Home
Mobile

ആപ്പിളിന് വലിയ അപ്ഡേറ്റ്; ഐഒഎസ് 17 ഇന്ന് രാത്രിയെത്തും പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ?

ആപ്പിൾ ഉപഭോക്താക്കൾക്കായുള്ള പുതിയ iOS 17 ഫൈനൽ അപ്‌ഡേറ്റ് കമ്പനി ഇന്ന് പുറത്ത് വിടും. ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് കമ്പനി പുതിയ സോഫ്റ്റുവെയർ പുറത്തിറക്കുക. സെപ്റ്റംബർ 12ന് പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയ അന്ന് iOS 17ന്റെ സൂചനകൾ ആപ്പിൾ തന്നിരുന്നു.

ഐഫോൺ 15 സീരീസ് ഫോണുകൾ iOS 17ൽ ആയിരിക്കും പ്രവർത്തിക്കുക. നിലവിൽ ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബർ 22 മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ ദിവസം മുതൽ തന്നെ റീട്ടെയിൽ സ്റ്റോറുകളിലും ഈ ഫോണുകൾ എത്തിത്തുടങ്ങും. അതേ സമയം ഐഫോൺ എക്സ്എസ് സീരീസ് മുതലുള്ള ഫോണുകളിൽ iOS 17 പ്രവർത്തിക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

ആപ്പിളിന് വലിയ അപ്ഡേറ്റ്; ഐഒഎസ് 17 ഇന്ന് രാത്രിയെത്തും

പുതിയ സോഫ്റ്റുവെയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുമ്പോൾ ബ​ഗ് അനുഭവപ്പെട്ടാലും രണ്ട് ദിവസങ്ങൾക്കുള്ളിൽ‌ ഈ പ്രശ്നങ്ങൾ പരിഹാരം ഉണ്ടായിരിക്കുന്നതാണെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ബ​ഗ് പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന് ആ​ഗ്രഹിക്കുന്നവർ ഒരാഴ്ചയ്ക്ക് ശേഷം പുതിയ സോഫ്റ്റുവെയർ ഇൻസ്റ്റാൾ ചെയ്യുന്നതായിരിക്കും ഉത്തമമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു. നിങ്ങൾക്ക് പുതിയ സോഫ്റ്റുവെയർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ iOS 16 വേർ‌ഷനിലേക്ക് മടങ്ങിപ്പോകാനുള്ള അവസരവും കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ആപ്പിളിന് വലിയ അപ്ഡേറ്റ്; ഐഒഎസ് 17 ഇന്ന് രാത്രിയെത്തും

അതേ സമയം പുതിയ സോഫ്റ്റുവെയർ ഇൻസ്റ്റാൾ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഫോൺ പൂർണമായും ബാക്കപ്പ് ചെയ്തതിന് ശേഷം മാത്രം iOS 17 ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ ബാക്കപ്പ് ഫീച്ചർ പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ ഇത് ഓൺ ചെയ്യാനായി സെറ്റിം​ഗ്സിൽ എത്തുക ശേഷം നിങ്ങളുടെ പേര്, ഐക്ലൗഡ്, ഐക്ലൗഡ് ബാക്കപ്പ് എന്നതിലേക്ക് പോയി നിങ്ങളുടെ ഉപകരണം ബാക്കപ്പ് ചെയ്യാവുന്നതാണ്.

അതേ സമയം നിങ്ങളുടെ ഉപകരണത്തിൽ 8GB സ്റ്റോറേജ് സ്ഥലം എങ്കിലും ഒഴിവുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാവു. നിങ്ങളുടെ കൈവശം ഉള്ള ഐഫോണിനെ ആശ്രയിച്ച്, iOS 17 അപ്‌ഡേറ്റിന് 5GB വരെ ഇന്റേണൽ സ്റ്റോറേജ് എടുത്തേക്കാം. 32 ജിബി അല്ലെങ്കിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണുകൾ കൈവശ്യം വെച്ചിരിക്കുന്ന ഉപഭോക്താക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആവിശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്തതിന് ശേഷം മാത്രമേ ഇവർ പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാവു. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഈ ഫയലുകൾ ഒരു ക്ലൗഡ് സേവനത്തിലേക്ക് കൈമാറാം. iOS 17-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ഐഫോൺ iOS 16-ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പ്രവർത്തിക്കുന്നത് എന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾക്ക് സെറ്റിം​ഗ്സിൽ എത്തി ജെനറൽ എത്തി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഉപകരണത്തിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ബാറ്ററി ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം സോഫ്റ്റുവെയർ മുഴുവൻ അപ്ഡേറ്റ് ആകാനായി കുറച്ചു സമയം എടുക്കുന്നതാണ്. മാത്രമല്ല മികച്ച ഇന്റർനെറ്റ് സേവനത്തിന്റെ കീഴിലാണ് നിങ്ങൾ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യേണ്ടത്. ഇന്ന് രാത്രി മുതൽ ആപ്പിൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇതിനായി നിങ്ങളുടെ ഫോണിലെ സെറ്റിം​ഗ്സിൽ എത്തി ഇവിടെ നിന്ന് ജനറൽ എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇതിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇതിൽ തന്നെ ഡൗൺലോഡ് ആന്റ് ഇൻസ്റ്റാൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഇവ അപ്ഡേറ്റ് ആകുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും കമ്പനി നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The company claims that the new update has many features. Real-time voicemail, interactive widgets, use of Siri during phone calls, and standby mode are all features of the new update. Apple has announced that you can install iOS 17 for free from the download guide. iOS 17 will work on all Apple phones released after 2018.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X