ആപ്പിള്‍ ഐ.ഒ.എസ്. 8 അവതരിപ്പിച്ചു; 10 പ്രധാന ഫീച്ചറുകള്‍!!!

Posted By:

പ്രതീക്ഷിച്ചപോലെ ആപ്പിള്‍ പരിഷ്‌കരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസ്. 8 അവതരിപ്പിച്ചു. ഇന്നലെ ആരംഭിച്ച വാര്‍ഷിക WWDC ഇവന്റിലാണ് പുതിയ ഒ.എസ് പ്രഖ്യാപിച്ചത്.

ഐ.ഒ.എസ് 7-നേക്കാള്‍ ലളിതവും വേഗതയുള്ളതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ് ഐ.ഒ.എസ്. 8 എന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കള്‍ക്കും ആപ് ഡവലപ്പര്‍മാര്‍ക്കും ഏറെ സാധ്യതകളുള്ളതാണ് പുതിയ ഒ.എസ്.

എന്തായാലും ഐ.ഒ.എസ്. 8 -ന്റെ 10 പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ടെക്‌സ്റ്റ് മെസേജ്, ഇമെയില്‍, ഫേസ്ബുക് റിമൈന്‍ഡര്‍ എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷനുകളില്‍ പ്രസ്തുത ആപ്ലിക്കേഷന്‍ തുറക്കാതെ തന്നെ ആക്റ്റിവിറ്റികള്‍ നടത്താം. അതായത് ഫോണില്‍ ഗെയിമിംഗോ മറ്റെന്തെങ്കിലും ആക്റ്റിവിറ്റികളോ നടത്തുമ്പോള്‍ തന്നെ ഇമെയില്‍, ടെക്‌സ്റ്റ് മെസേജ് എന്നിവയ്ക്ക് മറുപടി നല്‍കാം.

 

#2

ഐ.ഒ.എസ്. 8 പുതിയ മെസേജിംഗ് ആപ് അവതരിപ്പിക്കുന്നുണ്ട്. ഒറ്റ സൈ്വപിലൂടെ ആശയവിനിമയം സാധ്യമാകുമെന്നതാണ് ഈ മെസേജിംഗ് ആപ്ലിക്കേഷന്റെ ഗുണം. ഇതിലുള്ള ടാപ് ടു ടോക് എന്ന ഫീച്ചര്‍, വേയ്‌സ് മെസേജ് അയയ്ക്കാന്‍ സാധിക്കും. വീഡിയോ, ഫോട്ടോ എന്നിവയെല്ലാം ഇത്തരത്തില്‍ വളരെയെളുപ്പം അയയ്ക്കാം. ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ട് ആപ്ലിക്കേഷനില്‍.

 

#3

വിവിധ ഹെല്‍ത് ആപ്ലിക്കേഷനുകള്‍ വഴിയും ഫിറ്റ് ബിറ്റ്, ഫ്യുവല്‍ ബാന്‍ഡ് തുടങ്ങിയ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വഴിയും ലഭിക്കുന്ന ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യം സംബന്ധിച്ച വ്യക്തവും ഏകീകൃതവുമായ വിവരം ലഭ്യമാക്കുന്ന ആപ്ലിക്കേഷനും ഐ.ഒ.എസ്. 8-ന്റെ പ്രത്യേകതയാണ്.

 

#4

ആന്‍ഡ്രോയ്ഡിനു സമാനമായി തേര്‍ഡ് പാര്‍ടി കീബോര്‍ഡ് ഐ.ഒ.എസ്. 8 സപ്പോര്‍ട് ചെയ്യും.

 

#5

ഒരു കുടുംബത്തിലുള്ളവര്‍ക്കോ വേണ്ടപ്പെട്ടവരായ ആളുകള്‍ക്കോ പരസ്പരം വേഗത്തില്‍ ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഫാമിലി ഷെയറിംഗ്. 6 അംഗങ്ങളെ വരെ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്താം. ഇവര്‍ക്ക് ഫോട്ടോകള്‍, കലണ്ടറുകള്‍ എന്നിവ ഷെയര്‍ ചെയ്യാം. അതിനുപുറമെ ഗ്രൂപ്പില്‍ അംഗങ്ങളായുള്ളവര്‍ക്ക് ഗ്രൂപ്പില്‍ തന്നെയുള്ള മറ്റൊരാളുടെ ഐ ട്യൂണ്‍സ് അക്കൗണ്ടില്‍ നിന്നോ ഐബുക്, ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നോ ആവശ്യമുള്ള കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

 

#6

ഐ.ഒ.എസ് 8ഉം അതിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച മാക് ഒ.എസ് ആയ ഒ.എസ്. X യോസ്‌മൈറ്റും ഐ.ഒ.എസ്, മാക് ഡിവൈസുകള്‍ മാറിമാറി ഉപയോഗിക്കാന്‍ സഹായിക്കും. അതായത് ഐ.ഒ.എസ് ഫോണില്‍ വരുന്ന കോളുകള്‍ക്ക് മാക് കമ്പ്യൂട്ടറിലൂടെയോ ഐ പാഡിലൂടെയോ മറുപടി നല്‍കാം. അതുപോലെ മെസേജുകള്‍ അയയ്ക്കാനും സാധിക്കും. കൂടാതെ ഒരു ഒ.എസ്. X ഉപകരണത്തില്‍ എഴുതുന്ന ഇമെയില്‍ ഐ.ഒ.എസ് ഉപകരണത്തില്‍ ആക്‌സസ് ചെയ്യാനും കഴിയും.

 

#7

ഏതു തരത്തിലുള്ള ഡോക്യമെന്റുകളും സ്‌റ്റോര്‍ ചെയ്യാനും ഐ.ഒ.എസ്, മാക് ഉപകരണങ്ങളിലൂടെ അത് ആക്‌സസ് ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ഐ ക്ലൗഡ് ഡ്രൈവ്.

 

#8

ഐ.ഒ.എസ് 8-ലെ ഫോട്ടോ ആപ്ലിക്കേഷനും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഫോട്ടോകള്‍ ക്ലൗഡില്‍ സ്‌റ്റോര്‍ ചെയ്യാം എന്നരിലുപരി കുടുതല്‍ മികച്ച എഡിറ്റിംഗ് ഫീച്ചറുകളും ഉള്‍ക്കൊള്ളച്ചിട്ടുണ്ട്.

 

#9

ഐ.ഒ.എസ് 8-ലെ സിരി ആപ്ലിക്കേഷന് പാട്ടുകള്‍ തിരിച്ചറിയാനുള്ള ശേഷിയുണ്ട്. അതായത് നിങ്ങള്‍ക്ക് ഐ ട്യൂണ്‍സില്‍ നിന്ന് പാട്ടുകള്‍ തെരഞ്ഞെടുക്കണമെങ്കില്‍ അതിന്റെ ഏതാനും വരികള്‍ പാടിയാല്‍ മതി. 22 ഭാഷകളും സിരി സപ്പോര്‍ട് ചെയ്യുന്നുണ്ട്.

 

#10

ഐഫോണ്‍ 4 എസ്, ഐ ഫോണ്‍ 5, ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി, ഐ പോഡ് ടച്ച് 5 ജി, ഐ പാഡ് 2, ഐ പാഡ് വിത് റെറ്റിന ഡിസ്‌പ്ലെ, ഐ പാഡ് എയര്‍, ഐ പാഡ് മിനി റെറ്റിന ഡിസ്‌പ്ലെ എന്നീ ഉപകരണങ്ങളില്‍ ഐ.ഒ.എസ് 8 അപ്‌ഡേറ്റ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot