Home
Mobile

ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സിൻറെ സവിശേഷതകളറിയാം: വിശദാംശങ്ങൾ

ഐഫോൺ 12 പ്രോ മാക്സ് സവിശേഷതകൾ ഇപ്പോൾ ചോർന്നു. ഒരു ടിപ്‌സ്റ്റർ ഐഫോൺ 12 പ്രോ മാക്‌സിനെ ഐഫോൺ 11 പ്രോ മാക്‌സുമായി താരതമ്യപ്പെടുത്തുന്ന സ്‌ക്രീൻഷോട്ടുകളുടെ ഒരു ശ്രേണി തന്നെ പോസ്‌റ്റ് ചെയ്യ്തിരിക്കുകയാണ്. യൂട്യൂബർ ജോൺ പ്രോസ്സർ ഐഫോൺ 12 പ്രോ മാക്‌സിനെക്കുറിച്ച് ചില വിശദാംശങ്ങൾ നൽകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ അപ്ഡേറ്റ്. പ്രധാന ഘടകങ്ങളുടെ വിതരണത്തെ ബാധിച്ച കൊറോണ വൈറസ് കാരണം ഐഫോൺ 12 സീരീസിനുള്ള ലോഞ്ച് ഇവന്റ് കാലതാമസം നേരിടേണ്ടിവന്നെങ്കിലും ആപ്പിൾ പുതിയ ഐഫോൺ സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കി.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

ട്വിറ്ററിൽ ലീക്ക്സ് എന്ന പേരിൽ വരുന്ന ഒരു ടിപ്പ്സ്റ്റർ ഐഫോൺ 12 പ്രോ മാക്‌സിന്റെ ഏതാനും സവിശേഷതകൾ ചോർത്തി. ആപ്പിൾ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വ്യത്യസ്ത ഐഫോൺ മോഡലുകളെ എങ്ങനെ താരതമ്യം ചെയ്യുന്നു എന്ന് കാണിക്കുന്ന ഈ ഫോണിൻറെ സ്ക്രീൻഷോട്ടുകൾ എവിടെ നിന്നും എടുത്തതാണ് എന്ന കാര്യം വെളിപ്പെടുത്തി. എന്നാൽ, കുപെർട്ടിനോ കമ്പനിയിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ഐഫോൺ 12 പ്രോ മാക്സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഐഫോൺ 12 പ്രോ മാക്സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടിപ്‌സ്റ്റർ പങ്കിട്ട സ്‌ക്രീൻഷോട്ടുകൾ, 5.8 ഇഞ്ച് ഐഫോൺ 11 പ്രോ മാക്‌സിനേക്കാൾ ഐഫോൺ 12 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. 1,284x2,788 പിക്‌സലുകളുടെ ഉയർന്ന റെസല്യൂഷനുള്ളതായി കാണുന്ന ഇതിന് 460 പിപി പിക്‌സൽ ഡെൻസിറ്റി വരുന്നു. ഇത് കഴിഞ്ഞ വർഷത്തെ മോഡലിൽ ലഭ്യമായ 458 പിപിയേക്കാൾ അല്പം സാന്ദ്രമാണ്. ഐഫോൺ 12 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടെന്ന് അഭ്യൂഹമുണ്ട്. ട്വിറ്ററിൽ പങ്കിട്ട സ്ക്രീൻഷോട്ടുകളിൽ അതിന്റെ വിവരങ്ങൾ ഇല്ലെങ്കിലും 120Hz റിഫ്രെഷ് റേറ്റ് ചിലപ്പോൾ വരാമെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആഗ്മെന്റഡ് റിയാലിറ്റി (എആർ) എക്‌സ്‌പീരിയൻസ്

ഡിസ്‌പ്ലേയ്‌ക്ക് പുറമേ, ഐഫോൺ 12 പ്രോ മാക്‌സിന് ഫോർത്ത് ജനറേഷൻ ന്യൂറൽ എഞ്ചിനുള്ള എ -14 ബയോണിക് ചിപ്പ് ഉണ്ടെന്ന് പറയപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 16 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ടെലിഫോട്ടോ ഷൂട്ടറും ഫോണിലുണ്ട്. കൂടാതെ, നിലവിലുള്ള ഐപാഡ് പ്രോ മോഡലുകൾ പോലെ തന്നെ ക്യാമറ സെറ്റപ്പിലും ലിഡാർ സെൻസർ ഉണ്ടായിരിക്കാം. പുതിയ ആഗ്മെന്റഡ് റിയാലിറ്റി (എആർ) എക്‌സ്‌പീരിയൻസ് പ്രവർത്തനക്ഷമമാക്കാൻ ലിഡാർ സെൻസറിന് കഴിയും.

ഐഫോൺ 12 പ്രോ മാക്സ് ഹാൻഡ്സെറ്റ്

ഐഫോൺ 11 പ്രോ മാക്‌സിനേക്കാൾ രണ്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഐഫോണിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ഐഫോൺ 12 പ്രോ മാക്‌സിനുണ്ടെന്ന് കാണിക്കുന്നു. മറ്റൊരു സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നത് ഐഫോൺ 12 പ്രോ മാക്സിന് യുഎസിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നും, അതിന്റെ പ്രാരംഭ വില 1,099 ഡോളർ (ഏകദേശം 80,600 രൂപ) ആയിരിക്കുമെന്നും പറയുന്നു. ഐഫോൺ 11 പ്രോ മാക്‌സിന്റെ നിലവിലുള്ള പ്രാരംഭ വിലയ്ക്ക് സമാനമാണിത്.

ഐഫോൺ 12 പ്രോ മാക്സ് ലോഞ്ച്

ഈ ആഴ്ച ആദ്യം, യൂട്യൂബർ ജോൺ പ്രോസർ ഐഫോൺ 12 പ്രോ മാക്‌സിന്റെ പ്രധാന സവിശേഷതകൾ നിർദ്ദേശിക്കുന്നതിനായി ഒരു വീഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്യ്തു. പുതിയ ഐഫോൺ മോഡലിന് 240 എഫ്പിഎസ് വരെ 4 കെ വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ടെന്നും 120 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണ ലഭിക്കുമെന്നും വീഡിയോ കാണിച്ചു. കൂടാതെ, പുതിയ ഐഫോണിലെ ഫെയ്‌സ് ഐഡി ഹാൻഡ്‌സെറ്റ് ഒരു മേശപ്പുറത്താണെകിൽ പോലും ഉപയോക്താക്കളുടെ ഫേസ് ഐഡി തിരിച്ചറിയുന്നതിനുള്ള മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്നും ടിപ്‌സ്റ്റർ പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Specifications for the Phone 12 Pro Max were allegedly leaked in depth. A tipster has posted a series of screenshots apparently comparing the Max iPhone 12 Pro with the Max iPhone 11 Pro. The latest development comes only a few days after some information about the iPhone 12 Pro Max were given by YouTuber Jon Prosser.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X