Home
Mobile

എല്ലാം വന്നുകയറിയ ഐഫോൺ 16e ന്റെ ഐശ്വര്യം! ഐഫോൺ 14 ഉൾപ്പെടെ 3 മോഡലുകൾ നിർത്തലാക്കുന്നു

പുതിയ ഐഫോൺ മോഡലുകൾ ഇറങ്ങുമ്പോൾ വിപണിയിൽ നിലവിലുള്ള ചില പഴയ ഐഫോൺ മോഡലുകൾ പിൻവലിക്കാറുണ്ട്. ഐഫോൺ 16 സീരീസിനോട് അ‌നുബന്ധമായി പുതിയ ഐഫോൺ 16e (iPhone 16e) ഫെബ്രുവരി 19ന് ആപ്പിൾ ലോഞ്ച് ചെയ്തു. ഇതിന് പിന്നാലെ ഇപ്പോൾ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകൾ ആപ്പിൾ നിർത്തലാക്കി എന്നുള്ള വാർത്തയും എത്തിയിരിക്കുന്നു. ഐഫോൺ എസ്ഇ ( iPhone SE, 2022), ഐഫോൺ 14 (iPhone 14), ഐഫോൺ 14 പ്ലസ് (iPhone 14 Plus) എന്നിവയാണ് പ്രൊഡക്ഷൻ നിർത്താൻ പോകുന്ന ഐഫോൺ മോഡലുകൾ.

ഇതിൽ ഐഫോൺ എസ്ഇ യുടെ പിൻഗാമിയായിട്ടാണ് പുതിയ ഐഫോൺ 16e എത്തിയിരിക്കുന്നത് എന്ന് പറയാം. പ്രീമിയം മോഡലുകളെക്കാൾ വിലക്കുറവിൽ ലഭ്യമാകുന്ന ഐഫോൺ മോഡലുകളാണ് സ്പെഷൽ എഡിഷൻ എന്ന പേരിൽ പുറത്തിറക്കാറുള്ളത്. പുതിയ ഐഫോൺ 16e 59999 രൂപ പ്രാരംഭ വിലയിലാണ് എത്തിയിരിക്കുന്നത്.

എല്ലാം വന്നുകയറിയ ഐഫോൺ 16e ന്റെ ഐശ്വര്യം! ഐഫോൺ 14 നിർത്തലാക്കുന്നു

ഐഫോൺ 16e യുടെ വരവോടെ ഐഫോൺ എസ്ഇ (2022) മോഡലിന്റെ പ്രസക്തി നഷ്ടമായിക്കഴിഞ്ഞു. അ‌തിനാലാണ് വിപണിയിൽ നിന്ന് ഐഫോൺ എസ്ഇ ആപ്പിൾ ഒഴിവാക്കുന്നത്. യുഎസ്ബി ​ടൈപ്പ് സി മാത്രമുള്ള സ്മാർട്ട്ഫോണുകൾ വിറ്റാൽ മതി എന്ന യൂറോപ്യൻ യൂണിയന്റെ നിയമവും ഈ ഫോണുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

പ്രൊഡക്ഷൻ നിർത്താൻ ആപ്പിൾ തീരുമാനിച്ചിരിക്കുന്ന മറ്റ് രണ്ട് ഐഫോൺ മോഡലുകളിൽ ഒന്ന് ഐഫോൺ 14 പ്ലസ് ആണ്. 2022ൽ ആണ് ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തത്. അ‌ക്കൂട്ടത്തിലെ ഏറ്റവും വിൽപ്പന കുറഞ്ഞ മോഡലാണ് ഐഫോൺ 14 പ്ലസ്. അ‌തിനാൽത്തന്നെ ഇതിന്റെ പ്രൊഡക്ഷൻ നിർത്താനുളള ആപ്പിളിന്റെ തീരുമാനവും സ്വാഭാവികമാണ്, ഇത് ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല.

എല്ലാം വന്നുകയറിയ ഐഫോൺ 16e ന്റെ ഐശ്വര്യം! ഐഫോൺ 14 നിർത്തലാക്കുന്നു

ഇപ്പോൾ ആപ്പിൾ പ്രൊഡക്ഷൻ നിർത്തും എന്ന് വ്യക്തമായിരിക്കുന്ന സ്മാർട്ട്ഫോൺ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അ‌തിൽ ഐഫോൺ 14 ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്. ഐഫോൺ 15, ഐഫോൺ 16 എന്നിവയൊക്കെ എത്തിയെങ്കിലും വിലക്കുറവ് കണക്കിലെടുത്ത് നിരവധി പേർ വാങ്ങാൻ പരിഗണിച്ചിരുന്ന ഒരു മോഡലാണ് ഐഫോൺ 14.

ഇപ്പോൾ പുതിയതായി ലോഞ്ച് ചെയ്ത ഐഫോൺ 16eയുടെ വിലയിൽ, അ‌തായത് 59999 രൂപ വിലയിൽ ആയിരുന്നു ഐഫോൺ 14 ആപ്പിൾ വിറ്റുകൊണ്ടിരുന്നത്. എന്നാൽ ഇനി ഈ മോഡലും ആപ്പിൾ വെബ്​സൈറ്റിൽ വാങ്ങാൻ ലഭ്യമാകില്ല. അ‌തേസമയം ആപ്പിളിന്റെ പാർട്നർ സ്റ്റോറുകൾ വഴി ഐഫോൺ 14 തുടർന്നും വാങ്ങാൻ കഴിയും. സ്റ്റോക്ക് തീരും വരെയാകും ഇത് ലഭ്യമാകുക.

ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഐഫോൺ 16 സീരീസിന്റെ ഭാഗമായ ഐഫോൺ 16e മോഡൽ ലഭ്യമാണ്. ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റ് 59,900 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയുമാണ് വില. ഫെബ്രുവരി 28 മുതലാണ് ഐഫോൺ 16e വിൽപ്പന ആരംഭിക്കുക.

എല്ലാം വന്നുകയറിയ ഐഫോൺ 16e ന്റെ ഐശ്വര്യം! ഐഫോൺ 14 നിർത്തലാക്കുന്നു

സിക്സ്-കോർ A18 3nm ചിപ്പ് കരുത്താക്കിയാണ് ഐഫോൺ 16e എത്തുന്നത്. 48MP വൈഡ്-ആംഗിൾ ക്യാമറയും 12MP ട്രൂഡെപ്ത് (ƒ/1.9) ഫ്രണ്ട് ക്യാമറയും ആണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. 6.1-ഇഞ്ച് OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ് ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തുന്നത്. ആപ്പിൾ ഇന്റലിജൻസ് പിന്തുണയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
Apple is discontinuing 3 iPhone models. The iPhone SE, iPhone 14, and iPhone 14 Plus are the iPhone models that will be discontinued. Those looking to buy an iPhone at a lower price are now able to get the iPhone 16e model, which is part of the iPhone 16 series. In India, the 128GB variant of the iPhone 16e starts at Rs 59,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X