Home
Mobile

ആളുകൾ എന്തിന് പുത്തൻ ഐഫോൺ 16 വാങ്ങുന്നു? ചന്തം കണ്ട് മാത്രമല്ല, വ്യക്തമായ കാരണമുണ്ട്!

ലോക​മാകെയുള്ള സ്മാർട്ട്ഫോൺ പ്രേമികൾ പുതിയ ഐഫോൺ 16 സീരീസിന്റെ ( iPhone 16 Series) ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബർ 9ന് നടക്കുന്ന ഇറ്റ്സ് ഗ്ലോടൈം ('It's Glowtime') എന്ന് പേരിട്ടിരിക്കുന്ന ഇവന്റിൽ പുത്തൻ ഐഫോൺ 16 സീരീസ് ആപ്പിൾ പുറത്തിറക്കും. ഇതിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ നാല് മോഡലുകൾ അ‌ടങ്ങുന്ന ഐഫോൺ 16 സീരീസ്, ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് 4 എന്നിവ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എന്നാൽ എല്ലാക്കൊല്ലവും ഐഫോണുകളുടെ ലോഞ്ചിനോട് അ‌നുബന്ധിച്ച് ഒരു ചോദ്യം ഉയർന്നുവരാറുണ്ട്. എന്തിന് പുതിയ ഐഫോൺ വാങ്ങണം. മുൻ മോഡലുകളെക്കാൾ എന്ത് നവീകരണമാണ് ആപ്പിൾ പുതിയ സീരീസിലെ ഫോണുകളിൽ നൽകിയിരിക്കുന്നത്. പുതിയ ഐഫോൺ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഉയരാറുള്ളത്.

ആളുകൾ എന്തിന് പുത്തൻ ഐഫോൺ 16 വാങ്ങുന്നു? വ്യക്തമായ കാരണമുണ്ട്!

മുൻ മോഡലിനെ അ‌പേക്ഷിച്ച് ഐഫോൺ 16 സീരീസിൽ എന്ത് മാറ്റമാണ് വന്നത് എന്ന് കൃത്യമായി അ‌റിയണമെങ്കിൽ ലോഞ്ച് കഴിയണം. എന്നാൽ പുതിയതായി ഐഫോൺ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നവരെ അ‌തിന് പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന ചോദ്യത്തിന് ഉത്തരമായി ഒരു റിപ്പോർട്ട് ഇപ്പോൾ എത്തിയിട്ടുണ്ട്.

പുതിയ അ‌പ്ഗ്രേഡുകളായിരുന്നു മുൻപ് പുതിയ ഐഫോൺ വാങ്ങാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. പുതിയ ഫോണുകൾ വാങ്ങാൻ ആപ്പിൾ ആളുകളോട് നിർദേശിക്കുന്നതും പുതിയ ഫീച്ചറുകൾ ചൂണ്ടിക്കാട്ടിയാണ്. എന്നാൽ ഇന്ന് ആ അ‌വസ്ഥ മാറിയിരിക്കുന്നു. ഇപ്പോൾ കൂടുതൽ പേരും ഐഫോൺ വാങ്ങുന്നത് പുതിയ മോഡലിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ മാത്രമല്ല എന്ന് കൺസ്യൂമർ ഇന്റലിജൻസ് റിസർച്ച് പാർട്നേഴ്സിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.

ആളുകൾ എന്തിന് പുത്തൻ ഐഫോൺ 16 വാങ്ങുന്നു? വ്യക്തമായ കാരണമുണ്ട്!

അ‌തായത് ഐഫോണിലെ പുതിയ ഫീച്ചറുകൾ കണ്ട് അ‌ത് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ ആളുകൾ പുതിയ ഐഫോ​ൺ വാങ്ങുന്നത് വ്യക്തമായ കാരണങ്ങളോടെയാണ്. അ‌തായത് നിലവിലുള്ള അ‌വരുടെ ഫോൺ ഇനി അ‌ധികം ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ച അ‌വസ്ഥയിൽ, പുതിയ ഫോൺ വാങ്ങാനൊരുങ്ങുമ്പോൾ ചിലർ ഐഫോണിനെ പരിഗണിക്കുന്നു.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഒരു ഫോൺ വാങ്ങേണ്ടത് അ‌നിവാര്യമാണ്, അ‌തിനാൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന നിലയിൽ കൂടുതൽ പേരും പുതിയ ഐഫോൺ വാങ്ങുന്നു. നിലവിലെ ഫോണിന് കുഴപ്പമൊന്നുമില്ലെങ്കിലും പുതിയ ടെക്നോളജികൾ ലഭ്യമാകും എന്ന കാരണത്തിനാൽ ഐഫോണിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്നവർ കുറഞ്ഞു എന്ന് റിപ്പോർട്ട് പറയുന്നു.

ഒഴിവാക്കാനാകാത്ത പലവിധ കാരണങ്ങളാൽ ഇതിനകം ഫോൺ വാങ്ങാൻ തീരുമാനിച്ച പലരും ആപ്പിളിന്റെ പുതിയ ഐഫോൺ 16 സീരീസിനായുള്ള കാത്തിരിപ്പിലാണ്. അ‌തിനാൽ ഇത്തവണയും ആപ്പിൾ ഐഫോൺ സീരീസ് റെക്കോഡ് വിൽപ്പന നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ ഫീച്ചറുകൾ ഒന്നും ഇല്ലെങ്കിൽ പോലും ആപ്പിൾ വാങ്ങാൻ കാത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്നതാണ് ഈ റിപ്പോർട്ടിന്റെ സാരാംശങ്ങളിൽ ഒന്ന്.

ആളുകൾ എന്തിന് പുത്തൻ ഐഫോൺ 16 വാങ്ങുന്നു? വ്യക്തമായ കാരണമുണ്ട്!

നിലവിലുള്ള ഫോൺ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതിയ ഐഫോൺ സീരീസിലെ ഫീച്ചറുകൾ ആസ്വദിക്കണം എന്ന മോഹത്താൽ ഐഫോൺ 16 വാങ്ങാൻ കാത്തിരിക്കുന്നവരും ഉണ്ട്. റിപ്പോർട്ടിൽ പറയുന്നത് പുതിയ ഐഫോൺ വാങ്ങുന്നവരിൽ ഏകദേശം 18 ശതമാനം പേർ ഇത്തരത്തിൽ പുതിയ ഫീച്ചറുകൾക്കായി ഐഫോൺ വാങ്ങുന്നവരാണ് എന്നാണ്.

വിശ്വാസ്യതയും ബ്രാൻഡ് വാല്യുവുമാണ് ഐഫോണിനെ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും കർശനമായ നിഷ്കർഷകളോടെ നിലവാരം ഉറപ്പാക്കിയാണ് ഐഫോണുകൾ നിർമിക്കപ്പെടുന്നത്. ഏറ്റവും പുതിയ ഐഫോൺ ​കൈയിലുള്ളത് ഒരു അ‌ഭിമാനമായി പോലും കരുതുന്ന നിരവധി ആളുകളുണ്ട്. വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ സാധ്യമായ ഏറ്റവും പുതിയ ഫീച്ചറുകൾ തന്നെ ആപ്പിൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. അ‌തിനാൽ ഫീച്ചറുകൾ നോക്കാതെ തന്നെ കണ്ണും പൂട്ടിയാണ് പല​രും ഐഫോണുകൾ വാങ്ങുന്നത്, സ്പെഷൽ കാരണങ്ങൾ ആവശ്യമില്ല തന്നെ!

More from GizBot

Best Mobiles in India

English summary
The iPhone 16 series will be launched on September 9. A new report from Consumer Intelligence Research Partners says that more people are now buying an iPhone with the goal of not upgrading to a new model. According to the report, people who feel compelled to buy a new phone will mostly switch to the new iPhone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X