പുതിയ ഹോണർ 50 പ്രോയുടെ ലഭ്യമായ സവിശേഷതകൾ പരിചയപ്പെടാം

|

അടുത്ത ആഴ്ച്ച ജൂൺ 16 ന്, ഹോണർ പുതിയ 50 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കും. ഹുവാവേയിൽ നിന്ന് വേർപ്പെടുത്തിയതിനുശേഷം അത് അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ ഹൈ-എൻഡ് സ്മാർട്ഫോണുകളായിരിക്കും ഇവ. ഈ ലൈനപ്പിൽ അഭ്യുങ്ങളിലുള്ള മൂന്ന് സ്മാർട്ഫോണുകളുടെയും സവിശേഷതകളും ചിത്രങ്ങളും ഇപ്പോൾ ലഭ്യമാണ്. ഈ സ്മാർട്ഫോണുകളെ കുറിച്ച് നമുക്ക് ലഭ്യമായ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഈ ചൈനീസ് കമ്പനിയിൽ നിന്നും വരാനിരിക്കുന്ന മുൻനിര സീരീസാണ് ഹോണർ 50. ഈ ലൈനപ്പിൽ ഹോണർ 50, ഹോണർ 50 പ്രോ, ഹോണർ 50 പ്രോ + എന്നിവ ഉൾപ്പെടും. ഈ സ്മാർട്ഫോണുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ‌ ഇതുവരെ ലഭ്യമല്ലെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അവ വിവിധ ഓൺലൈൻ പോർ‌ട്ടലുകളിൽ‌ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും അടുത്ത കാലത്തായി, ഹോണർ 50 പ്രോ ആൻറ്റുറ്റു ബെഞ്ച്മാർക്കിംഗ് വെബ്സൈറ്റിൽ കണ്ടെത്തി. അതിൽ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്‌തു.

നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോൺ, ബിഎച്ച്-205 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവ ലോഞ്ച് ചെയ്തുനോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോൺ, ബിഎച്ച്-205 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവ ലോഞ്ച് ചെയ്തു

100W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 4,000 എംഎഎച്ച് ബാറ്ററി

6.78 ഇഞ്ച് എഫ്‌എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 900 SoC ചിപ്‌സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് (100 എംപി എഫ് / 1.9 പ്രൈമറി, 8 എംപി എഫ് / 2.2 അൾട്രാവൈഡ്, 2 എംപി എഫ് / 2.4 മാക്രോ), 66 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈ സ്മാർട്ഫോണിന് 191 ഗ്രാം ഭാരവും, 164.73 x 75.63 x 8 മില്ലീമീറ്റർ അളവുമുണ്ട്. ഹോണർ 50 പ്രോ ഹോണർ 50 ന് സമാനമാണ്, ഇതിൽ 6.72 ഇഞ്ച് വലിയ എഫ്എച്ച്ഡി + ഒലെഡ് സ്ക്രീനും സെക്കൻഡറി 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടുന്നു. 100W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് പ്രോയ്ക്ക് ലഭിക്കുന്നത്.

ആപ്പിൾ ഐഫോൺ 12 മിനി ഇപ്പോൾ 8000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ ആമസോണിൽആപ്പിൾ ഐഫോൺ 12 മിനി ഇപ്പോൾ 8000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ ആമസോണിൽ

പുതിയ ഹോണർ 50 പ്രോയുടെ ലഭ്യമായ സവിശേഷതകൾ

ഇത് 25 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് പൂർണ്ണമായി ചാർജ് ചെയ്യും. ഹോണർ 50 പ്രോയ്ക്ക് ഭാരം 187 ഗ്രാമും, 163.46 x 74.66 x 8.05 മില്ലിമീറ്ററുമാണ്. ചോർന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, കുറഞ്ഞത് നാല് കളർ‌ ഓപ്ഷനിലും ഹോണർ 50 പ്രോ വിൽപ്പന നടത്തും. അമേരിക്കൻ ഐക്യനാടുകളിൽ ഹുവാവേ നിരോധിച്ചതിനുശേഷം ക്വാൽകോം ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന ആദ്യത്തെ പുതിയ ഹോണർ സ്മാർട്ട്‌ഫോണുകളാണ് ഏറ്റവും പുതിയ ഹോണർ 50 സീരീസ്. പുതിയ ഫോണുകൾ ഗൂഗിൾ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കും, അതായത് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോർ, ഗൂഗിൾ സേവനങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. ഈ സ്മാർട്ഫോണുകളുടെ കൂടുതൽ സവിശേഷതകൾ അധികം വൈകാതെ തന്നെ നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്.

കരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Honor 50 is the Chinese manufacturer's future flagship series. Honor has already confirmed that the new devices will be unveiled on June 16th in China. The Honor 50, Honor 50 Pro and Honor 50 Pro+ would be part of the range.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X