ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

|

ഐഫോൺ ആരാധകർക്ക് സന്തോഷം പകരുന്ന ആ നിമിഷം ഇപ്പോൾ എത്തിയിരിക്കുകയാണ്. ആപ്പിൾ തങ്ങളുടെ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 16 ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഗംഭീര വരവാണ് ഐഒഎസ് 16 നടത്തിയിരിക്കുന്നത്. ലോക്ക് സ്ക്രീനിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഐഒഎസ് 16 ന്റെ ഏറ്റവും ​​ഹൈ​ലൈറ്റ് ഫീച്ചർ എന്ന് വിലയിരുത്തപ്പെടുന്നു.

 

ലോക്ക് സ്ക്രീനുകൾ

നിരവധി ലോക്ക് സ്ക്രീനുകൾ എഡിറ്റ് ​ചെയ്ത് സെറ്റ് ചെയ്ത് വയ്ക്കാനും ആവശ്യാനുസരണം ഈസിയായി അ‌ത് ഉപയോഗിക്കാനും സാധിക്കും എന്നതാണ് പുത്തൻ ലോക്ക് സ്ക്രീനുകളുടെ സവിശേഷത. ഇഷ്ടമുള്ള വിഡ്ജെറ്റുകൾ ഫ്രണ്ട് സ്ക്രീനിൽ പിൻ ചെയ്യാനുള്ള സൗകര്യവും പുത്തൻ ഒഎസ് നൽകുന്നുണ്ട്. മറ്റൊരു പ്രധാന മാറ്റം ​ലൈവ് നോട്ടിഫിക്കേഷനുകളാണ്.

നോട്ടിഫിക്കേഷനുകൾ കാണാൻ

സൗകര്യപ്രദമായ രീതിയിൽ ​കൈയെത്തും ദൂരത്തായി ഡിസ്പ്ലെയുടെ താഴെയാണ് ഈ നോട്ടിഫിക്കേഷനുകൾ കാണാൻ സാധിക്കുക. മുകളിലേക്ക് ​സ്വൈപ്പ് ചെയ്താൽ കൂടുതൽ നോട്ടിഫിക്കേഷനുകൾ കാണാനുള്ള സൗകര്യവും ഇതോ​ടൊപ്പം നൽകിയിട്ടുണ്ട്. ​വാൾപേപ്പറുമായി ബന്ധിപ്പിച്ച് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഫോക്കസ് സൗകര്യമാണ് എടുത്തു പറയേണ്ട സവിശേഷതകളിൽ മറ്റൊന്ന്.

ആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽ

ഐഒഎസ് 16
 

ഇത്തരം നിരവധി മാറ്റങ്ങൾ ലോക്ക് സ്ക്രീനുമായി ബന്ധപ്പെട്ട് ​പുതിയ ഐഒഎസ് 16 ​കൊണ്ടുവന്നിട്ടുണ്ട്. ഉപയോക്താക്കൾക്ക് അ‌വരുടെ ഇഷ്ടാനുസരണം അ‌വ സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഹോം സ്ക്രീൻ വാൾ പേപ്പറിലും നിരവധി മാറ്റങ്ങൾ ഉണ്ട്. ഫോട്ടോ ആപ്പ് ആണ് മാറ്റങ്ങൾ വന്ന മറ്റൊരു മേഖല.

ഫോട്ടോകൾ ​ഹൈഡ് ചെയ്യാൻ

ഫോട്ടോകൾ ​ഹൈഡ് ചെയ്യാൻ സാധാരണയായുള്ള ഓപ്ഷൻ നേരത്തെ തന്നെ നമുക്ക് ലഭ്യമായിരുന്നു. ഹിഡൻ എന്ന ഫോൾഡറിൽ നമുക്ക് അ‌വ കാണുകയും ചെയ്യാമായിരുന്നു. എന്നാൽ ഇവിടെ നേരിട്ടിരുന്ന ഒരു പ്രശ്നം എന്തെ​ന്നാൽ മറ്റൊരാൾ നമ്മുടെ ഫോൺ എടുത്ത് ഈ ഹിഡൻ ഫോൾഡർ ഓപ്പൺ ചെയ്താൽ അ‌യാൾക്കും ഈ ഫോട്ടോകൾ കാണാം എന്നതായിരുന്നു.

വീണ്ടുമെത്തുമോ ആ സോണി എക്സ്പീരിയക്കാലം...; കിടിലൻ ക്യാമറയുമായി സോണി ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യവീണ്ടുമെത്തുമോ ആ സോണി എക്സ്പീരിയക്കാലം...; കിടിലൻ ക്യാമറയുമായി സോണി ഒരുങ്ങുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യ

ആശങ്ക  ഇനി വേണ്ട

എന്നാൽ ​ഹൈഡ് ചെയ്തിരിക്കുന്ന നമ്മുടെ ഫോട്ടോകൾ മറ്റൊരാൾ ഓപ്പൺ ചെയ്ത് നോക്കുമോ എന്ന ആശങ്ക ഇനി വേണ്ട എന്നാണ് ഐഒഎസ് 16 ​ന്റെ ഫീച്ചറുകളിലെ മറ്റൊരു പ്രധാന നേട്ടം. ഇവിടെ പുതിയൊരു ഫേസ് ലോക്ക് സൗകര്യം നൽകിയാണ് സുരക്ഷയുടെ താഴ് ഐഒഎസ് സ്ഥാപിച്ചിരിക്കുന്നത്. അ‌തായത് ഒളിഞ്ഞിരിക്കുന്നത് കാണാൺ ഉടമയ്ക്ക് മാത്രം അ‌വകാശം നൽകും എന്ന നിലപാടാണ് ഇക്കാര്യത്തിൽ പുത്തൻ ഒഎസിനുള്ളത്.

ഡിലീറ്റ് ചെയ്ത സാധനങ്ങൾ

ഇതേപോലെ തന്നെ നമ്മൾ ഡിലീറ്റ് ചെയ്ത സാധനങ്ങൾ മറ്റൊരാൾ എടുത്ത നോക്കുന്നതിനും ഐഒഎസ് 16 പുതിയ പൂട്ട് പണിതിട്ടുണ്ട്. ഇതോ​ടെ ഉപഭോക്താവിന്റെ സുരക്ഷയിൽ മുൻപത്തെക്കാൾ സുരക്ഷയ്ക്ക് ഒഎസ് ഡെവലപ്പേഴ്സ് പരിഗണന നൽകിയിട്ടുണ്ട് എന്നു പറയാം. ​പല ഉപഭോക്താക്കളും ഏറെ ആഗ്രഹിച്ച സൗകര്യങ്ങളാണ് ഇവയെന്നതും മറ്റൊരു സത്യം.

ഇന്ത്യൻ ഉത്സവത്തിന് ​ചൈനക്കാരനും വരുന്നുണ്ട് കേട്ടോ!, 5ജി കരുത്തുമായി വിവോ വി25 എത്തുക സെപ്റ്റംബർ 15ന്ഇന്ത്യൻ ഉത്സവത്തിന് ​ചൈനക്കാരനും വരുന്നുണ്ട് കേട്ടോ!, 5ജി കരുത്തുമായി വിവോ വി25 എത്തുക സെപ്റ്റംബർ 15ന്

സ്റ്റിക്കറുകൾ ഉണ്ടാക്കുക

ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾ വളരെ എളുപ്പത്തിൽ ചെയ്തിരുന്ന ഒന്നാണ് സ്റ്റിക്കറുകൾ ഉണ്ടാക്കുക എന്നത്. വാട്സാപ്പ് മെസേജുകൾക്കൊപ്പം സ്റ്റിക്കർ അ‌യയ്ക്കുന്നത് നമുക്ക് ഇഷ്ടമുള്ള ഒരു സംഗതി തന്നെ. മാത്രമല്ല ഇന്നത് സാധാരണവുമാണ്. ഇക്കാര്യത്തിലും ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ ഐഒഎസ് 16 ന് കഴിഞ്ഞിട്ടുണ്ട്. ​

വീഡിയോയിൽ നിന്നും സ്റ്റിക്കർ

ചിത്രങ്ങൾ ഈസിയായി സ്റ്റിക്കർ ആക്കി മെസേജിലോ വാട്സപ്പിലോ അ‌യയ്ക്കാൻ ഇനി ഐഫോണുകളിലും സാധിക്കും. വീഡിയോയിൽ നിന്നും സ്റ്റിക്കർ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. വീഡിയോയിൽ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്​തെടുക്കാം എന്നതാണ് മറ്റൊരു പ്രധാന ഫീച്ചർ. ഒപ്പം ഈ ടെക്സ്റ്റ ഇഷ്ടമുള്ള ഭാഷയിലേക്ക് തർജ്ജമ ചെയ്യാനും ഇനി ഈസിയാണ്.

അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പൊളിയുമോ?

കൈവിട്ട വാക്കും ഇനി തിരിച്ചെടുക്കാം

കൈവിട്ട വാക്കും ഇനി തിരിച്ചെടുക്കാം

ഒരിക്കൽ അ‌യച്ച ഇ-മെയിൽ തിരിച്ചു വിളിക്കാം എന്നതാണ് മാറ്റങ്ങളുടെ പട്ടികയിലെ മറ്റൊരു കിടിലൻ ഫീച്ചർ. സെൻഡ് ചെയ്ത മെയിൽ തിരിച്ചു വിളിക്കാനുള്ള അ‌ൺ ഡു ഓപ്ഷനാണ് ഇതിനായി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ മെയിൽ തിരിച്ചു വിളിച്ച് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനും അ‌തല്ല, അ‌യയ്ക്കേണ്ട എന്നാണെങ്കിൽ ഉപേക്ഷിക്കാനും ഇന് സാധിക്കും.

മെസേജ് ഷെഡ്യൂൾ

മെസേജ് ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചറാണ് ഇ-മെയിൽ വിഭാഗത്തിലെ പുത്തൻ ഫീച്ചറുകളിൽ മറ്റൊന്ന്. ​അ‌യയ്ക്കാനുള്ള മെസേജ് തയാറാക്കിയ ശേഷം സെൻഡ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുമ്പോൾ ​സമയവും തീയതിയും സെറ്റ് ചെയ്ത ​ശേഷം മെയിൽ ​ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. വന്ന മെയിൽ റി​മൈൻഡ് ചെയ്ത് പിന്നീട് വായിക്കാൻ ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്.

സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

മെസേജുകൾ

ഇ- മെയിലുകളുടെ കാര്യത്തിൽ എന്നപോയെ നമ്മൾ ഒരാൾക്ക് അ‌യച്ച ​മെസേജുകളും ഇനി അ‌ൺഡു ചെയ്യാൻ സാധിക്കും. മാത്രമല്ല എഡിറ്റും ചെയ്യാ. എന്നാൽ ഐഒഎസ് 16 അ‌പ്ഡേറ്റ് ഉള്ള ഫോണുകളിലേക്ക് അ‌യയ്ക്കുന്ന മെസേജുകളിൽ മാത്ര​മേ ഈ അ‌ൺ ഡു ഫീച്ചർ പ്രവർത്തിക്കൂ എന്നത് പ്രത്യേകം ശ്രദ്ധി​ക്കണം. ഓഡിയോ മെസേജ് സൗകര്യവും ഇനി മെസേജ് വഴി അ‌യയ്ക്കാൻ സൗകര്യം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് ആയിട്ടുള്ള ടാബുകളെ ഷെയർ ചെയ്യാനുള്ള സൗകര്യം, ടെക്സ്റ്റുകൾ ​​ഫൈൻഡ് ചെയ്ത് റീപ്ലേസ് ചെയ്യാനുള്ള സൗകര്യം തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ പുത്തൻ ഒഎസ് നൽകുന്നു.

കോണ്ടാക്ട്സ് ലിസ്റ്റിലെ പുത്തൻ മാറ്റങ്ങൾ

കോണ്ടാക്ട്സ് ലിസ്റ്റിലെ പുത്തൻ മാറ്റങ്ങൾ

ഇത്രയും നാൾ ഉപഭോക്താക്കൾ ആഗ്രഹിച്ച മറ്റൊരു മാറ്റം ആപ്പിൾ ​​കൊണ്ടുവന്നിരിക്കുന്നത് കോണ്ടാക്ട്സ് ലിസ്റ്റിൽ ആണ്. ഡ്യൂപ്ലക്കേറ്റ് ​കോണ്ടാക്ടുകൾ മെർജ് ചെയ്യാനുള്ള ഓപ്ഷൻ ആണ് അ‌ത്. ഒന്നിൽ കൂടുതലുള്ള കോണ്ടാക്ടുകൾ ഡയറക്ടായി മെർജ് ചെയ്യാനുള്ള സൗകര്യം ഐഒഎസ് 16 നൽകുന്നുണ്ട്. മാത്രമല്ല, കോണ്ടാക്ടുകൾ ഡിലീറ്റ് ചെയ്യുന്നതിലുള്ള കഷ്ടപ്പാടുകളും കുറച്ചിട്ടുണ്ട്.

അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

ഡയറക്ടായി ഡിലീറ്റ്

കോണ്ടാക്ട് ​സെലക്ട് ചെയ്ത് ഡയറക്ടായി ഡിലീറ്റ് ചെയ്യാനും കോപ്പി ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും വിധമാണ് പുതിയ മാറ്റം. ഇത്തരത്തിൽ പറഞ്ഞാൽ തീരാത്തത്ര പുത്തൻ മാറ്റങ്ങൾ നിങ്ങൾ ആഗ്രഹിച്ചപോലെ ഐഒഎസ് 16 നൽകുന്നുണ്ട്. എന്നാൽ അ‌തിന് നിങ്ങൾ ആദ്യം ഐഒഎസ് 16 ലേക്ക് മാറുകയാണ് വേണ്ടത്. എന്നാൽ എല്ലാ ഐഫോണുകളിലും ഐഒഎസ് 16 സപ്പോർട്ട് ചെയ്യുന്നില്ല എന്നതും ഓർക്കണം.

ഐഒഎസ് 16 സപ്പോർട്ട് ചെയ്യുന്ന ഐഫോണുകൾ

ഐഒഎസ് 16 സപ്പോർട്ട് ചെയ്യുന്ന ഐഫോണുകൾ

ഐഫോൺ 14, 14 പ്ലസ്
ഐഫോണുകൾ 14 പ്രോ, 14 പ്രോ മാക്സ്
ഐഫോൺ 13, 13 മിനി
ഐഫോൺ 13 പ്രോ, 13 പ്രോ മാക്സ്
ഐഫോൺ 12, 12 മിനി
ഐഫോൺ 12 പ്രോ, 12 പ്രോ മാക്സ്
ഐഫോൺ 11
ഐഫോൺ 11 പ്രോ, 11 പ്രോ മാക്സ്
ഐഫോൺ XS, XS മാക്സ്
ഐഫോൺ X, XR
ഐഫോൺ 8, 8 പ്ലസ്
ഐഫോൺ എസ്ഇ (സെക്കൻഡ് ജനറേഷനും അ‌തിനു മുകളിലേക്ക് ഉള്ളവയും).

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

Best Mobiles in India

English summary
Apple has released its latest version of iOS, iOS 16, to its customers. iOS 16 has made its grand debut with new features and changes that customers wanted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X