Home
Mobile

മധുരപ്പതിനാറ്! ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തു; അ‌ദ്ഭുതങ്ങളുടെ കലവറയായി 4 ഫോണുകൾ

സ്മാർട്ട്ഫോണുകളുടെ സാമ്രാജ്യത്തിന് പുതിയ അ‌ധിപൻ എത്തിയിരിക്കുന്നു. ആപ്പിൾ ഇന്റലിജൻസ് അ‌ടക്കമുള്ള പുത്തൻ ഫീച്ചറുകളുടെ അ‌കമ്പടിയോടെ പുതിയ ആപ്പിൾ 16 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു. നാല് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് ഇറ്റ്സ് ഗ്ലോ​ടൈം എന്ന പേരിൽ നടന്ന ഇവന്റിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് 10 സീരീസ്, ആപ്പിൾ വാച്ച് അ‌ൾട്ര 2, ആപ്പിൾ എയർപോഡ്സ് 4, എയർപോഡ്സ് മാക്സ് എന്നിവയും ലോഞ്ച് ചെയ്തു.

ഇന്ത്യ ഉൾപ്പെടെയുള്ള വിപണികൾക്കായിട്ടാണ് ഐഫോൺ 16 സീരീസ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ, ആപ്പിൾ സ്റ്റോർ, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഈ ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 16ൻ്റെ പ്രാരംഭ വില 799 ഡോളർ (79,900 രൂപ), ഐഫോൺ 16 പ്ലസിൻ്റെ വില 899 ഡോളർ (89,900 രൂപ) എന്നിങ്ങനെ ആണ്. ഈ വിലകൾ യുഎസ് മാർക്കറ്റിനുള്ളതാണ്. ഇന്ത്യയിലെ വില വിശദാംശങ്ങൾ ആപ്പിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മധുരപ്പതിനാറ്! ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തു

പതിവിന് വിപരീതമായി ഒട്ടനവധി നവീകരണങ്ങൾ സ്റ്റാന്റേർഡ്, പ്ലസ് മോഡലുകളിലേക്കും ആപ്പിൾ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളെ ശ്രദ്ധേയമാക്കുന്നത്. "എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം" ഉപയോഗിച്ച് നിർമ്മിച്ചതും പുതിയ കളർ-ഇൻഫ്യൂസ്ഡ് ബാക്ക്‌ഗ്ലാസ് ഫീച്ചർ ചെയ്യുന്നതുമായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളിൽ എത്തുന്നു.

സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ ഏറ്റവും പുതിയ A18 ചിപ്‌സെറ്റാണ് ഐഫോൺ 16 (iPhone 16 ), ഐഫോൺ 16 പ്ലസ് മോഡലുകൾ നൽകുന്നത്. 2 പെർഫോമൻസ് കോറുകളും 4 എഫിഷ്യൻസി കോറുകളും ഫീച്ചർ ചെയ്യുന്ന 6-കോർ സിപിയുമായാണ് A18 ചിപ്പ് വരുന്നത്. A16 Bionic-നെ അപേക്ഷിച്ച് iPhone 16 30 ശതമാനം വേഗത്തിലുള്ള പെർഫോമൻസ് ഇത് വാഗ്ദാനം ചെയ്യുന്നു.

മധുരപ്പതിനാറ്! ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തു

ഐഫോൺ 16 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, ഐഫോൺ 16 പ്ലസ് 6.7 ഇഞ്ച് വലിയ സ്‌ക്രീനാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോഡലുകൾക്കും 2000nits പീക്ക് ​ബ്രൈറ്റ്നസ് ഉണ്ട്. സ്റ്റാൻഡേർഡ് മോഡലുകളിലേക്കും ആപ്പിൾ ആക്ഷൻ ബട്ടൺ അവതരിപ്പിച്ചു എന്നതാണ് മറ്റൊരു വലിയ പ്രത്യേക. വിവിധ ഫീച്ചറുകൾ വേഗത്തിൽ ആക്‌സസ് ചെയ്യാൻ ഈ ബട്ടൻ സഹായിക്കും.

