മികച്ച കിഴിവുകളുമായി ആപ്പിൾ ഐഫോൺ 11 ആമസോൺ പ്രൈം ഡേയ് സെയിലിൽ വിൽപ്പനയ്ക്ക്
ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ എല്ലാ വിഭാഗങ്ങളിലും ബ്രാൻഡുകളിലും ഉടനീളമുള്ള പ്രോഡക്റ്റുകൾക്ക് ഇളവുണ്ട്. നിങ്ങൾ ഒരു ആൻഡ്രോയിഡ് ആരാധകനല്ലെങ്കിൽ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കും ഏതാനും കിഴിവുകളിൽ ഐഫോൺ 11 ലഭിക്കും. ആമസോൺ പ്രൈം ഡേയ് വിൽപ്പനയുടെ ഭാഗമായി ആപ്പിൾ ഐഫോൺ 11 നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്നതാണ്. 54,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 11 (64 ജിബി) നിങ്ങൾക്ക് 6,901.00 (13%) രൂപ വില കിഴിവിൽ ഇപ്പോൾ ആമസോണിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. അതായത്, ഇപ്പോൾ ഈ ഐഫോൺ നിങ്ങൾക്ക് വെറും 47,999 രൂപയ്ക്ക് വാങ്ങാമെന്നർത്ഥം. അതുപോലെ, 59,900 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 11 (128 ജിബി) നിങ്ങൾക്ക് 5,901 (10%) രൂപ വില കിഴിവിൽ 53,999 രൂപയ്ക്ക് വാങ്ങാം. എന്നാൽ, ഐഫോൺ 11 (256 ജിബി) ഓപ്ഷൻ വിലയിൽ മാറ്റമില്ലാതെ 69,900 രൂപയ്ക്ക് ആമസോണിൽ വിൽപ്പന നടത്തുന്നു. ആപ്പിൾ ഐഫോൺ 11 നിങ്ങൾക്ക് ഇതിലും വിലക്കുറവിൽ വേറെ ഒരിടത്തുനിന്നും ലഭിക്കില്ല എന്നുള്ളതാണ് മറ്റൊരു വസ്‌തുത.

6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ നൽകിയിരിക്കുന്നത്. ഇതിൽ വരുന്ന ഡിസ്‌പ്ലേയ്ക്ക് എഫ്‌എച്ച്ഡി + റെസലൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് നൽകിയിട്ടുണ്ട്. ഈ ഐഫോണിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. സെക്കണ്ട് ജനറേഷൻ 7 എൻഎം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ13 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും സപ്പോർട്ട് ചെയ്യുന്നു.

ഐഫോൺ 11 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളത്. 64 ജിബി, 128 ജിബി, 256 ജിബി എന്നിവയാണ് ഈ ഐഫോണിൻറെ സ്റ്റോറേജ് വേരിയന്റുകൾ. ബ്ലാക്ക്, ഗ്രീൻ, പ്രൊഡക്ട് റെഡ്, പർപ്പിൾ, യെല്ലോ, വൈറ്റ് എന്നീ ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഐഫോൺ സ്വന്തമാക്കാൻ സാധിക്കും. ഈ വേരിയന്റുകളെല്ലാം തന്നെ നിലവിൽ ആമസോണിൽ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്.

ഐഫോൺ 11 ൻറെ പുറകിലത്തെ പാനലിൽ രണ്ട് ക്യാമറകളാണുള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൻസർ തന്നെയാണ് നൽകിയിട്ടുള്ള്. ഈ ഹാൻഡ്‌സെറ്റിൻറെ പിൻ, മുൻ ക്യാമറകൾ 60 എഫ്പിഎസിൽ 4 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒഐഎസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ ഫീച്ചറുകളും ഈ ക്യാമറ സംവിധാനം നൽകുന്നുണ്ട്. 3,110 ബാറ്ററിയാണ് ഈ ഐഫോണിൽ നൽകിയിരിക്കുന്നത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റസിറ്റൻസും ഇതിലുണ്ട്. ഐഫോൺ എക്സ്ആർ പോലെ, ഈ ഐഫോൺ നിങ്ങൾക്ക് ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്നു, ഒപ്പം സമയബന്ധിതമായ അപ്‌ഡേറ്റുകളും ഐഒഎസ് നൽകുന്നു.


Click it and Unblock the Notifications








