ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!

|

ഇന്ത്യയിൽ വിലക്കുറവിന്റെ ഉത്സവം നടക്കുന്നതിനിടെ വിചിത്രമായ ഒരു കാട്ടിക്കൂട്ടൽ നടത്തിയിരിക്കുകയാണ് ആപ്പിൾ. അപ്രതീക്ഷിതമായി ഐഫോൺ എസ്ഇ 2022 എഡിഷൻ സ്മാർട്ട്ഫോണിന്റെ വില കൂട്ടിയാണ് കമ്പനി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഐഫോൺ എസ്ഇ സീരീസിലെ ഏറ്റവും പുതിയതും കോംപാക്റ്റുമായ ഡിവൈസുകളാണ് ഐഫോൺ എസ്ഇ 2022 എഡിഷനിൽ വരുന്നത്. നേരത്തെ പറഞ്ഞത് പോലെ ആപ്പിൾ എന്ത് മുന്നിൽ കണ്ടിട്ടാണ് അപ്രതീക്ഷിതമായ പ്രൈസ് ഹൈക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നതാണ് മനസിലാകാത്തത്.

 

ഐഫോൺ എസ്ഇ 2022

ഐഫോൺ എസ്ഇ 2022 എഡിഷനിലെ എല്ലാ വേരിയന്റുകൾക്കും 6,000 രൂപ വീതമാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. ആപ്പിൾ തങ്ങളുടെ എല്ലാ ഡിവൈസുകളുടെയും വില ഇടയ്ക്കിടയ്ക്ക് പരിഷ്കരിക്കാറുണ്ട്. പക്ഷെ ഇവിടെ ഒറ്റയടിക്ക് 6000 രൂപയുടെ വർധനവ് കൊണ്ട് വന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. അതും മറ്റ് ബ്രാൻഡുകൾ തങ്ങളുടെ ഡിവൈസുകൾ വൻ വിലക്കുറവിലും ഡിസ്കൌണ്ട് ഓഫറുകളിലും സെയിൽ നടത്തുന്ന സമയത്ത്. എസ്ഇ 2022 എഡിഷന്റെ വില വർധനവ് തെറ്റായ സമയത്തെ തെറ്റായ തീരുമാനം ആണെന്നും പറയാം.

ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?

ഇപ്പോൾ 6000 രൂപ വർധനവ്

ഈ വർഷം മാർച്ചിലാണ് ആപ്പിൾ ഐഫോൺ എസ്ഇ 2022 എഡിഷൻ ലോഞ്ച് ചെയ്തത്. 43,900 രൂപ വിലയിട്ടാണ് കമ്പനി ഡിവൈസ് അവതരിപ്പിച്ചതും. ശേഷം ഇപ്പോൾ 6000 രൂപ വർധനവ് കൊണ്ട് വന്നതോടെ വില 49,900 രൂപയായി ഉയർന്നിട്ടുണ്ട്. ആപ്പിൾ ഐഫോണുകളിലെ ഏറ്റവും അഫോർഡബിൾ മോഡൽ എന്ന പേരിൽ വിപണിയിൽ എത്തിയ ഡിവൈസിനാണ് കമ്പനി ഒറ്റയടിക്ക് വില കൂട്ടിയത്. ഐഫോൺ എസ്ഇ 2022 എഡിഷനെ ഐഫോൺ എസ്ഇ 3 എന്നും വിളിക്കാറുണ്ട്.

എല്ലാ ഡിവൈസുകൾക്കുംവില വർധനവ്
 

ഐഫോൺ എസ്ഇ 2022 എഡിഷനിലെ എല്ലാ ഡിവൈസുകൾക്കും 6,000 രൂപ വില വർധനവ് ബാധകമാണ്. ഐഫോൺ എസ്ഇ 2022 എഡിഷനിലെ 128 ജിബി വേരിയന്റിന് 54,900 രൂപയാണ് ഇപ്പോൾ വില വരുന്നത് ( നേരത്തെ 48,900 രൂപയായിരുന്നു വില ). ഐഫോൺ എസ്ഇ 2022 എഡിഷന്റെ 256 ജിബി വേരിയന്റിന്റെ വില 58,900 രൂപയിൽ നിന്നും 64,900 രൂപയായും ഉയർന്നു. ആപ്പിൾ വെബ്സൈറ്റിൽ ഡിവൈസുകളുടെ വില അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

ഏറ്റവും വില കുറഞ്ഞ, കോംപാക്റ്റ്

ആപ്പിളിന്റെ ഐഫോൺ മിനി കുടുംബത്തിലെ അവസാന എഡിഷനാണ് ഐഫോൺ എസ്ഇ 3 ( എസ്ഇ 2022 ). അതേ ഐഫോണിന്റെ ഏറ്റവും വില കുറഞ്ഞ, കോംപാക്റ്റ് ആയ, 5ജി ഡിവൈസ് ഈ എഡിഷനോടെ കമ്പനി പ്രൊഡക്ഷൻ നിർത്തുകയാണ്. ഈ ഡിവൈസുകൾ വാങ്ങണമെന്നുള്ളവർക്ക് ഇനി അധികം സമയമില്ലെന്ന് സാരം.

ഇതെന്ത് തന്ത്രം

ഇതെന്ത് തന്ത്രം

നേരത്തെ പറഞ്ഞത് പോലെ എല്ലാ സ്മാർട്ട്ഫോൺ കമ്പനികളും തങ്ങളുടെ ഡിവൈസുകൾ വില കുറച്ചും ഡിസ്കൌണ്ട് ഓഫറുകളും ഡീലുകളുമൊക്കെ നൽകി പരമാവധി വിൽപ്പനയ്ക്ക് ശ്രമിക്കുന്ന സമയമാണിത്. പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ വരെ ചിന്തിക്കാൻ കഴിയാത്ത വിലക്കുറവിൽ വിപണിയിൽ എത്തുന്നു. ഈ സമയത്ത് ഏറ്റവും കുറഞ്ഞ വിലയുള്ള ഐഫോൺ മോഡലിന്റെ വില കുത്തനെ കൂട്ടുന്നത് തികച്ചും വിരോധാഭാസമാണെന്ന് പറയേണ്ടി വരും.

4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ

കണ്ട് തന്നെ അറിയണം

ഐഫോണിന്റെ പ്രീമിയം ഡിവൈസുകളുടെ വില ഇടയ്ക്കിടെ മാറാറുണ്ടെങ്കിലും വിൽപ്പനയെ ബാധിക്കാറില്ല. ഇതേ രീതിയാണ് ഐഫോൺ എസ്ഇ 2022 ന്റെ കാര്യത്തിലും കമ്പനി പിന്തുടരുന്നത്. എന്നാൽ ഐഫോൺ എസ്ഇ മോഡലിന്റെ കാര്യത്തിൽ ഈ നയം എത്ര കണ്ട് വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം. പ്രത്യേകിച്ചും ഇന്ത്യയിലെ സെയിൽ ബഹളത്തിനിടയിൽ.

പ്രത്യേക കാരണങ്ങൾ പറയുന്നില്ല

ഇപ്പോഴത്തെ വില വർധനവിന് കമ്പനി എന്തെങ്കിലും പ്രത്യേക കാരണങ്ങൾ പറയുന്നില്ല. ഐഫോൺ ഡിവൈസുകളുടെ ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാൻ കമ്പനി ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്ന സമയത്താണ് ഈ വില വർധനവെന്നതും ശ്രദ്ധേയമാണ്. യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം കുറയുന്നതും ഐഫോൺ എസ്ഇ 2022 മോഡലിന് വില കൂടാൻ കാരണമായി പറഞ്ഞ് കേൾക്കുന്നുണ്ട്.

5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

Best Mobiles in India

English summary
Apple has made a strange move during the festival of cheap prices in India. The company has shocked everyone by unexpectedly increasing the price of the iPhone SE 2022 edition smartphone. The iPhone SE 2022 Edition is the latest and most compact device in the iPhone SE series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X