ഭൂമിയിലല്ല അങ്ങ് ബഹിരാകാശത്തും പിടി; ഐഫോൺ 14 പ്രോയും പ്രോ മാക്സും ലോഞ്ച് ആയി

|

ഐഫോൺ 14 സീരീസ് ഡിവൈസുകളിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട്ഫോണുകളാണ് പ്രോ മോഡലുകൾ. ആ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് തന്നെയാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ ചരിത്രത്തിലെ ആദ്യ 48 എംപി ക്യാമറ, ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്റ്റഡ് എമർജൻസി എസ്ഒഎസ് സൌകര്യം, അതി നൂതന സുരക്ഷ സംവിധാനങ്ങൾ, നോട്ടിഫിക്കേഷൻസും ആക്റ്റിവിറ്റീസും അറിയാനുള്ള പുതിയ ഡൈനാമിക് ഐലൻഡ് സൌകര്യം അങ്ങനെ എണ്ണിയെണ്ണിപ്പറയാൻ ഒരുപാടുണ്ട് ഐഫോൺ 14 പ്രോ, പ്രോ മാക്സ് ഡിവൈസുകളിലെ കിടിലൻ ഫീച്ചറുകൾ.

 

സ്റ്റൈയിൻലെസ് സ്റ്റീൽ

സ്റ്റൈയിൻലെസ് സ്റ്റീൽ ബോഡിയിൽ ടെക്സ്ചേഡ് മാറ്റേ ഗ്ലാസ് ഡിസൈനുമായിട്ടാണ് ഐഫോൺ 14 പ്രോ, പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ വരുന്നത്. ഐഫോൺ പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലെയുമാണ് ഉള്ളത്. രണ്ട് ഡിവൈസുകളിലും സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ നൽകിയിരിക്കുന്നു. ഓൾവെയ്സ് ഓൺ ഫീച്ചർ, 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, സെറാമിക് ഷീൽഡ് ഫ്രണ്ട് കവർ എന്നിവയും ഡിസ്പ്ലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

വിപണി

നിലവിൽ വിപണിയിൽ ഉള്ള ഏറ്റവും ബ്രൈറ്റ് ആയ ഡിസ്പ്ലെയും ഐഫോൺ 14 പ്രോ, പ്രോ മാക്സ് സ്മാർട്ട്ഫോണുകളിലേതാണ്. ഡിസ്പ്ലെയിലെ പിൽ ഹോൾ കട്ടൌട്ട് നോച്ച് ഐഫോൺ 14 പ്രോ മോഡലുകൾക്ക് പുതിയൊരു ലുക്ക് തന്നെ നൽകുന്നുണ്ട്. ബാറ്ററി ഇൻഡിക്കേറ്റർ,ഫേസ് ഐഡി സൌകര്യം എന്നിവയെല്ലാം നോച്ചിൽ തന്നെയുണ്ട്.

സാറ്റലൈറ്റ് കണക്റ്റിവിറ്റി, ഇ-സിം: ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിസാറ്റലൈറ്റ് കണക്റ്റിവിറ്റി, ഇ-സിം: ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ഐഫോൺ പ്രോ സീരീസ്
 

ചരിത്രത്തിൽ ആദ്യമായി 48 എംപി പ്രൈമറി ക്യാമറയും പായ്ക്ക് ചെയ്താണ് ഐഫോൺ പ്രോ സീരീസ് വിപണിയിൽ എത്തുന്നത്. കമ്പനി അവകാശപ്പെടുന്നത് ശരിയാണെങ്കിൽ ( സാധാരണ തെറ്റാറില്ല ) ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാമറ സിസ്റ്റമായി ഐഫോൺ 14 പ്രോ സീരീസ് മാറുകയാണ്. 48 എംപി ക്യാമറയിലെ ക്വാഡ് പിക്സൽ സെൻസർ, സെൻസർ ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4കെ വീഡിയോ സപ്പോർട്ട്, ഫോട്ടോണിക്ക് എഞ്ചിൻ എന്നിവയെല്ലാം സമാനതകളില്ലാത്ത ക്യാമറ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.

ഇംപ്രൂവ്ഡ് ടെലിഫോട്ടോ ക്യാമറ

12 എംപി അൾട്ര വൈഡ് ക്യാമറ, ഇംപ്രൂവ്ഡ് ടെലിഫോട്ടോ ക്യാമറ, സെൽഫികൾക്കായി ഓട്ടോ ഫോക്കസ് സൈകര്യം ഉള്ള ട്രൂ ഡെപ്ത് ക്യാമറ എന്നിവയപെ ഡിവൈസിൽ നൽകിയിരിക്കുന്നു. സിനിമാറ്റിക്ക് മോഡ്, ആക്ഷൻ മോഡ്, കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രഫി എന്നീ സൌകര്യങ്ങളും ലഭ്യമാണ്. ഐഒഎസ് 16 ലാണ് രണ്ട് ഡിവൈസുകളും പ്രവർത്തിക്കുന്നത്.

ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്

ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും സാറ്റലൈറ്റ് അധിഷ്ഠിത എസ്ഒഎസ് സംവിധാനവും

ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും സാറ്റലൈറ്റ് അധിഷ്ഠിത എസ്ഒഎസ് സംവിധാനവും

ഒരു സ്മാർട്ട്ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ജീവൻ രക്ഷ ഫീച്ചറുകളുമാണ് ഐഫോൺ സീരിസിലെ നാല് ഫോണുകളും എത്തുന്നത്. ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന് കാർ മറിയുമ്പോഴോ ഇടിക്കുമ്പോഴോ അത് തിരിച്ചറിയാനും എമർജൻസി സർവീസുകളുമായി ബന്ധപ്പെടാനും സാധിക്കും. വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോഴുള്ള ശബ്ദങ്ങൾ, ക്യാബിൻ പ്രഷറിലെ വ്യതിയാനങ്ങൾ എന്നിവയൊക്കെ തിരിച്ചറിയാൻ ഇതിന് കഴിയും.

പോയിന്റ്

ഐഫോണിനെ നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിച്ചാണ് എമർജൻസി എസ്ഒഎസ് സൌകര്യം പ്രവർത്തിക്കുന്നത്. സെല്ലുല്ലാർ കണക്ഷനും വൈഫൈ കവറേജും ഒന്നും ഇല്ലാത്ത സ്ഥലത്ത് എത്തിപ്പെടുമ്പോഴോ അപകടങ്ങളിൽപ്പെടുമ്പോഴോ ഒക്കെ സഹായകരമാകുന്ന ഈ ഫീച്ചറിന് ഫോണിനെ സാറ്റലൈറ്റിന്റെ ദിശയിലേക്ക് പോയിന്റ് ചെയ്യാനുള്ള നിർദേശങ്ങളും തരാൻ കഴിയും.

വിവോ വൈ75എസ് 5ജി; ഇന്ത്യക്കാർ കാത്തിരിപ്പ് തുടരണംവിവോ വൈ75എസ് 5ജി; ഇന്ത്യക്കാർ കാത്തിരിപ്പ് തുടരണം

എ16 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തുമായി

എ16 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തുമായി

ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് എ16 ബയോണിക് ചിപ്പ്സെറ്റുകൾ. രണ്ട് ഹൈ പെർഫോമൻസ് കോറുകളും നാല് ഹൈ എഫിഷൻസി കോറുകളുമാണ് ഈ പ്രോസസറിൽ ഉള്ളത്. ഗെയിമിങ്, ഫോട്ടോഗ്രാഫി, പെർഫോമൻസ്, കണക്റ്റിവിറ്റി, എല്ലാ സെഗ്മെന്റുകളിലും ഏറ്റവും മികച്ച പെർഫോമൻസ് ഉറപ്പ് വരുത്താൻ എ16 ബയോണിക്ക് ചിപ്പ്സെറ്റ് സഹായിക്കുന്നു.

