ആപ്പിള്‍ ഐ ഫോണ്‍ 5 സി നിര്‍മാണം നിര്‍ത്തുന്നു!!!

By Bijesh
|

ആപ്പിള്‍ അടുത്തിടെ ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 എസ് സ്മാര്‍ട്‌ഫോണ്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ അതോടൊപ്പം പുറത്തിറക്കിയ ഐ ഫോണ്‍ 5 സി തികച്ചും പരാജയമായിരുന്നു എന്നും വിപണിയിലെ പ്രതികരണങ്ങളില്‍ നിന്ന് വയക്തമാണ്.

 

അതുകൊണ്ടുതന്നെ ഐ ഫോണ്‍ 5 സിയുടെ നിര്‍മാണം ആപ്പിള്‍ നിര്‍ത്തുകയാണെന്നറിയുന്നു. ആപ്പിളിനു വേണ്ടി ഐ ഫോണ്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ ഇലക്‌ട്രോണിക്‌സിനോട് ചൈനയിലെ യൂണിറ്റിലെ ഐ ഫോണ്‍ 5 സി നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ 5 സി നിര്‍മാണം നിര്‍ത്തുന്നു!!!

ആപ്പിള്‍ ഐ ഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പൂര്‍ണമായും ഐ ഫോണ്‍ 5 എസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തൗരുമാനമെന്നറിയുന്നു. ഐ ഫോണ്‍ നിര്‍മാണത്തില്‍ ഫോക്‌സ്‌കോണ്‍ കമ്പനിക്ക് 30 ശതമാനവും പെഗാട്രോണ്‍ കമ്പനിക്ക് 70 ശതമാനവുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പെഗാണ്‍്ര കമ്പനിയുടെത് 20 ശതമാനം കുറച്ചതായും റിപ്പോട് ഉണ്ട്.

അതേസമയം വാണ്ട് ചീന ടൈംസിന്റെ റിപ്പോര്‍ട് പ്രകാരം ഐ ഫോണ്‍ 5 സി നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവയ്ച്ചതായും പറയുന്നു. ഐ ഫോണ്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരന്‍ തന്നെയാണ് ഇക്കാര്യം ഓണ്‍ലൈനില്‍ പോസ്റ്റ്‌ചെയതതെന്നും പറയുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോണ്‍ 5 സിയുടെ നിര്‍മാണം നിര്‍ത്തുന്നതോടെ ഏറ്റവും പ്രചാരമുള്ള ഐ ഫോണ്‍ 5 എസിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കാമെന്നും ആപ്പിള്‍ കണക്കുകൂട്ടുന്നുണ്ട്. നിലവില്‍ ഐ ഫോണ്‍ 5 എസ് ആവശ്യത്തിനു ലഭിക്കുന്നില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X