നോക്കിയ ലുമിയ സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് ഒരംഗം കൂടി

Posted By:

നോക്കിയ ലുമിയ സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് ഒരംഗം കൂടി

സ്മാര്‍ട്ട്‌ഫോണുകളുടെയും മൊബൈല്‍ ഫോണുകളുടെയും കാര്യം വരുമ്പോള്‍ ഏതൊരാളും ആദ്യം ഓര്‍ക്കുന്ന ഒരു പേരാണ് നോക്കിയ.  ലുമിയ സീരീസ് സ്മാര്‍ട്ട്‌ഫോമുകളിലൂടെ നോക്കിയ ഇപ്പോള്‍ ഒരു തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.  നോക്കിയ ലുമിയ 601 എന്നൊരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി വരാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ലണ്ടനില്‍ നടന്ന നോക്കിയ വേള്‍ഡ് ഷോയില്‍ നോക്കിയ ലുമിയ 900, നോക്കിയ ലുമിയ 800, നോക്കിയ ലുമിയ 701 എന്നിവ പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് നോക്കിയ ലുമിയ 601നെ കുറിച്ചുള്ള വാര്‍ത്ത.  8 മെഗാപിക്‌സലുള്ള മികച്ച ക്യാമറയാണ് ലുമിയ 601ന് എന്നല്ലാതെ ഇതിന്റെ കൂടുതല്‍ ഫീച്ചറുകള്‍, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയെ കുറിച്ച് ഇതുവരെ ഒരു ഒദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

നിലവിലുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും തോല്‍പിക്കുന്ന വിധം അത്യാകര്‍ഷണീയമായ ഡിസൈന്‍ ആയിരിക്കും ഈ പുതിയ നോക്കിയ ലുമിയ സ്മാര്‍ട്ട്‌ഫോണിന് എന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്.  വിന്‍ഡോസ് ഫോണ്‍ മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക എന്നും കേള്‍ക്കുന്നു.

512 എമബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറി സ്ലോട്ട്, 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് പ്രോസസ്സര്‍ എന്നിങ്ങനെയാണ് ഇതിന്റെ ഹാര്‍ഡ് വെയറുകള്‍ സജ്ജമാക്കിയിരിക്കുന്നത് എന്നും, 3.7 ഇഞ്ച് ഡബ്ല്യുവിജിഎ ടച്ച് സ്‌ക്രീന്, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, യുഎസ്ബി പോര്‍ട്ടുകള്‍ എന്നീ സൗകര്യങ്ങള്‍ എന്നും എല്ലാം നോക്കിയ ലുമിയ 601നെ കുറിച്ച് ഇതുവരെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ആണ്.

വീഡിയോ, ഓഡിയോ പ്ലെയറുകളും ലുമിയ 601ല്‍ പ്രതീക്ഷിക്കുന്നുണ്ട്.  3.5 എംഎം ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് എന്നീ സൗകര്യങ്ങളും ഈ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കും എന്നു കരുതപ്പെടുന്നു.  ഈ ഹാന്‍ഡ്‌സെറ്റ് എന്നു റിലീസ് ചെയ്യും, എത്രയായിരിക്കും വില എന്നിവയെ കുറിച്ചും ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot