Home
Mobile

വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ്! എല്ലാ ഐഫോണുകൾക്കും OLED ഡിസ്‌പ്ലേകൾ ഉപയോഗിക്കും

ആപ്പിളിൻ്റെ ബജറ്റ്-ഫ്രണ്ട്ലി ഐഫോൺ എസ്ഇ (iPhone SE) ഒടുവിൽ വലിയ മാറ്റത്തിലേക്ക് ചുവട് വെക്കുന്നു. നിക്കി ഏഷ്യയുടെ ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 2025ലും അതിന് ശേഷവും വിൽക്കുന്ന എല്ലാ ഐഫോൺ മോഡലുകൾക്കും ആപ്പിൾ ഓർഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡ് (OLED) ഡിസ്‌പ്ലേകൾ ഉപയോഗിക്കും. ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലേ (എൽസിഡി) പൂർണ്ണമായും ഒഴിവാക്കുമെന്ന് നിക്കി ബിസിനസ്സ് ദിനപത്രം പറഞ്ഞു. ഈ നീക്കം ആപ്പിളിൻ്റെ എൽസിഡി ടെക്‌നോളജി ആശ്രയിക്കുന്നതിനുള്ള ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇത് ഡിസ്പ്ലേ നിർമ്മാതാക്കൾക്ക് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

വർഷങ്ങളോളം, ആപ്പിളിൻ്റെ മുൻനിര ഐഫോണുകൾ ഊർജ്ജസ്വലമായ OLED ഡിസ്പ്ലേകൾ പ്രശംസ നേടിയിരുന്നു. അതേ സമയം ഐഫോൺ എസ്ഇ കൂടുതൽ ചെലവ് കുറഞ്ഞ LCD സാങ്കേതികവിദ്യയിൽ പിടിച്ച് നിന്നു. അടുത്ത വരവിലൂടെ ഇതെല്ലാം മാറാൻ പോകുകയാണ്. ഐഫോൺ ലൈനപ്പിലുടനീളം OLED സ്വീകരിക്കുന്നതിലൂടെ, ആപ്പിൾ കൂടുതൽ ശ്രദ്ധ നേടാൻ പോകുകയാണ്. OLED ഡിസ്പ്ലേകൾ LCD-കളെ അപേക്ഷിച്ച് മികച്ച കോൺട്രാസ്റ്റ്, ദീപേസ്റ്റ് ബ്ലാക്ക്, കനം കുറഞ്ഞ ഫോൺ ഡിസൈനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

എല്ലാ ഐഫോണുകൾക്കും OLED ഡിസ്‌പ്ലേകൾ ഉപയോഗിക്കും

OLED ഡിസ്പ്ലേയിലേക്കുള്ള നീക്കം ആപ്പിളിനുള്ള ഡിസ്പ്ലേ വിതരണക്കാരുടെ ലാൻഡ്സ്കേപ്പിലെ മാറ്റത്തെയും സൂചിപ്പിക്കുന്നു. പരമ്പരാഗതമായി, ജപ്പാൻ ഡിസ്പ്ലേ (ജെഡിഐ), ഷാർപ്പ് തുടങ്ങിയ ജാപ്പനീസ് കമ്പനികൾ ഐഫോണുകൾക്ക് എൽസിഡി പാനലുകൾ നൽകുന്ന പ്രധാന ആളുകൾ ആയിരുന്നു. എന്നിരുന്നാലും, നിലവിൽ ഒരു കമ്പനിയും സ്മാർട്ട്‌ഫോണുകൾക്കായി OLED സ്‌ക്രീനുകൾ നിർമ്മിക്കുന്നില്ല. തൽഫലമായി, ഒഎൽഇഡിയിലേക്ക് മാറുന്നത് അർത്ഥമാക്കുന്നത് ജെഡിഐയും ഷാർപ്പും ആപ്പിളിൻ്റെ വിതരണ ശൃംഖലയിൽ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കപ്പെടും എന്നാണ്.

ഈ ആസൂത്രിതമായ നീക്കം ആപ്പിളിൻ്റെ ഹാൻഡ്‌സെറ്റ് ബിസിനസിൽ നിന്ന് ജപ്പാനിലെ ഷാർപ്പ് കോർപ്പറേഷനെയും ജപ്പാൻ ഡിസ്‌പ്ലേയെയും ഒഴിവാക്കുമെന്ന് നിക്കി പറഞ്ഞിട്ടുമുണ്ട്. ഈ ജാപ്പനീസ് ഡിസ്പ്ലേ ഭീമന്മാർക്ക് ഇത് പ്രശ്‌നമുണ്ടാക്കാം. 2015ൽ, എല്ലാ ഐഫോൺ ഡിസ്പ്ലേകളുടെയും 70% അവർ വിതരണം ചെയ്തു. ഇപ്പോൾ, ആപ്പിൾ അതിൻ്റെ OLED ആവശ്യങ്ങൾക്കായി സാംസങ്, എൽജി, ചൈനയുടെ BOE എന്നിവയെ ആശ്രയിക്കുമ്പോൾ, JDI, Sharp എന്നിവ സപ്പ്ളൈ ചെയിനിന് പുറത്താക്കുകയാണ്.

ചൈനയുടെ BOE ടെക്‌നോളജിയിൽ നിന്നും ദക്ഷിണ കൊറിയയുടെ എൽജി ഡിസ്‌പ്ലേയിൽ നിന്നും വരാനിരിക്കുന്ന ഐഫോൺ എസ്ഇയുടെ OLED ഡിസ്‌പ്ലേകൾക്കായി ആപ്പിൾ ഓർഡറുകൾ നൽകാൻ തുടങ്ങി എന്ന് നിക്കി പറഞ്ഞു. ആപ്പിൾ വാച്ച് പോലുള്ള ഉപകരണങ്ങൾക്കായി ചെറിയ ഒഎൽഇഡി ഡിസ്പ്ലേകൾ നൽകുന്നതിൽ ജെഡിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതേ സമയം ഷാർപ്പ് അതിൻ്റെ എൽസിഡി ബിസിനസ്സ് മൊത്തത്തിൽ സ്കെയിൽ ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

ഇത് ഉപഭോക്താക്കൾക്ക് എന്താണ് അർത്ഥമാക്കുന്നത്? നേരത്തെ പറഞ്ഞതുപ്പോലെ അടുത്ത ഐഫോൺ എസ്ഇയിൽ OLED-ലേക്കുള്ള മാറ്റം ഉപയോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന വിലയിൽ കൂടുതൽ പ്രീമിയം അനുഭവത്തിൽ നൽകാൻ കമ്പനിക്ക് സാധിച്ചേക്കാം. ഈ വിശദാംശങ്ങൾ കമ്പനി സ്ഥിതീകരിച്ചിട്ടില്ല എന്നത് ഓർക്കുക. കനം കുറഞ്ഞ ഫോൺ ഡിസൈനും ഷാർപ്പ് ആയ വിഷ്വലുകളും മെച്ചപ്പെട്ട ബാറ്ററി ലൈഫും നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും, പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് തന്നെ വില വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
A new report by Nikkei Asia suggests that Apple will use organic light-emitting diode (OLED) displays for all iPhone models sold in 2025 and beyond. The Nikkei business daily said the liquid crystal display (LCD) will be phased out entirely. The move marks the end of an era for Apple's reliance on LCD technology. It's worth noting that this could have significant implications for display manufacturers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X