5ജി യുഗത്തിൽ ഇ-സിം

5ജി യുഗത്തിൽ ഇ-സിം

70 രാജ്യങ്ങളിലെ 250 ഓളം കാരിയർ നെറ്റ്വർക്കുകൾ ഓഫർ ചെയ്യുന്ന 5ജി സേവനങ്ങൾക്ക് ഐഫോണിൽ സപ്പോർട്ട് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റാൻഡ്എലോൺ നെറ്റ്വർക്കുകൾക്ക് പ്രത്യേക പരിഗണനയും ഉണ്ട്. ഇതിനൊപ്പം ശ്രദ്ധേയമായിരിക്കും ഡിവൈസുകളിലെ ഇ-സിം സൌകര്യം. നിലവിൽ ഇ-സിം സൌകര്യം മാത്രമുള്ള ഐഫോൺ 14 പ്രോ, പ്രോ മാക്സ് മോഡലുകൾ അമേരിക്കയിൽ മാത്രമായിരിക്കും ലോഞ്ച് ചെയ്യുന്നത്. ഒരു ഡിവൈസിൽ തന്നെ നിരവധി കമ്പനികളുടെ നിരവധി പ്ലാനുകൾ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇ-സിം സൌകര്യത്തിന്റെ പ്രത്യേകത.

റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; അടിപൊളി ഓഫറുമായി ജിയോറീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; അടിപൊളി ഓഫറുമായി ജിയോ

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഐഫോൺ 14 പ്രോ, പ്രോ മാക്സ് ഡിവൈസുകൾ നാല് കളറുകളിലും 128 ജിബി, 256 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭിക്കുക. 999 അമേരിക്കൻ ഡോളറാണ് ഐഫോൺ 14 പ്രോയുടെ പ്രാരംഭ വില. ഐഫോൺ 14 പ്രോ മാക്സിന് 1,099 അമേരിക്കൻ ഡോളർ മുതലും വിലയാരംഭിക്കും. നാല് പുതിയ നിറങ്ങളിലാണ് പ്രോ, പ്രോ മാക്സ് മോഡലുകൾ ലഭ്യമാകുക. സ്പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്, ഡീപ്പ് പർപ്പിൾ എന്നിവയാണിവ. സെപ്റ്റബർ 16 മുതൽ രണ്ട് മോഡലുകളും ഇന്ത്യയിൽ ലഭ്യമാകും. ഡിവൈസുകളുടെ ഇന്ത്യയിലെ വിലയറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 14 പ്രോ

ഐഫോൺ 14 പ്രോ

 • ഐഫോൺ 14 പ്രോ 128 ജിബി - 1,29,900 രൂപ
 • ഐഫോൺ 14 പ്രോ 256 ജിബി - 1,39,900 രൂപ
 • ഐഫോൺ 14 പ്രോ 512 ജിബി - 1,59,900 രൂപ
 • ഐഫോൺ 14 പ്രോ 1 ടിബി - 1,79,900 രൂപ
 • ഐഫോൺ 14 പ്രോ മാക്സ്

  • ഐഫോൺ 14 പ്രോ മാക്സ് 128 ജിബി - 1,39,900 രൂപ
  • ഐഫോൺ 14 പ്രോ മാക്സ് 256 ജിബി - 1,49,900 രൂപ
  • ഐഫോൺ 14 പ്രോ മാക്സ് 512 ജിബി - 1,69,900 രൂപ
  • ഐഫോൺ 14 പ്രോ മാക്സ് 1 ടിബി - 1,89,900 രൂപ

Best Mobiles in India

English summary
The first 48 MP camera in iPhone history, Always on display, crash detection, satellite connected emergency SOS facility, advanced security systems, new dynamic island facility to know notifications and activities, and so on. There are many great features in the iPhone 14 Pro and Pro Max devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X