കൂടാതെ, ഐഫോൺ 16 ഒരു പുതിയ ക്യാമറ കൺട്രോൾ ഫീച്ചറും അ‌വതരിപ്പിച്ചിട്ടുണ്ട്. അത് ഓൺ/ഓഫ് സ്വിച്ചിന് താഴെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന സ്ക്രീനിൽ ഒരു വിരൽ സ്ലൈഡുചെയ്‌ത് സെറ്റ് ചെയ്യാൻ അ‌നുവദിക്കുന്നു. ഒരൊറ്റ ക്ലിക്ക് ക്യാമറ തുറക്കുന്നു, രണ്ടാമത്തെ ക്ലിക്ക് ഒരു ഫോട്ടോ എടുക്കുന്നു, അത് പിടിച്ചാൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങും. ക്യാമറ കൺട്രോളിൽ വിപുലമായ ടച്ച് ജസ്റ്റേഴസ് പിന്തുണയും ഉണ്ട്,

മധുരപ്പതിനാറ്! ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തു

48 മെഗാപിക്സൽ മെയിൻ ക്യാമറയുമായാണ് ഐഫോൺ 16 എത്തുന്നത്. അത് 48 എംപി, 12 എംപി ഫോട്ടോകൾ സംയോജിപ്പിച്ച് വ്യക്തമായ 24 എംപി ഇമേജായി നൽകുന്നു. സെൻസറിൻ്റെ മധ്യഭാഗത്തുള്ള 12MP ഉപയോഗിച്ച് 2x ടെലിഫോട്ടോ സൂം ഓപ്ഷനും മികച്ച ലോ-ലൈറ്റ് ഷോട്ടുകൾക്കായി വേഗതയേറിയ f/1.6 അപ്പേർച്ചറും ഇതിലുണ്ട്.

മധുരപ്പതിനാറ്! ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തു

ഡോൾബി വിഷൻ HDR ഉപയോഗിച്ച് 4K60 വീഡിയോ ഷൂട്ട് ചെയ്യാം, പുതിയ 12MP അൾട്രാ-വൈഡ് ക്യാമറയ്ക്ക് വലിയ അപ്പർച്ചറും വലിയ പിക്സലുകളും ഉണ്ട്, ഇത് 2.6x കൂടുതൽ ​ബ്രൈറ്റ്നസ് നൽകുന്നു. ƒ/1.9 അ‌പ്പേർച്ചറുള്ള 12MP ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഈ ഫോണുകളിലുണ്ട്. ഐഫോൺ 16, 16 പ്ലസ് മോഡലുകൾ തമ്മിൽ ഡിസ്പ്ലേ വലിപ്പത്തിലാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.

128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ മോഡലുകൾ ലഭ്യമാകും. ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ, 25W- 30W വരെ അഡാപ്റ്റർ, USB-C ഫാസ്റ്റ് ചാർജിംഗ്, ലിഥിയം-അയൺ ബാറ്ററി, IP68, സ്റ്റീരിയോ സ്പീക്കറുകൾ, 5G എന്നീ ഫീച്ചറുകൾ ഈ ഫോണുകളിലുണ്ട്. ഐഫോൺ 16 മോഡൽ 147.6×71.6×7.80mm വലിപ്പവും 170g ഭാരവും ഉള്ളതാണ്. പ്ലസ് മോഡൽ 160.9×77.8×7.80mm വലിപ്പത്തിൽ 199g ഭാരത്തോടെ എത്തുന്നു.

ഐഫോൺ 16ന്റെ 128GB വേരിയന്റിന് 79,900 രൂപയും, 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും വിലവരും. ഐഫോൺ 16 പ്ലസിന്റെ 128GB വേരിയന്റ് 89,900 രൂപ, 256GB വേരിയന്റ് 99,900 രൂപ, 512GB വേരിയന്റ് 1,19,900 രൂപ വിലകളിലെത്തുന്നു. apple.com/store വഴിയും Apple Store ആപ്പിലും ലഭ്യമാകും, സെപ്റ്റംബർ 20 മുതൽ വിൽപ്പനയും 13-ന് ​ 5:30PM (IST) മുതൽ പ്രീ-ഓർഡറും ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Apple has launched the iPhone 16 series. The series consists of four models namely iPhone 16, iPhone 16 Plus, iPhone 16 Pro and iPhone 16 Pro Max. The iPhone 16 starts at $799 (Rs 79,900) and the iPhone 16 Plus is priced at $899 (Rs 89,900). These prices are for the US market. Apple is yet to confirm the price details in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X