ഐഫോൺ 15 പ്രോ മാക്സ് ഇത്തവണ ഉണ്ടായേക്കില്ല; പകരം എന്ത്? ഗാലക്സി എസ്23 അൾട്രയെ നേരിടാൻ വൻ മാറ്റവുമായി ആപ്പിൾ
ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇവന്റാണ് ഐഫോൺ 15 സീരീസ് ഫോണുകളുടെ ലോഞ്ച്. അടുത്ത മാസം തന്നെ ലോഞ്ച് ഉണ്ടായിരിക്കുമെന്നാണ് ആരാധകർ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയായിരിക്കും പുതിയ ഫോണുകൾ.
എന്നാൽ പുറത്തിറക്കുന്ന പുതിയ മോഡലുകളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം വന്നേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15 പ്രോ മാക്സ് ഇത്തവണ ഉണ്ടായിരിക്കില്ലെന്നും പകരം മറ്റൊരു പേരിലായിരിക്കും ഈ ഫോൺ പുറത്തിറങ്ങുക എന്നുമാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഐഫോൺ 15 അൾട്ര എന്ന പുതിയ മോഡലിന് വേണ്ടി ഐഫോൺ 15 പ്രോ മാക്സിനെ പിൻവലിച്ചേക്കാമെന്നാണ് ഈ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്സി എസ് 23 സീരീസ് ഫോണുകളുമായുള്ള പോരാട്ടിത്തിനെ മുന്നിൽ കണ്ടായിരിക്കും ആപ്പിളിന്റെ ഈ മാറ്റം. ഗാലക്സി എസ് 23 അൾട്രക്ക് സമാനമായി ക്യാമറ സൂമിങ്ങിൽ വൻ കാര്യക്ഷമത വരുത്തിയായിരിക്കും ഐഫോൺ 15 അൾട്രയ്ക്ക് ആപ്പിൾ രൂപം നൽകുന്നത്. 10x സൂം ക്യാമറയ്ക്ക് ഉണ്ടായിരിക്കും എന്നാണ് സൂചന. നേരത്തെ സ്മാർട്ട് വാച്ചുകളിൽ അൾട്രാ വേരിയന്റുകൾ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണിലും ഈ മാറ്റം കൊണ്ടുവരാൻ പോകുന്നത്.
ക്യാമറ സവിശേഷതയ്ക്ക് പുറമെ ഡിസൈൻ, പ്രവർത്തന ക്ഷമത തുടങ്ങി നിരവധി ഫീച്ചറുകളിൽ ആപ്പിൾ അപ്ഡേഷൻ കൊണ്ടുവന്നേക്കാം. എന്നാൽ ആപ്പിൾ 16 സീരീസ് മുതലാണ് അൾട്രാ വേരിയന്റ് ഫോണുകൾ പുറത്തിറക്കുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിൽ ഏതാണ് സത്യം എന്ന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആപ്പിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായാൽ മാത്രമായിരിക്കും ഇക്കാര്യം ഉറപ്പ് വരുത്താൻ സാധിക്കു.

സീരീസുകളിലെ ടോപ് എൻഡ് വേരിയന്റ് ആയിരിക്കും അൾട്രാ വേരിയന്റുകൾ. 15 സീരീസിൽ അൾട്രാ വേരിയന്റുകൾ പുറത്തിറക്കിയാൽ തന്നെ സാംസങ് ഗാലക്സി എസ് 23 അൾട്രയ്ക്ക് സമാനമായ ഫീച്ചറുകൾ ഇതിൽ ഉണ്ടാകും എന്നും കിംവദന്തികൾ ഉണ്ട്. എന്നിരുന്നാലും കമ്പനിയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവയെല്ലാം കിംവദന്തികളായി മാത്രം നിലനിൽക്കും. അതേ സമയം ഐഫോൺ 15 സീരീസ് ഫോണുകൾക്ക് പ്രവചിക്കപ്പെട്ടിരുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഡിസൈനിൽ പഴയ മോഡലുകളെ അപേക്ഷിച്ച് ധാരാളം അപ്ഡേഷൻ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ക്രീനിന്റെ കാര്യത്തിലും ചില മാറ്റങ്ങൾ വരുത്തിയേക്കാം. ഉയർന്ന റിഫ്രഷ് റേറ്റ് സ്‌ക്രീൻ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത് 90Hz സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പ്രോ വേരിയന്റുകളിൽ ഇത് 120Hz ആയും ഉയർന്നേക്കാം. പ്രോ മോഡലുകളിൽ തന്നെ ഡൈനാമിക് ഐലൻഡിനെ അവതരിപ്പിക്കുമെന്നും വാർത്തകൾ ഉണ്ട്. നോച്ചുകൾ എടുത്തു കളയാനും സാധ്യത ഉണ്ട്.
ഫോണുകൾ യുഎസ്ബി ടൈപ്പ്-സി ചാർജർ ആയിരിക്കും. 15 പ്രോ സീരീസുകളുടെ യുഎസ്ബി 3.0 സ്പീഡിനെ പിന്തുണയ്ക്കാൻ സാധ്യത ഉണ്ട്. തണ്ടർബോൾട്ട് പിന്തുണയും ഇവയ്ക്ക് ഉണ്ടായിരിക്കാം. 10Gbps മുതൽ 40Gbps വരെ ട്രാൻസ്ഫർ നിരക്കുകൾ എവിടെയും പിന്തുണയ്‌ക്കാനാകാനും സാധിക്കും. അതേ സമയം ഐഫോൺ 15, 15 പ്ലസ് മോഡലുകൾക്ക് ആകട്ടെ USB 3.0 വേഗതയുള്ള ടൈപ്പ്-സി പോർട്ട് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പ്രോ മോഡലുകൾക്ക് വലിയ രീതിയിൽ ചാർജിംഗ് വേഗത ഉണ്ടായിരിക്കാൻ ആണ് സാധ്യത. ആപ്പിൾ ആദ്യമായിട്ടാണ് യുഎസ്ബി സി ചാർജിംഗ് പോർട്ട് ഉൾപ്പെടുത്താൻ തയ്യാറായിരിക്കുന്നത്. 35W വയർഡ് ചാർജിംഗ് വേഗതയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം പുതിയ മോഡലുകൾക്ക് പഴയ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ വില വലിയ രീതിയിൽ വർധിക്കാൻ സാധ്യത ഉണ്ടെന്നും ചില സൂചനകൾ ഉണ്ട്.


Click it and Unblock the Notifications








