Home
Mobile

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

ആപ്പിൾ ഐഫോൺ 13 സീരീസ് അവതരിപ്പിക്കുവാൻ ഇതുവരെ ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, ഒരു ചൈനീസ് സാമൂഹ്യമാധ്യമ വെബ്‌സൈറ്റിൽ കണ്ടെത്തിയ ഒരു പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നത് സെപ്റ്റംബർ 17 വെള്ളിയാഴ്ച്ച ആപ്പിൾ അടുത്ത ഐഫോൺ സീരിസുമായി എത്തുമെന്നാണ്. ചോർന്ന തീയതി പുതിയ ഐഫോൺ സീരീസിൻറെ വിൽപ്പന തീയതി സൂചിപ്പിക്കുന്നുണ്ട്. ആപ്പിൾ ലോഞ്ച് ഇവന്റുകൾ ചൊവ്വാഴ്ച നടത്തുകയും വെള്ളിയാഴ്ച വിൽപ്പന ആരംഭിക്കുകയും ചെയ്യും. അതോടൊപ്പം, സെപ്റ്റംബർ 30 വ്യാഴാഴ്ച കമ്പനി തേർഡ് ജനറേഷൻ എയർപോഡുകൾ അവതരിപ്പിക്കുമെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

ചൈനീസ് പ്രസിദ്ധീകരണമായ ഐടി ഹോം കണ്ടെത്തിയ വെയ്‌ബോയിലെ ഒരു പുതിയ പോസ്റ്റിൽ തീയതികൾ സൂചിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആപ്പിൾ പ്രോഡക്റ്റുകളുടെ തീയതികൾ സൂചിപ്പിക്കുന്ന ഒരു ഇ-കോമേഴ്‌സ് ആപ്പിൻറെ ചിത്രങ്ങൾ പോസ്റ്റിൽ കാണിക്കുന്നു. ആപ്പിൻറെ സ്ക്രീൻഷോട്ടുകൾ അനുസരിച്ച്, ആപ്പിൾ നാല് ഐഫോൺ 13 മോഡലുകളും സെപ്റ്റംബർ 17 ന് വിൽക്കാൻ തുടങ്ങും. ഇതിൽ ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടുന്നു. ഐഫോൺ അവതരിപ്പിച്ചതിന് ശേഷം സെപ്റ്റംബറിൽ എയർപോഡ് 3 അവതരിപ്പിക്കും.

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

അത്തരത്തിലുള്ള സെപ്റ്റംബർ തീയതികൾ മുമ്പ് ഐഫോൺ അവതരിപ്പിക്കുന്നതിൻറെ സൂചന നൽകിയിരുന്നു. ആപ്പിൾ എല്ലാ വർഷവും പിന്തുടരുന്ന ലോഞ്ച് ഇവന്റ് ടൈംലൈനിൽ ഉറച്ചുനിൽക്കുന്നതിനാൽ സെപ്റ്റംബർ മൂന്നാമത്തെ ആഴ്ച്ചയിൽ ഈ പുതിയ ഐഫോണുകൾ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഈ ഊഹത്തിന് അനുസൃതമായാണ് ഇപ്പോൾ പുതിയ തീയതി ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇത് പൂർണമായി വിശ്വസിക്കുവാൻ വരട്ടെ ! മുൻപും ആപ്പിൾ ലോഞ്ച് ഇവന്റ് നടത്തുമെന്ന പറഞ്ഞ തീയതിയും മാറ്റിവെച്ചിട്ടുണ്ട്. അതിനാൽ, സെപ്റ്റംബർ 17 പുതിയ ഐഫോണുകളുടെ ലോഞ്ച് തീയതി എന്നത് വെറുമൊരു സാധ്യത മാത്രമായി കരുതാം.

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

ട്വിറ്ററിൽ അടുത്തകാലത്ത് നൽകിയിട്ടുള്ള അപ്‌ഡേറ്റിൽ ആപ്പിളിൻറെ എൻവയോൺമെന്റ്, പോളിസി, സോഷ്യൽ ഇനിഷ്യേറ്റീവുകളുടെ വൈസ് പ്രസിഡന്റ് ലിസ ജാക്‌സൺ, ആപ്പിളിൻറെ വരാനിരിക്കുന്ന ഇവന്റിനുള്ള സൂചന നൽകുന്ന ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യ്തിരുന്നു. ഇവിടെ പറഞ്ഞ ലോഞ്ച് തീയതിയിൽ നോക്കുകയാണെങ്കിൽ സെപ്റ്റംബർ 7 നകം ആപ്പിൾ ക്ഷണങ്ങൾ അയയ്ക്കുമെന്ന് പറയുന്നു. മുഴുവൻ ലോഞ്ച് ടൈംലൈനും ഈ പറയുന്ന രീതിയിലായിരിക്കും.

ആപ്പിൾ ഐഫോൺ 13 സീരീസ് പ്രീ-ഓർഡറുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും
  • സെപ്റ്റംബർ 7 ന് മാധ്യമങ്ങൾക്ക് ക്ഷണങ്ങൾ അയക്കും.
  • സെപ്റ്റംബർ 14 ന് സ്മാർട്ട്ഫോൺ സീരീസ് പ്രഖ്യാപനങ്ങൾ നടത്തും.
  • സെപ്റ്റംബർ 17 മുതൽ പ്രീ-ഓർഡർ ആരംഭിക്കും.
  • സെപ്റ്റംബർ 24 ന് ആദ്യത്തെ വിൽപ്പന ആരംഭിക്കും.
  • ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിൽ, ഐഫോണുകളുടെ വില ഉയർത്താൻ ആപ്പിളിനെ പ്രേരിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്തതുപോലെ, ടിഎസ്എംസി ചിപ്‌സെറ്റ് ഉൽ‌പാദനച്ചെലവ് വർദ്ധിപ്പിച്ചു, തൽഫലമായി ഈ വില വർദ്ധിക്കുകയും ചെയ്യ്തു. 2022 ജനുവരിയിൽ ആപ്പിൾ വരാനിരിക്കുന്ന ഐഫോണുകളുടെ വില 20% വർദ്ധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
The post claims that the third-generation AirPods would be unveiled on Thursday, September 30. The dates were revealed in a recent Weibo post discovered by Chinese publication IT Home. The report includes screenshots of e-commerce software that lists the release dates for new Apple items.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X