ആമസോണിൽ ആപ്പിൾക്കാലം! ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ കിടിലൻ ഓഫറുകൾ
ആപ്പിൾ ആരാധകർക്ക് ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ അവസരമൊരുക്കി ആമസോണിൽ ആപ്പിൾ ഡേയ്സ് സെയിൽ ആരംഭിച്ചു. ഐഫോണിന്റെ ഏറ്റവും പുതിയ 14 സീരീസിലെ സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വമ്പൻ വിലക്കുറവും ഓഫറുകളുമാണ് ആപ്പിൾ ഡേയ്‌സ് സെയിലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ആരംഭിച്ച സെയിൽ ജൂൺ 17 വരെയാണ് തുടരുക.
അതിനാൽ, കുറഞ്ഞ വിലയിൽ പുതിയ ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ജൂൺ 17-ന് മുമ്പ് ഡീൽ നേടുന്നതിന് വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. ഫ്ലാറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് കാർഡുകളിലെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ആമസോൺ ആപ്പിൾ സെയിൽ ഡേയ്സിലേക്ക് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്.

ആപ്പിൾ സെയിൽ ഡേയ്സിൽ ഐഫോൺ 14 സീരീസിന് ലഭിക്കുന്ന ഓഫറുകൾ: കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ 14 സീരീസ് പ്രഖ്യാപിച്ചത്. ഈ പരമ്പരയിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകൾ ആണ് ഉൾപ്പെടുന്നത്.
ആമസോണിലെ ആപ്പിൾ ഡേയ്സ് സെയിൽ ദിവസങ്ങളിൽ ഐഫോൺ 14 സീരിസിലെ എല്ലാ മോഡലുകളും ഓഫർ വിലയിൽ ലഭ്യമാണ്. 128 ജിബി മോഡലുള്ള ആപ്പിൾ ഐഫോൺ 14 അതിന്റെ യഥാർത്ഥ വിലയായ 79,999 രൂപയിൽ നിന്ന് ഡിസ്കൗണ്ടുകളോടെ 67,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഏതാണ്ട് 15 ശതമാനം ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു.

ഈ ഡിസ്കൗണ്ടിന് പുറമേ എക്സ്ചേഞ്ച് ഓഫറും ആമസോൺ നൽകുന്നുണ്ട്. പരമാവധി 30,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യമായി നൽകും എന്നാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഈ എക്സ്ചേഞ്ച് ഓഫർ സ്വന്തമാക്കാനായാൽ ഏതാണ്ട് 37,000 രൂപയ്ക്ക് ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഇവിടെ മറ്റൊരു കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
എക്സ്ചേഞ്ചിനായി നൽകുന്ന ഫോണിന്റെ പ്രവർത്തനക്ഷമതയും പഴക്കവും കണക്കാക്കിയാണ് പരമാവധി എത്രതുക നൽകണം എന്ന് തീരുമാനിക്കുക. അതിനാൽ നാം എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന് പരമാവധി മൂല്യമായ 30000 രൂപ ലഭിക്കണമെന്നില്ല. ഐഫോൺ 14 സീരീസിലെ മറ്റ് ഫോണുകളും ഈ എക്സ്ചേഞ്ച് വിലയുടെ സഹായത്താലും സെയിൽ ഡിസ്കൗണ്ടുകൾ ഉപയോഗിച്ചും വിലക്കുറവിൽ സ്വന്തമാക്കാം.
ഐഫോൺ 14-ന്റെ 256ജിബി വേരിയന്റ് 13 ശതമാനം ഡിസ്കൗണ്ടോടെ 77,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. യഥാർഥത്തിൽ 89,900 രൂപയാണ് ഈ വേരിയന്റിന്റെ വില. താൽപര്യമുള്ളവർക്കായി ഐഫോൺ 14 ന്റെ 512 ജിബി സ്റ്റോറേജുള്ള വേരിയന്റ് 11 ശതമാനം ഡിസ്കൗണ്ട് വിലയിൽ 97,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 1,09,900 രൂപയാണ് ഇതിന്റെ യഥാർഥ വില.

ഐഫോൺ 14 പ്ലസ്: ഐഫോൺ 14 നെ അപേക്ഷിച്ച് വലിയ സ്‌ക്രീനും ബാറ്ററിയുമുള്ള ഐഫോൺ 14 പ്ലസ് ഡിസ്കൗണ്ടുകളോടെ ഇപ്പോൾ ആപ്പിൾ സെയിലിൽ ലഭ്യമാണ്. 128 ജിബി സ്റ്റോറേജുള്ള 14 പ്ലസ് മോഡൽ ഇപ്പോൾ 76,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 89,900 രൂപ വിലയുള്ള 14 പ്ലസ് മോഡലിന് 14 ശതമാനം ഡിസ്കൗണ്ടാണ് നൽകിയിരിക്കുന്നത്.
ഐഫോൺ 14 പ്രോ: ഐഫോൺ 14 പ്രോ ഉൾപ്പെടുന്ന ഐഫോൺ 14 സീരീസിന്റെ ഉയർന്ന മോഡലും നിലവിൽ ഏകദേശം 9 ശതമാനം ഡിസ്കൗണ്ട് ഓഫറിൽ ലഭ്യമാണ്. ആപ്പിൾ ഐഫോൺ 14 പ്രോ 128 ജിബി മോഡൽ 1,19,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1,29,900 രൂപയാണ് ഇതിന്റെ യഥാർഥ വില.
ഐഫോൺ 14 പ്രോ മാക്സ്: ആപ്പിൾ സെയിൽ ഡേയ്സിൽ ഐഫോൺ 14 സീരീസിലെ ഏറ്റവും ഉയർന്ന മോഡൽ ആയ ഐഫോൺ 14 പ്രോ മാക്സും 9 ശതമാനം ഡിസ്കൗണ്ടിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1,39,900 രൂപ വിലയുണ്ടായിരുന്ന 14 പ്രോ മാക്സ് 128 ജിബി വേരിയന്റ് ഇപ്പോൾ ഓഫർ വിലയിൽ 1,27,999 രൂപയ്ക്ക് ലഭ്യമാണ്.


Click it and Unblock the Notifications








