Home
Mobile

പ്രോ മാക്സിന് രണ്ട് ലക്ഷം രൂപ വരെ; പുതിയ ഐഫോണിന്റെ ഇന്ത്യയിലെ വില പുറത്തുവിട്ട് ആപ്പിൾ

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ പുറത്തിറക്കി. ചൊവ്വാഴ്ച കുപ്പർട്ടിനോയിൽ നടന്ന ചടങ്ങിലാണ് പുതിയ ഫോണുകൾ ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് കമ്പനി പുറത്തിറക്കിയ പുതിയ ഫോണുകൾ. ഇതിന് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9, വാച്ച് ആൾട്രാ 2 എന്നിവയും അവതരിപ്പിച്ചു.

ഐഫോൺ 14 സീരീസിൽ നിന്ന് നിരവധി അപ്ഡേറ്റുകളുമായിട്ടാണ് പുതിയ സീരീസ് ഫോണുകളെ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ലോഞ്ച് സമയത്ത് യുഎസ് മാർക്കറ്റിലെ വില മാത്രമാണ് ആപ്പിൾ പുറത്ത് വിട്ടത്. എന്നാൽ ചില മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ മാർക്കറ്റിലെ വിലയും കമ്പനി പുറത്ത് വിട്ടു. ആപ്പിളിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ പുതിയ ഉത്പന്നങ്ങളുടെ വില അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ഉപഭോക്താക്കൾ.

പ്രോ മാക്സിന് രണ്ട് ലക്ഷം രൂപ വരെ; ഇന്ത്യയിലെ വില പുറത്തുവിട്ട് ആപ്പിൾ

ഇന്ത്യൻ മാർക്കറ്റിൽ 79,900 രൂപ മുതലാണ് ഐഫോൺ 15ന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിന്റെ 128 ജിബി പതിപ്പിനാണ് കമ്പനി ഈ തുക ഈടാക്കുന്നത്. 256 ജിബി പതിപ്പിനാകട്ടെ 89,900 രൂപയും 512 ജിബി പതിപ്പിന് 1,09,900 രൂപയുമാണ് കമ്പനി നൽകിയിരിക്കുന്ന വില. 15 പ്ലസ് മോഡലുകളുടെ വില പരിശോധിക്കുകയാണെങ്കിൽ 128 ജിബി പതിപ്പ് സ്വന്തമാക്കാൻ നിങ്ങൾ 89,900 രൂപ ആയിരിക്കും ചിലവഴിക്കേണ്ടി വരുന്നത്.

അതേ സമയം ഫോണിന്റെ 256 ജിബി വേരിയന്റിന്റെ വില ഒരു ലക്ഷത്തോട് അടുക്കും. 99,900 രൂപയായിരിക്കും ഇതിന്റെ യഥാർത്ഥ വില. 512 ജിബി വേരിയന്റിനാകട്ടെ 1,19,900 രൂപ ആയിരിക്കും ഇന്ത്യൻ മാർക്കറ്റിൽ നൽകേണ്ടി വരുന്നത്. അതേ സമയം പ്രോ മോഡലുകൾക്ക് വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ടെന്ന് പുതിയ വിലകൾ താരതമ്യം ചെയ്യുമ്പോൾ നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. പുതിയ പ്രോ മോഡലുകളുടെ വിലകൾ പരിശോധിക്കാം.

പ്രോ മാക്സിന് രണ്ട് ലക്ഷം രൂപ വരെ; ഇന്ത്യയിലെ വില പുറത്തുവിട്ട് ആപ്പിൾ

ഐഫോണ്‍ 15 പ്രോയുടെ വില ആരംഭിക്കുന്നത് തന്നെ 1,34,900 രൂപ മുതലാണ്. ഫോണിന്റെ 128ജിബി പതിപ്പിനാണ് ഈ വില നൽകേണ്ടി വരുന്നത്. 256 ജിബി, 512 ജിബി വേരിയന്റുകളുടെ വില യഥാക്രമം 1,44,900 രൂപ, 1,64,900 രൂപ എന്നിങ്ങനെയാണ്. ഇതിന് പുറമെ ഐഫോണ്‍ 15 പ്രോയുടെ 1 ടിബി വേരിയന്റ് പതിപ്പും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് സ്വന്തമാക്കാൻ ഉപഭോക്താക്കൾ 1,84,900 രൂപ ചിലവഴിക്കേണ്ടി വരും.

ഇതി പുതിയ സീരീസിലെ ഏറ്റവും ടോപ് മോഡലായ ഐഫോൺ 15 പ്രോ മാക്സിന്റെ വിലകൾ പരിശോധിക്കാം. 256ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ആപ്പിൾ ഇത്തവണ ഐഫോൺ 15 പ്രോ മാക്സ് പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 1,59,900രൂപ, 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ വർഷത്തെ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ രീതിയിലുള്ള കുതിച്ചുചാട്ടമാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.

ഇത്തവണ ഐഫോണുകൾക്ക് വില വർധിക്കുമെന്ന് നേരത്തെ പല ചോർച്ചാ റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔ​ദ്യോ​ഗിക വില ആപ്പിൾ തന്നെ പുറത്ത് വിട്ടത്. അതേ സമയം പുതിയ ഫോണുകളിലെ പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണെന്ന പരിശോധിക്കാം. യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് ഇത്തവണ എല്ലാ ഫോണിലും ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇത്തരത്തിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയിരിക്കുന്നത്.

പ്രോ മോഡലുകൾക്ക് എ17 ബയോണിക് ചിപ്പ് ആണ് ആപ്പിൾ നൽകിയിരിക്കുന്നത്. സ്റ്റാന്റേർഡ് മോഡലുകളുടെ ക്യാമറ സെന്‍സര്‍ 48 എംപിയായി ഉയർത്താനും ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. പ്രോ മാക്സിൽ ആയിരിക്കട്ടെ 120എംഎം വരെ എത്തുന്ന ടെലി ലെന്‍സാണ് ആപ്പിൾ നൽകിയിരിക്കുന്നത്. ടൈറ്റാനിയം ഫ്രെയിമും ആപ്പിൾ ഇതിന് നൽകിയിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് 3 മടങ്ങും, മാക്‌സ് മോഡലുകള്‍ക്ക് 5 മടങ്ങുമാണ് ഒപ്ടിക്കല്‍ സൂം.

Best Mobiles in India

English summary
The price of the iPhone 15 starts at Rs. 79,900 in the Indian market. The company is charging this amount for the 128GB version of the base model of the phone. The company has priced the 256-GB version at Rs 89,900 and the 512-GB version at Rs 1,09,900. If you check the prices of the 15 Plus models, you will have to spend Rs 89,900 to get the 128GB version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X