ആപ്പിള്‍ ഐഫോണ്‍ 5 എസ്, 5 സി എന്നിവയ്ക്ക് ബയബാക്ക്, ഇ.എം.ഐ ഓഫറുകള്‍

Posted By:

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ പുതിയ ബൈ ബാക്, ഇ.എം.ഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി എന്നിവ വാങ്ങുമ്പോഴാണ് ആനുകൂല്യം. ഇതുപ്രകാരം പ്രവര്‍ത്തനക്ഷമമായ ഏത് സ്മാര്‍ട്‌ഫോണും മേല്‍ പറഞ്ഞ ഐഫോണുകളുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ചുരുങ്ങിയത് 5,000 രൂപയെങ്കിലും തിരികെ ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ 5 എസ്, 5 സി എന്നിവയ്ക്ക് ബയബാക്ക്, ഇ.എം.ഐ ഓഫറുകള്‍

മാസ തവണ വ്യവസ്ഥയില്‍ വാങ്ങുകയാണെങ്കില്‍ ഐ ഫോണ്‍ 5 സിയുടെ 16 ജി.ബി. വേരിയന്റിന് 9,990 രൂപയും 32 ജി.ബി. മോഡലിസ് 21,590 രൂപയും ആദ്യം നല്‍കണം. കൂടാതെ ഒമ്പത് മാസത്തേക്ക് 3,150 രൂപയും നല്‍കണം. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ടേഡ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 1,500 രൂപ കാഷ്ബാക് ഓഫറുമുണ്ട്.

ഇനി ആപ്പിള്‍ ഐ ഫോണ്‍ 5 എസിനാണെങ്കില്‍ ഇ.എം.ഐ വ്യവസ്ഥയില്‍ വാങ്ങുമ്പോള്‍ 16 ജി.ബി. വേരിയന്റിന് 9,990 രുപയും 32 ജി.ബി. വേരിയന്റിന് 18,990 രൂപയും 64 ജി.ബി. വേരിയന്റിന് 27,990 രൂപയും ആദ്യം നല്‍കണം. പിന്നീട് പ്രതിമാസം 5,100 രൂപ നല്‍കണം. ഐ ഫോണ്‍ 5 സിക്കു സമാനമായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ടേഡ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐ ഫോണ്‍ 5 എസ വാങ്ങുമ്പോള്‍ 2,500 രൂപ തിരികെ ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot