ആപ്പിൾ ഐഫോൺ 12 ഫ്രീഡം സെയിലിൽ നിന്നും 12,500 രൂപ വരെ കിഴിവിൽ ലഭ്യമാണ്

|

നിങ്ങൾ ഇപ്പോൾ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവൽ സീസണിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ആഗസ്റ്റ് 15 വരെ നടക്കുന്ന വിജയ് സെയിൽസ് ഇപ്പോൾ ആപ്പിൾ ഡേയ്‌സ് സെയിൽ കാമ്പെയ്ൻ വിൽപ്പന നടത്തുന്നു. ഈ വിൽപ്പനയിൽ നിന്നുള്ള മികച്ച ഓഫറുകളിൽ ഒന്ന് വെറും 67,400 രൂപയ്ക്ക് ഐഫോൺ 12 ലഭിക്കുമെന്നുള്ളതാണ്. ഐഫോൺ 12 ൻറെ യഥാർത്ഥ വില 79,900 രൂപയാണ്, ഇത് ഇപ്പോൾ 10,000 രൂപയിൽ കൂടുതൽ കിഴിവുമായി വരുന്നതിനാൽ ഈ ഐഫോൺ വാങ്ങുന്നതിന് പറ്റിയ സമയമാണിത്. ഐഫോൺ 12 ൻറെ ഡിസ്കൗണ്ട് വില 73,400 രൂപയാണ്. ഇതിനർത്ഥം, നിങ്ങൾക്ക് ഇപ്പോൾ ഐഫോൺ 12 ലഭിക്കുന്നത് 6,500 രൂപ വിലക്കുറവാണെന്നാണ്.

 

ആപ്പിൾ ഐഫോൺ 12 ഫ്രീഡം സെയിലിൽ നിന്നും 12,500 രൂപ വരെ കിഴിവിൽ ലഭ്യമാണ്

ഇപ്പോൾ, 67,400 രൂപയ്ക്ക് ഐഫോൺ 12 ലഭിക്കാൻ നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 6,000 രൂപ കൂടുതൽ കിഴിവ് ലഭിക്കും. ഐഫോൺ 12 ന് മൊത്തം കിഴിവ് 12,500 രൂപയാണ് വരുന്നത്. വിജയ് സെയിൽസിൻറെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിങ്ങൾക്ക് ഈ കിഴിവ് ലഭിക്കുന്നതാണ്. ഐഫോൺ 12 ഓഫറിന് പുറമെ നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആപ്പിൾ പ്രോഡക്റ്റുകൾ ഓഫറിൽ സ്വന്തമാക്കുവാൻ കഴിയും. ഉദാഹരണത്തിന്, ഐഫോൺ എക്‌സ്ആർ 39,199 രൂപയ്ക്ക് ലഭ്യമാണ്. എയർപോഡ്സ് പ്രോ 18,490 രൂപയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ടിൽ ലഭ്യമാണ്.

ഐഫോൺ 12ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

ഐഫോൺ 12ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

6.1 ഇഞ്ച് റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുള്ള ഈ ഐഫോണിൽ സെറാമിക് ഷീൽഡ് ഗ്ലാസ് ടെക്നോളജിയും ആപ്പിൽ നൽകിയിട്ടുണ്ട്. ഇത് ഐഫോൺ 11ൽ നൽകിയിട്ടുള്ള എൽസിഡി പാനലിനേക്കാൾ ഏറെ മികച്ചതാണ്. 5 ജി സപ്പോർട്ടോടെയാണ് ഐഫോൺ 12 വിപണിയിൽ വരുന്നത്. എ14 ബയോണിക് SoC പ്രോസസറാണ് ഈ ഐഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഐഫോൺ പ്രവർത്തിക്കുന്നത്. നാല് കോർ ജിപിയു ഉള്ള ആറ് കോർ പ്രോസസറാണ് എ 14 ബയോണിക്കാണ് ഈ ഐഫോണിന് കരുത്തേകുന്നത്. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ആപ്പിൾ ഐഫോൺ 12 ഫ്രീഡം സെയിലിൽ നിന്നും 12,500 രൂപ വരെ കിഴിവിൽ ലഭ്യമാണ്
 

ഐഫോൺ 12ന് രണ്ട് 12 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകളുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. ലൈറ്റ് കുറഞ്ഞ അവസരങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഐഫോൺ 12 ന്റെ എല്ലാ ക്യാമറകളിലും ആപ്പിൾ നൈറ്റ് മോഡ് നൽകിയിട്ടുണ്ട്. ഐഫോൺ 12ന് നൈറ്റ് മോഡ് ടൈം-ലാപ്സ് ഫീച്ചറും ഉണ്ട്. ഇത് ലോ ലൈറ്റ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ആപ്പിൾ ഐഫോൺ 12 ഫ്രീഡം സെയിലിൽ നിന്നും 12,500 രൂപ വരെ കിഴിവിൽ ലഭ്യമാണ്

പുതിയ ഐഫോണിനായി മാഗ് സേഫ് വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡും ആപ്പിൾ അവതരിപ്പിച്ചു. 15W വരെ മാഗ് സേഫ് വയർലെസ് ചാർജിംഗിനെയും 7.5W വരെ ക്യു വയർലെസ് ചാർജിംഗിനെയും ഐഫോൺ 12 സപ്പോർട്ട് ചെയ്യും. ഇതിൽ നൽകിയിട്ടുള്ള 2,815 എംഎഎച്ച് ബാറ്ററി 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകും. വൈ-ഫൈ 6, ബ്ലൂടൂത്ത് 5, അൾട്രാ-വൈഡ്ബാൻഡ് പൊസിഷനിംഗ്, ജിപിഎസ്, എൻഎഫ്സി എന്നിവ ഐഫോൺ 12 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

Most Read Articles
Best Mobiles in India

English summary
The iPhone 12 is a fantastic deal. Because the iPhone 12's original price is Rs 79,900, yet there is a discount of over Rs 10,000, I believe now is the best time to buy it. This arrangement, as rich as it is, is not without its complexities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X