നിറഞ്ഞ സവിശേഷതകളുമായി ഐഫോണ്‍ 6എസും, 6എസ് പ്ലസും എത്തി..!

Written By:

നീണ്ട അഭ്യൂഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും വിരാമമിട്ട് ആപ്പിള്‍ അവരുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിങ്ങനെയാണ് വരും നാളുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന ഡിവൈസുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

പ്രതീക്ഷിച്ച പോലെ പുതിയ രണ്ട് ഫോണുകളും ഐഫോണ്‍ 6-മായി രൂപഘടനയില്‍ വന്‍ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്.

ആപ്പിള്‍ വാച്ചുകള്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍...!

പുതിയ ഫോണുകളുടെ സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഐഫോണുകള്‍

ഐഫോണ്‍ 6എസ് 4.7ഇഞ്ച് ഡിസ്‌പ്ലേയിലും, ഐഫോണ്‍ 6എസ് പ്ലസ് 5.5ഇഞ്ച് എല്‍ഇഡി റെറ്റിനാ ഡിസ്‌പ്ലേയിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്.

 

പുതിയ ഐഫോണുകള്‍

1334 X 750 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവിലാണ് ഐഫോണ്‍ 6എസ് എത്തിയിരിക്കുന്നത്, അതേസമയം വലിപ്പമുളള സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്ന ഐഫോണ്‍ 6എസ് പ്ലസ് 1920 X 1080 പിക്‌സലുകള്‍ റെസലൂഷനാണ് നല്‍കുന്നത്.

 

പുതിയ ഐഫോണുകള്‍

3ഡി ഫോഴ്‌സ് ടച്ച് സവിശേഷതയും, ഏറ്റവും പുതിയ എ9 ചിപ്‌സെറ്റും പുതിയ ഐഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.

 

പുതിയ ഐഫോണുകള്‍

മെച്ചപ്പെട്ട ഒഐഎസ് സവിശേഷതയുളള 12എംപി ഐസൈറ്റ് പ്രധാന ക്യാമറയാണ് ഫോണിനുളളത്. മുന്‍ ക്യാമറയ്ക്ക് 5എംപി നല്‍കിയിരിക്കുന്നു.

 

പുതിയ ഐഫോണുകള്‍

രണ്ട് ഫോണുകളിലും പ്രധാന ക്യാമറയില്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. സെല്‍ഫി ക്യാമറ ഉപയോഗിച്ച് 720പിക്‌സലുകള്‍ വീഡിയോ എടുക്കാവുന്നതാണ്.

 

പുതിയ ഐഫോണുകള്‍

സെപ്റ്റംബര്‍ 18 മുതലാണ് പുതിയ ഐഫോണുകള്‍ വിപണിയില്‍ എത്തുക.

 

പുതിയ ഐഫോണുകള്‍

16ജിബി, 64ജിബി, 128ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ഫോണ്‍ ലഭ്യമാകുക.

 

പുതിയ ഐഫോണുകള്‍

അമേരിക്കന്‍ വിപണിയില്‍ ഐഫോണ്‍ 6എസ് 16ജിബിക്ക് 649 ഡോളറും, 64ജിബിക്ക് 749 ഡോളറും, 128ജിബിക്ക് 849 ഡോളറുമാണ് വില.

 

പുതിയ ഐഫോണുകള്‍

അതേസമയം, ഐഫോണ്‍ 6എസ് പ്ലസ് 16ജിബിക്ക് 749 ഡോളറും, 64ജിബിക്ക് 849 ഡോളറും, 128ജിബിക്ക് 949 ഡോളറും ആണ് വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple Announces iPhone 6S and iPhone 6S Plus: A9 SoC, 3D Touch, 12MP iSight Camera and More.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot