കാത്തിരിപ്പ് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമോ..? ഐഫോൺ 17 എയർ ഉടൻ വിപണിയിലേക്ക്?
ആപ്പിളിന്റെ ഐഫോൺ 17 എയർ എന്ന പുതിയ സ്മാർട്ട് ഫോണിനായുള്ള കാത്തിരിപ്പിലാണ് ആപ്പിൾ ആരാധകർ. ഇതുവരെ ബേസിക് മോഡലും പ്ലസ്സും പ്രോയും പ്രോ മാക്സുമാണ് ഓരോ സീരീസിലും ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ 15, ഐഫോൺ 16 സീരീസുകളിലെല്ലാമുള്ള ഈ ആവർത്തന വിരസത പുതിയ സീരീസിലില്ല. ഐഫോൺ 17 സീരീസിൽ പ്ലസ് മോഡലുകൾക്ക് പകരം എയർ മോഡലുകളാണ് അവതരിപ്പിക്കുക. മെലിഞ്ഞ ഡിസൈൻ ഇഷ്ടപ്പെടുന്ന സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഈ പ്രീമിയം ഫോൺ മികച്ച ഓപ്ഷനാകും. കാണാൻ ഏറ്റവും സ്റ്റൈലിഷായിട്ടുള്ള ഐഫോണായിരിക്കും ഇത്.
2025 സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 17 സീരീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതുവരെ സൂചനകളും അഭ്യൂഹങ്ങളുമായി ഒരുപാട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ആപ്പിളിന്റെ ഭാഗത്ത് നിന്നും ഐഫോൺ 17 സീരീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഫോണിന്റെ കനം എത്രയായിരിക്കും എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ.

6 എംഎം ആയിരിക്കും ഐഫോൺ 17 എയർ/സ്ലിമ്മിന്റെ കട്ടി എന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റൂമറുകൾ പറയുന്നതാവട്ടെ ഫോണിന്റെ കനം 5.5 മില്ലീമീറ്റർ മാത്രമായിരിക്കും എന്നാണ്. കട്ടി കുറക്കുന്നതിന്റെ ഭാഗമായി സിം ട്രെ ഒഴിവാക്കി ചെറിയ ബാറ്ററിയാണ് ഐഫോൺ 17 എയറിൽ ഉൾപ്പെടുത്തുക.
ഗൂഗിൾ പിക്‌സൽ മാതൃകയിൽ നീളത്തിലായിരിക്കും ഐഫോൺ 17 എയർ ക്യാമറയെന്നാണ് ടെക് ലോകത്തെ വാർത്തകൾ.
സമീപ കാലത്ത് ഇറങ്ങിയ ഐഫോൺ മോഡലുകളിലെല്ലാം കുത്തനെയായിരുന്നു കാമറ. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഐഫോൺ 17 എയറിന്റെ ചിത്രങ്ങൾ പ്രകാരം പിൻ പാനലിന്റെ മുകളിൽ ഇടത് മൂലയിൽ നിന്ന് വലത് മൂലയിലേക്ക് നീളുന്ന ഒരു നീളമേറിയ കാമറ മൊഡ്യൂൾ കാണാം. കാമറ മൊഡ്യൂളിന്റെ ഇടതു അറ്റത്ത് ഒരു പിൻ കാമറയും വലതുവശത്ത് ഒരു എൽ ഇഡി ഫ്ലാഷും കാണുന്നുണ്ട്.
മറ്റൊരു വമ്പൻ മാറ്റം പ്രതീക്ഷിക്കുന്നത് ഡിസ്‌പ്ലെയിലാണ്. ആപ്പിൾ ഇതുവരെ ഉപയോഗിക്കാത്ത ഡിസ്‌പ്ലെയാണ് 17ലേക്ക് കൊണ്ടുവരുന്നത്. ടിഡിഡിഐ അതായത് ടച്ച് ആൻഡ് ഡിസ്‌പ്ലെ ഡ്രൈവർ ഇന്റഗ്രേഷൻ ടെക്‌നോളജിയാണ് ആപ്പിൾ കൊണ്ടുവരുന്നത്. തായ്‌വാനിലെ പ്രമുഖ ഡിസ്‌പ്ലേ നിർമാതാക്കളായ നോവാടെക്ക് അടുത്തിടെ അവതരിപ്പിച്ച ഡിസ്‌പ്ലേയാണിത്. ഈ നൂതന ഡിസ്പ്ലേയിലൂടെ ഉപയോഗം ഒന്ന് കൂടി എളുപ്പമാകും.

ഈ ഫോണുകൾക്ക് പ്രോ മോഡലുകളേക്കാൾ വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നുവച്ചാൽ നിലവിലെ മികച്ച ഐഫോണുകളിലൊന്നായ ഐഫോൺ 16പ്രോയേക്കാൾ വില കുറവായിരിക്കും. ഏകദേശം 84,750 രൂപയാണ് ഐഫോൺ 16 പ്രോയുടെ വില. ഇതിനേക്കാൾ എന്തായാലും ഐഫോൺ 17 എയർ സ്മാർട്ട് ഫോണുകൾക്ക് വിലയാകില്ല. അതിനാൽ ഐഫോൺ 17 എയർ ഫോൺ താങ്ങാനാവുന്ന വിലയിൽ വാങ്ങാവുന്ന സ്റ്റൈലിഷ് ഐഫോണായിരിക്കും.
ഐഫോൺ 16 പ്രോയേക്കാൾ ഫോണിന് വില കുറവായാലും, ഐഫോൺ 16 പ്ലസ്സിന്റെ അത്രയും വരില്ല. ഇന്ത്യയിൽ ഐഫോൺ 16 പ്രോയുടെ വില 1,19,900 രൂപയിലാണ്. രാജ്യത്ത് ഐഫോൺ 17 എയറിന് ഏകദേശം 89,900 രൂപ വില വന്നേക്കും. ഫോണിലെ ക്യാമറ കുറച്ച് സിമ്പിളായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഐഫോൺ 17 എയറിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ടായിരിക്കും.
A18ന് സമാനമായ നൂതനമായ 3nm പ്രോസസ്സ് ഉപയോഗിച്ചേക്കും. ആപ്പിളിന്റെ പുതിയ A19 ചിപ്പാണ് ഐഫോൺ 17 എയറിൽ നൽകാൻ സാധ്യത. 6.6 ഇഞ്ച് വലിപ്പമായിരിക്കും ഫോണിനുണ്ടാകുക. ഇതിൽ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നും സൂചനയുണ്ട്.


Click it and Unblock the Notifications








