ടെക് ലോകം കാത്തിരിക്കുന്ന ഇവന്റ് നാളെ; ഐഫോൺ 15 അവതരിപ്പിക്കാൻ ആപ്പിൾ, പ്രധാനകാര്യങ്ങൾ എല്ലാം അറിയുക
ടെക് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ഫോണുകളുടെ ലോഞ്ച് നാളെ (സെപ്റ്റംബർ12) നടക്കും. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന 'വണ്ടർലസ്റ്റ്' ഇവന്റിലായിരിക്കും ഫോണുകൾ പുറത്തിറക്കുക. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ്/ അൾട്രാ എന്നീ ഫോണുകളാണ് കമ്പനി ഈ ഇവന്റിൽ പുറത്തിറക്കുക.
ഇതിന് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2, പുതിയ എയർപോഡ് എന്നിവയും കമ്പനി പുറത്തിറക്കും. സെപ്റ്റംബർ 12ന് രാവിലെ പത്ത് മണിക്ക് തന്നെ ഫോണിന്റെ ലോഞ്ച് ചടങ്ങുകൾ ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. ഐഫോൺ 14 സീരീസുകളിൽ നിന്ന് നിരവധി അപ്ഡേറ്റുകളുമായിട്ടാണ് പുതിയ സീരീസ് ഫോണുകൾ ജനങ്ങളിലേക്ക് എത്തുന്നത്.

ഇതിൽ ഐഫോൺ 15, 15 പ്ലസ് മോഡലുകൾ ഒരു ഗ്ലാസ് ബാക്ക്, അലുമിനിയം വശങ്ങളുമായി നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം പ്രോ മോഡലുകളിൽ ഈ സ്ഥാനത്ത് ടൈറ്റാനിയം ഡിസൈനായിരിക്കും നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ ഫോണുകൾക്ക് ഭാരം കുറവായിരിക്കുമെന്നും മോഡി കൂടുതൽ ആയിരിക്കുമെന്നും പ്രമുഖ മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രോ മോഡലുകൾക്ക് പുതിയ A17 ചിപ്‌സെറ്റ് നൽകിയേക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
3-നാനോമീറ്റർ പ്രോസസ്സിൽ നിർമ്മിച്ചരിക്കുന്നതായിരിക്കും A17 ചിപ്‌സെറ്റ്. ഫോണിന് കരുത്ത് പരകാനും മികച്ച ബാറ്ററി ലൈഫ് നൽകാനും ഈ ചിപ്പ് ഉപരിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പുതിയ ഫോണിന്റെ ബേസിക് മോഡലുകൾക്ക് ഐഫോൺ 14 സീരീസുകളിൽ നൽകിയിരുന്ന A16 ചിപ്‌സെറ്റ് നൽകിയേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രോ മോഡലുകളുടെ സ്‌ക്രീനിന് ചുറ്റുമുള്ള ബെസലുകൾ കനം കുറഞ്ഞ രീതിയിൽ ആയിരിക്കും എന്നും സംസാരങ്ങൾ ഉണ്ട്.

ഫോണുകളുടെ സ്‌ക്രീൻ വലുപ്പം മെച്ചപ്പെടുത്താനായി പ്രോ മോഡലുകളിൽ LIPO അല്ലെങ്കിൽ ലോ ഇൻജക്ഷൻ പ്രഷർ ഓവർമോൾഡിംഗ് എന്ന ഒരു നിർമ്മാണ പ്രക്രിയയും ആപ്പിൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഫോണിന്റെ സ്റ്റാന്റേർഡ് മോഡലുകളിൽ ഐഫോൺ X സീരീസ് മുതൽ നിലവിലുള്ള നോച്ച് ഒഴിവാക്കാൻ സാധ്യത ഉണ്ട്. ഇതിന് പകരം ഡൈനാമിക് ഐലൻഡ് ഉപയോഗിച്ചേക്കാം. പ്രാഥമിക ക്യാമറ 12 എംപിയിൽ നിന്ന് 48 എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധ്യതയുണ്ട്.
ഐഫോൺ 15, 15 പ്ലസ് എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇറങ്ങിയ ഇതേ മോഡലുകളുടെ വില തന്നെ ആപ്പിൾ നൽകിയേക്കാം എന്നാണ് പറയപ്പെടുന്നത്. യുഎസിൽ 999 ഡോളറിനായിരുന്നു ഇവയുടെ വിൽപന ആരംഭിച്ചത്. അതായത് ഇന്ത്യൻ മാർക്കറ്റിൽ 79,900 രൂപ ആയിരുന്നു വില. ഐഫോൺ 15 പ്ലസിന് ആകട്ടെ 89,900 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ ഫോണുകളുടെ പ്രോ മോഡലുകൾക്ക് വില ഉയരും എന്നാണ് സൂചന.
ഐഫോൺ 15 പ്രോയ്ക്ക് 100 ഡോളർ വരെ വില ഉയർന്നേക്കാനും എന്നാണ് കിംവന്തദികൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രോ മോഡലിന് 999 ഡോളർ ആയിരുന്നു യുഎസിലെ വില ഇത്തവണ ഇത് 1099 ഡോളർ ആയി ഉയർന്നേക്കാം. അതായത് 1,29,900 രൂപയ്ക്ക് ഇന്ത്യയിൽ ഐഫോൺ 14 പ്രോ ലഭിച്ചെങ്കിൽ 15 പ്രോ ലഭിക്കാനായി 10,000 രുപയെങ്കിലും കൂടുതലായി ചിലവഴിക്കേണ്ടി വന്നേക്കാം.
15 പ്രോ മാക്സിന് വലിയ രീതിയിൽ തന്നെ വില ഉയർന്നേക്കാം. മുൻഗാമിയേക്കാൾ 200 ഡോളറോളം എങ്കിലും വില വർധിക്കും എന്നാണ് സൂചന. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 20,000 രൂപയോളം വില കൂടുതൽ നൽകേണ്ടി വന്നേക്കാം. ക്യാമറ വിഭാഗത്തിൽ ആയിരിക്കും പ്രോ മാക്സ് മോഡലിന് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിക്കുക. 5x-6x ഒപ്റ്റിക്കൽ സൂം നൽകുന്ന പെരിസ്കോപ്പ് ലെൻസ് പ്രോ മാക്സിൽ ഉണ്ടായിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications