അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്

|

ഐഫോൺ 14 സീരീസിൽ പുറത്തിറങ്ങിയ ഡിവൈസുകളിലെ ക്രാഷ് ഡിറ്റക്ഷൻ പോലെയുള്ള ഫീച്ചറുകളും മറ്റും വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന കാലമാണ്. അതിനിടയിൽ ഐഫോൺ തറവാട്ടിലെ ഇളമുറക്കാരനും ഇന്ത്യയിൽ കളം പിടിക്കാൻ ഇറങ്ങുകയാണ്. ഐഫോൺ 14 സീരീസിൽ അവതരിപ്പിച്ച പ്ലസ് മോഡൽ ഒക്ടോബർ 7ന് സെയിലിനെത്തും. പഴയ ഐഫോൺ മിനിയെ ഒഴിവാക്കിയാണ് iPhone 14 Plus മോഡലിനെ കമ്പനി വിപണിയിൽ എത്തിച്ചത്.

ഐഫോൺ 14 പ്ലസ്

89,900 രൂപ സ്റ്റാർട്ടിങ് പ്രൈസിലാണ് ഐഫോൺ 14 പ്ലസ് മോഡൽ ഇന്ത്യയിൽ എത്തിച്ചത്. പർപ്പിൾ, മിഡ്നൈറ്റ്, വൈറ്റ്, പ്രോഡക്റ്റ് ( റെഡ് ) എന്നീ കളർ വേരിയന്റുകളും യൂസേഴ്സിന് ലഭിക്കും. ഇതിൽ വിറ്റഴിക്കപ്പെടുന്ന ഓരോ പ്രോഡക്റ്റ് ( റെഡ് ) വേരിയന്റിന്റെയും ലാഭ വിഹിതം കൊവിഡ് പോരാട്ടത്തിനായി നൽകുമെന്നാണ് ആപ്പിൾ കമ്പനി പറയുന്നത്.

ആപ്പിൾ ഐഫോൺ 14 പ്ലസ് സ്പെക്സ്

ആപ്പിൾ ഐഫോൺ 14 പ്ലസ് സ്പെക്സ്

ഐഫോൺ 14നെ അപേക്ഷിച്ച് വലിയ ഡിസ്പ്ലെയാണ് 14 പ്ലസ് ഫീച്ചർ ചെയ്യുന്നത്. 6.7 ഇഞ്ച് സ്ക്രീൻ തന്നെയാണ് ഐഫോൺ 14 മോഡലുമായി ഐഫോൺ 14 പ്ലസിനുള്ള പ്രധാന വ്യത്യാസം. 12 എംപി ലെൻസുകളുള്ള മികച്ച ക്യാമറ സെറ്റപ്പും ഡിവൈസിലുണ്ട്. ഐഫോൺ 14 പ്ലസിന്റെ ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് വ്യക്തമല്ല. പുറത്തിറക്കുന്ന ഐഫോണുകളുടെ ബാറ്ററി കപ്പാസിറ്റി ആപ്പിൾ ഒരിക്കലും പുറത്ത് വിടാത്തതാണ് ഇതിന് കാരണം.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

ചിപ്പ്സെറ്റ്

ചിപ്പ്സെറ്റ്

ഐഫോൺ 14 ന് സമാനമായി എ15 ബയോണിക് ചിപ്പ്സെറ്റ് തന്നെയാണ് ഐഫോൺ 14 പ്ലസിനും കരുത്ത് പകരുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റായ എ16 ബയോണിക് പ്രോസസർ 14 പ്രോ, പ്രോ മാക്സ് എന്നീ ഡിവൈസുകളിൽ മാത്രമാണ് ഉള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിനുണ്ട്. 20W അഡാപ്റ്റർ ഉപയോഗിച്ച് അര മണിക്കൂർ കൊണ്ട് 50 ശതമാനം ചാർജ് കയറുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എ15 ബയോണിക് പ്രോസസർ

എ16 ബയോണിക് പ്രോസസർ ഇല്ലെങ്കിലും ഐഒഎസ് 16 ഐഫോൺ 14 പ്ലസിനെ കൂടുതൽ ആകർഷകമാക്കുന്നു. പ്രോ മോഡലുകളിലെ പുതിയ നോച്ചും ഡൈനാമിക് ഐലൻഡുമൊന്നും ഐഫോൺ 14 പ്ലസിൽ കമ്പനി നൽകിയിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കണം. ഐഫോൺ 14 പ്ലസിന്റെ വിലയും വേരിയന്റുകളും അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐഫോൺ 14 പ്ലസ് വരുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയാണ് സ്റ്റോറേജ് വേരിയന്റുകൾ. ഐഫോൺ 14 പ്ലസിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 89,900 രൂപയാണ് വില വരുന്നത്. മറ്റ് രണ്ട് വേരിയന്റുകളുടെ വില അറിയാൻ തുട‍ർന്ന് വായിക്കുക.

ഐഫോൺ

ഐഫോൺ 14 പ്ലസിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 99,900 രൂപ നൽകണം. 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഐഫോൺ 14 പ്ലസ് മോഡലിന് 1,19,900 രൂപയും വില വരുന്നു. നേരത്തെ പറഞ്ഞത് പോലെ ആറ് കളർ വേരിയന്റുകളിലാണ് ഐഫോൺ 14 പ്ലസ് മോഡൽ രാജ്യത്ത് വിൽപ്പന നടത്തുന്നത്.

നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

പ്രീ ബുക്കിങ്

പ്രീ ബുക്കിങ്

ആപ്പിൾ ഇന്ത്യ സ്റ്റോറിൽ നിന്നും മറ്റ് ഓഫ്ലൈൻ റീട്ടെയിലർമാരിൽ നിന്നും ആപ്പിൾ ഐഫോൺ 14 പ്ലസ് ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ കഴിയും. ഒക്ടോബർ 7 മുതലാണ് സെയിൽ ആരംഭിക്കുന്നത്. നേരത്തെ ബുക്ക് ചെയ്താലും ഐഫോൺ 14 പ്ലസ് കൈയ്യിൽ കിട്ടാൻ 21 ദിവസം വരെയെടുത്തേക്കാം. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഐഫോൺ 14 പ്ലസ് പ്രീബുക്ക് ചെയ്യുന്നവർക്ക് 2 ദിവസത്തിനകം ഡിവൈസ് കൈയ്യിൽ കിട്ടും.

Best Mobiles in India

English summary
The iPhone 14 Plus model was launched in India at a starting price of Rs 89,900. Users have the option to get purple, midnight, white, and product (red) color variants. The company says that Apple will donate the profit share of each product (red) variant sold in this campaign to the fight against COVID.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X