എയർ ടാഗിനൊപ്പം ആപ്പിൾ ഐഫോൺ 12 പർപ്പിൾ കളർ മോഡൽ വിൽപ്പനയ്‌ക്കെത്തി: വില, സവിശേഷതകൾ, ലഭ്യത

|

ഐഫോൺ 12, ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയന്റും എയർടാഗും ഇന്ത്യയിലും മറ്റ് വിപണികളിലും ഇപ്പോൾ വിൽപ്പനയ്‌ക്കെത്തി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച്ച നടന്ന സ്പ്രിംഗ് ലോഡഡ് ഇവന്റിൽ ആപ്പിൾ ഐഫോൺ 12 സീരീസിൻറെ പുതിയ കളർ ഓപ്ഷനും എയർടാഗും അവതരിപ്പിച്ചു. ഐപാഡ് പ്രോ (2021), ഐമാക് (2021), പുതിയ ആപ്പിൾ ടിവി 4 കെ എന്നിവയ്ക്കായി പ്രീ-ഓർഡറുകൾ എടുക്കുവാൻ കമ്പനി ആരംഭിച്ചു. ഈ മൂന്ന് ഡിവൈസുകളും നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അപ്‌ഗ്രേഡുകളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുത്തി വിർച്വൽ ഇവന്റിൽ അവതരിപ്പിക്കുകയുണ്ടായി.

ഐഫോൺ 12, ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയറ്റിൻറെ ഇന്ത്യയിലെ വിലയും, ലഭ്യതയും

ഐഫോൺ 12, ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയറ്റിൻറെ ഇന്ത്യയിലെ വിലയും, ലഭ്യതയും

പർപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ വില ഇന്ത്യയിൽ വരുന്ന പതിവ് വേരിയന്റുകൾക്ക് തുല്യമാണ്. ഇതിനർത്ഥം, പർപ്പിൾ ഐഫോൺ 12 ൻറെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി മോഡലിന് 84,900 രൂപയും വില നൽകിയിട്ടുണ്ട്. ടോപ്പ്-ഓഫ്-ലൈൻ 256 ജിബി ഓപ്ഷന് 94,900 രൂപയും വില നൽകിയിട്ടുണ്ട്. പർപ്പിൾ ഐഫോൺ 12 മിനിയുടെ 64 ജിബി സ്റ്റോറേജ് ഓപ്ഷന് 69,900 രൂപയും, 128 ജിബി, 256 ജിബി മോഡലുകൾക്ക് യഥാക്രമം 74,900 രൂപ, 84,900 രൂപയുമാണ്‌ വില വരുന്നത്.

 ഐഫോൺ 12 മിനി

ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി പർപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ഇപ്പോൾ വിൽപ്പന നടത്തുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകളിൽ നിന്നും ഇത് വാങ്ങാവുന്നതാണ്. നിങ്ങൾ പുറത്തെ ഒരു ആപ്പിൾ ഷോപ്പിൽ പോയാണ് ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ തീരുമാനിക്കുന്നതെങ്കിൽ മാസ്കുകൾ ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മറക്കാതിരിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള മറ്റ് ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമുകളിൽ ഇതുവരെ വിൽപ്പന ആരംഭിച്ചില്ല.

എയർടാഗ് ഇന്ത്യയിലെ വിലയും, ലഭ്യതയും

എയർടാഗ് ഇന്ത്യയിലെ വിലയും, ലഭ്യതയും

എയർടാഗിൻറെ ഒരു യൂണിറ്റിന് 3,190 രൂപയാണ് വില വരുന്നത്. നാല് യൂണിറ്റ് പായ്ക്കിന് 10,900 രൂപയുമാണ് വില വരുന്നത്. ഫ്രീ എൻഗ്രേവിങ് ഓപ്ഷനോടൊപ്പം ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി ബ്ലൂടൂത്ത് ട്രാക്കർ ലഭ്യമാണ്. ഇന്ന് ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകൾ വഴിയും മറ്റ് ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഇത് ലഭ്യമാകും.

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽപ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ

ഐപാഡ് പ്രോ (2021), ഐമാക് (2021), ആപ്പിൾ ടിവി 4 കെ (2021) എന്നിവ ഇന്ത്യയിൽ പ്രീ-ഓർഡറുകൾ

ഐപാഡ് പ്രോ (2021), ഐമാക് (2021), ആപ്പിൾ ടിവി 4 കെ (2021) എന്നിവ ഇന്ത്യയിൽ പ്രീ-ഓർഡറുകൾ

പ്രീ-ഓർഡറുകൾക്കായി ഐപാഡ് പ്രോ (2021), ഐമാക് (2021), ആപ്പിൾ ടിവി 4 കെ (2021) എന്നിവയും ആപ്പിൾ ഇന്ത്യയിൽ കൊണ്ടുവരുന്നു. പ്രീ-ഓർഡറുകൾ ഇന്ന് ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴിയും ആപ്പിൾ അംഗീകൃത റീസെല്ലർ സ്റ്റോറുകൾ വഴിയും ആരംഭിക്കും. എന്നാൽ, ഈ ഡിവൈസുകൾ മെയ് പകുതി മുതൽ വാങ്ങുന്നതിനായി ലഭ്യമാകും. ഈ പുതിയ ഹാർഡ്‌വെയറിന്റെ വിൽപ്പന തീയതിയായി മെയ് 21 ന് യുകെ റീട്ടെയിൽ വെബ്‌സൈറ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ലഭിക്കുന്ന തീയതി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

English summary
At Apple's Spring Loaded event last week, the company unveiled the iPhone 12 series' new color options as well as the AirTag. Later today, Apple will begin taking pre-orders for the iPad Pro (2021), iMac (2021), and the latest Apple TV 4K.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X