍ പറ്റാന്‍ ഒരു ചെറിയ സാധ്യതയുണ്ട്. അതുകൊണ്ട് വാറന്റി അനിവാര്യം.

 

 

ആന്‍ഡ്രോയ്ഡ് പതിപ്പ് ( കുറഞ്ഞത് ആന്‍ഡ്രോയ്ഡ 4.0 ഐസിഎസ്)

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ജെല്ലി ബീന്‍ 4.2.1 ഇപ്പോള്‍ ചുരുക്കം ചില കൂടിയ ഹാന്‍ഡ്‌സെറ്റുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഫോണുകളും, ടാബ്ലെറ്റുകളും വാങ്ങുമ്പോള്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് വേര്‍ഷനുള്ളവ വാങ്ങുക. അല്ലെങ്കില്‍ അതിന് മുകളിലോട്ട്.

 

 

ക്യാമറ (കുറഞ്ഞത് 5 എംപി, വീഡിയോ കോളിംഗ് വേണമെങ്കില്‍ മുന്‍ക്യാമറ)

എല്ലാവര്‍ക്കും അടിക്കടി ഫോണുകള്‍ മാറ്റാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് വാങ്ങുമ്പോള്‍ മികച്ച ഒരെണ്ണം വാങ്ങുക. ക്യാമറയുടെ കാര്യത്തില്‍ കുറഞ്ഞത് 5 മെഗാപിക്‌സല്‍ റെസല്യൂഷന്‍ ഉറപ്പാക്കുക. പനോരമ മോഡ്, ഫഌഷ് തുടങ്ങിയ കാര്യങ്ങള്‍ നോക്കി മനസ്സിലാക്കിയിട്ട് വാങ്ങുക. ഇനി വീഡിയോ കോളിങ്ങിന് താത്പര്യമുണ്ടെങ്കില്‍ വിജിഎ-യെക്കാള്‍ മികച്ച മുന്‍ക്യാമറയുള്ള മോഡല്‍ തെരഞ്ഞെടുക്കുക.

 

 

 

ഉപയോഗിച്ച് നോക്കിയിട്ട് വാങ്ങുക

ഒരു സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഒന്ന് ഉപയോഗിച്ച് നോക്കുന്നത് വളരെ നന്നായിരിയ്ക്കും. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്, ശബ്ദം, കളര്‍, ഉപയോഗിയ്ക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്ന് നോക്കിയിട്ട് വാങ്ങുക. കാരണം കാശ് നിങ്ങളുടെയാണ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot