മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ 8 എംപി ക്യാമറ

Posted By:

മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ 8 എംപി ക്യാമറ

മോട്ടറോളയുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ് മോട്ടറോള മോട്ടോലക്‌സ്.  123.6 ഗ്രാം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ നീളെ 117.7 എംഎം, വീതി 60.5 എംഎം, കട്ടി 9.9 എംഎം എന്നിങ്ങനെയാണ്.

ഫീച്ചറുകള്‍:

 • 4.0 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

 • ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ലാഷ്

 • വിജിഎ സെക്കന്ററി ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

 • 1 ജിബി റോം, 512 എംബി റാം

 • മൈക്രോഎസ്ഡി കാര്‍ഡ് വഴി എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍

 • വി2.0 മൈക്രോയുഎസ്ബി പോര്‍ട്ട്

 • 3ജി എച്ച്എസ്പിഎ സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 1400 ാഅവ ലിഥിയം അയണ്‍ ബാറ്ററി

 • 2ജിയില്‍ 450 മണിക്കൂറും, 3ജിയില്‍ 400 മണിക്കൂറം സ്റ്റാന്റ്‌ബൈ സമയം

 • 2ജിയില്‍ 6.5 മണിക്കൂറും, 3ജിയില്‍ 4.5 മണിക്കൂറും ടോക്ക് ടൈം

 • ആന്‍ഡ്രോയിഡ് വി2.3.7 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റഇംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍
വലിയ സ്‌ക്രീന്‍ ഉള്ള മോട്ടറോള മോട്ടോലകസിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വളരെ ആകര്‍ഷണീയമാണ്.  ഇതിലെ 8 മെഗാപിക്‌സല്‍ ക്യാമറ അവശ്യഘട്ടങ്ങളില്‍ ഡിജിറ്റല്‍ ക്യാമറയുടെ അഭാവത്തില്‍ ഏറെ സഹായകമാകും.  ജിയോ-ടാഗിംഗ്, വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

ഓണ്‍ലൈന്‍ ചാറ്റിംഗിന് ഇതില്‍ ഫ്രണ്ട് ക്യാമറയുണ്ട്.  800 ഹെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഇതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു.  ആന്‍ഡ്രോയിഡിന്റെ 2.3.7 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മോട്ടറോള മോട്ടോലക്‌സിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot