സാറ്റലൈറ്റ് കണക്റ്റിവിറ്റി, ഇ-സിം: ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

|

കാത്തിരിപ്പുകൾക്കൊടുവിൽ ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിരിക്കുകയാണ്. ആപ്പിൾ 2022 ഇവന്റിൽ നടന്ന ചടങ്ങിലാണ് ഐഫോൺ ( നോൺ പ്രോ ) സീരീസിലെ നാല് ഡിവൈസുകളും അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് വിപണിയിലെത്തിയത്. സാറ്റലൈറ്റ് കണക്റ്റഡ് എമർജൻസി എസ്ഒഎസ് സൌകര്യം, ഫോട്ടോണിക്ക് എഞ്ചിൻ, ഇ സിം കണക്റ്റിവിറ്റി, ആപ്പിൾ വാച്ച് സീരിസ് 8ലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ എന്നിങ്ങനെ എടുത്ത് പറയേണ്ട നിരവധി ഫീച്ചറുകൾ ആപ്പിൾ ഐഫോൺ സീരീസിലെ ഡിവൈസുകളിൽ ലഭ്യമാണ്. ആപ്പിൾ ഐഫോൺ സീരീസിലെ നോൺ പ്രോ ഡിവൈസുകളായ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ഐഫോൺ 14, 14 പ്ലസ് ഫീച്ചറുകൾ

14 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഐഫോൺ 14 ബേസ് മോഡൽ എത്തുന്നത് 6.1 ഡിസ്പ്ലെയുമായാണ്. ഐഫോൺ മാക്സ് എന്ന പേരിൽ ലീക്ക് റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന ഡിവൈസ് ഐഫോൺ 14 പ്ലസ് എന്ന പേരിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഐഫോൺ 14നെക്കാളും കുറച്ച് കൂടി വലിയ 6.7 ഇഞ്ച് ഡിസ്പ്ലെയുമായാണ് ഐഫോൺ 14 പ്ലസ് മോഡൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. നമ്പർ ലൈനപ്പിലെ നോൺ പ്രോ വിഭാഗത്തിൽ ഇന്ന് വരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഐഫോൺ കൂടിയാണ് ഐഫോൺ 14 പ്ലസ്.

നോച്ച് ഡിസ്പ്ലെ

ഐഫോൺ 14 ലും ഐഫോൺ 14 പ്ലസിലും നോച്ച് ഡിസ്പ്ലെ നിലനിർത്തിയിട്ടുണ്ടെന്നത് ആരാധകരെ കുറച്ചെങ്കിലും നിരാശപ്പെടുത്തിയേക്കാം. ഐഫോൺ 14 കാഴ്ചയിൽ ഏതാണ്ട് ഐഫോൺ 13 ന് സമാനവുമാണ്. പുതിയ കളർ ഓപ്ഷനുകളാണ് പ്രധാനമായും തോന്നിപ്പിക്കുന്ന വ്യത്യാസം.

ഭൂമിയിലല്ല അങ്ങ് ബഹിരാകാശത്തും പിടി; ഐഫോൺ 14 പ്രോയും പ്രോ മാക്സും ലോഞ്ച് ആയിഭൂമിയിലല്ല അങ്ങ് ബഹിരാകാശത്തും പിടി; ഐഫോൺ 14 പ്രോയും പ്രോ മാക്സും ലോഞ്ച് ആയി

ബയോണിക് പ്രോസസർ
 

എ15 ബയോണിക് പ്രോസസറും ഐഫോൺ 14 ( നോൺ പ്രോ ) സീരീസിൽ ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. 5 കോർ ജിപിയു, 6 കോർ സിപിയു എന്നിവയും പ്രോസസറിലുണ്ട്. 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആപ്പിൾ ഐഫോൺ റാം, ബാറ്ററി സൈസ് എന്നിവ സംബന്ധിച്ച് ഇപ്പോഴും വലിയ വ്യക്തത വന്നിട്ടില്ല.

12 എംപി + 12 എംപി ക്യാമറ

ഐഫോൺ 14 ( നോൺ പ്രോ മോഡലുകൾ ) സീരീസ് ഡിവൈസുകളിൽ 12 എംപി + 12 എംപി ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. കൂടുതൽ വലിയ സെൻസറാണ് പ്രൈമറി ക്യാമറയിൽ നൽകിയിരിക്കുന്നത്. 12 എംപി സെൽഫി ക്യാമറ സെൻസറും ഡിവൈസുകളിൽ ലഭ്യമാണ്. ലോ ലൈറ്റ് സാഹചര്യങ്ങളിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ ഈ സെൻസറുകൾക്ക് ശേഷിയുണ്ട്.

ഇനി വിസ്മയത്തി​ന്റെ 'അ‌ൾട്രാ' ​ടൈം; ആപ്പിൾ ഇവന്റിൽ തരംഗമായി സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തുഇനി വിസ്മയത്തി​ന്റെ 'അ‌ൾട്രാ' ​ടൈം; ആപ്പിൾ ഇവന്റിൽ തരംഗമായി സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു

ഓട്ടോഫോക്കസ്

സെൽഫി ക്യാമറയിൽ ഓട്ടോഫോക്കസ് ഫീച്ചറും നൽകിയിട്ടുണ്ട്. സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്ക് അനുസരിച്ച് ക്യാമറ ഫീച്ചറുകളുടെ മികവ് വർധിക്കുമെന്നും കമ്പനി പറയുന്നു. 5 കളർ ഓപ്ഷനുകളിലാണ് ആപ്പിൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് ഡിവൈസുകൾ എത്തുന്നത്.

സാറ്റലൈറ്റ് കണക്റ്റ്വിറ്റി

പ്രതീക്ഷിച്ചിരുന്നത് പോലെ സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ് ഫീച്ചറുമായിട്ടാണ് ആപ്പിൾ ഐഫോൺ 14, 14 പ്ലസ് മോഡലുകൾ ആപ്പിൾ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ അമേരിക്കയിലും കാനഡയിലുമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ സൌകര്യം ലഭ്യമാകുമോയെന്ന് കാത്തിരുന്ന് കാണാം. ഇ സിം സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പിന്തുണ നൽകാനും ആപ്പിൾ തയ്യാറാകുന്നുണ്ട്. അമേരിക്കയിൽ ലോഞ്ച് ആകുന്ന ഐഫോൺ 14, 14 പ്ലസ് മോഡലുകളിൽ സിം ട്രേ ഉണ്ടാകില്ല. എന്നാൽ ഇന്ത്യയടക്കമുള്ള ആഗോള വിപണികളിൽ സിം സ്ലോട്ടുമായിട്ടാകും ഈ രണ്ട് ഡിവൈസുകളും ലോഞ്ച് ആകുക.

ചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അ‌പ്പീൽ നൽകുമെന്ന് ആപ്പിൾചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അ‌പ്പീൽ നൽകുമെന്ന് ആപ്പിൾ

ആപ്പിൾ ഐഫോൺ 14, 14 പ്ലസ് വില

ആപ്പിൾ ഐഫോൺ 14, 14 പ്ലസ് മോഡലുകൾ സെപ്റ്റംബർ 9 മുതൽ പ്രീ ഓർഡറിന് ലഭ്യമാകും. ഐഫോൺ 14 മോഡൽ സെപ്റ്റംബർ 16ന് വിൽപ്പനയ്ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബർ 7നും വിൽപ്പനയ്ക്ക് എത്തും. ഐഫോൺ 14 മോഡലിന് ഐഫോൺ 13ന് സമാനമായ നിരക്കാണ് ( 799 ഡോളർ ) ആപ്പിൾ ഈടാക്കുന്നത്. ഐഫോൺ 14 പ്ലസ് മോഡലിന് 899 ഡോളറും വില വരും.

ആപ്പിൾ ഐഫോൺ 14 ഇന്ത്യയിലെ വില

ആപ്പിൾ ഐഫോൺ 14 128 ജിബി - 79,900 രൂപ
ആപ്പിൾ ഐഫോൺ 14 256 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 512 ജിബി - 1,09,900 രൂപ

ആപ്പിൾ ഐഫോൺ 14 പ്ലസ് ഇന്ത്യയിലെ വില

ആപ്പിൾ ഐഫോൺ 14 പ്ലസ് 128 ജിബി - 89,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 256 ജിബി - 99,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് 512 ജിബി - 1,19,900 രൂപ

അ‌സാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനായ ഗൂഗിൾ ലെൻസ്; അ‌റിയാം ഉള്ളം ​കൈയിലെ ആറാം ഇന്ദ്രിയത്തെഅ‌സാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനായ ഗൂഗിൾ ലെൻസ്; അ‌റിയാം ഉള്ളം ​കൈയിലെ ആറാം ഇന്ദ്രിയത്തെ

 

Best Mobiles in India

English summary
The iPhone 14 series of smartphones was launched after a long wait and leaked reports about the features. The iPhone 14, iPhone 14 plus, iPhone 14 Pro, and iPhone 14 Pro Max devices were unveiled in the 14 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X