Home
Mobile

ആപ്പിൾ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി

സ്മാർട്ട്ഫോൺ ലോകത്തെ പുത്തൻ കരുത്തരെ വരവേൽക്കാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെ ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്തു. ഐഫോൺ 17, സ്ലിം മോഡൽ എന്ന പ്രത്യേകതയുമായി ഐഫോൺ 17 എയർ എന്നിവയ്ക്ക് ഒപ്പം, ഇതുവരെ ആപ്പിൾ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തരായ സ്മാർട്ട്ഫോണുകൾ എന്ന് വിശേഷണവുമായി ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവയും ലോഞ്ച് ചെയ്യപ്പെട്ടു. പുനർരൂപകൽപ്പന ചെയ്ത ക്യാമറ സിസ്റ്റം, വേഗതയേറിയ A19 പ്രോ ചിപ്പ്, ഒരു ഐഫോണിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ പ്രോ മോഡലുകൾക്കുണ്ട്.

എല്ലാ അ‌ർഥത്തിലും ഐഫോൺ നിരയിലെ കേമന്മാർ എന്ന സ്ഥാനം അ‌രക്കിട്ടുറപ്പിക്കുന്ന വിധത്തിലാണ് ഐഫോൺ 17 പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്. അ‌തിൽത്തന്നെ ഐഫോൺ 17 പ്രോ മാക്സ് ഇന്നുവരെയുള്ള ഒരു ഐഫോണിലെ ഏറ്റവും വലിയ അപ്‌ഗ്രേഡ് അടയാളപ്പെടുത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയതും മികച്ചതുമായ 3-നാനോമീറ്റർ A19 പ്രോ മൊബൈൽ പ്രോസസറാണ് ഈ മോഡലുകളുടെ കരുത്ത്.

ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി

പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച റാം ശേഷിയും പ്രോ മോഡലുകളിൽ ആപ്പിൾ നൽകിയിട്ടുണ്ട്. 12ജിബി റാം സഹിതമാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത്. ഇത് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഈ മോഡലുകൾക്ക് മുതൽക്കൂട്ടാകും എന്ന് വിലയിരുത്തപ്പെടുന്നു. പുതിയ എഐ ഫീച്ചറുകളും ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഫീച്ചറുകൾക്കും കരുത്തുപകരാൻ ഈ ഉയർന്ന റാം ശേഷിക്ക് കഴിയും.

മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ വേപ്പർ ചേമ്പർ കൂളിങ് ഫീച്ചറും പ്രോ മോഡലുകളിൽ ആപ്പിൾ നൽകിയിട്ടുണ്ട്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡലുകളെ വേർതിരിച്ചറിയാൻ ശ്രദ്ധേയമായ ഒരു പുതിയ ഡിസൈനും പ്രോ മോഡലുകളിൽ ആപ്പിൾ നൽകിയിരിക്കുന്നു. അലുമിനിയം യൂണിബോഡി ഡിസൈൻ സഹിതമാണ് പ്രോ, പ്രോ മാക്സ് മോഡലുകൾ എത്തിയിട്ടുള്ളത്. സിൽവർ, ഡീപ് ബ്ലൂ, കോസ്മിക് ഓറഞ്ച് ഫ്ലേവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഇവ ലഭ്യമാകുക.

ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി

ഐഫോൺ 17 പ്രോ 6.3 ഇഞ്ച് 120Hz പ്രോമോഷൻ ഡിസ്‌പ്ലേയുമായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. 17 പ്രോ മാക്‌സ് 120Hz റിഫ്രഷ് റേറ്റിൽ 6.9 ഇഞ്ച് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഈ വർഷത്തെ വലിയ മാറ്റം ഏഴ് പാളികളുള്ള ആന്റി-റിഫ്ലക്ടീവ് കോട്ടിംഗിന്റെ കൂട്ടിച്ചേർക്കലാണ്. റിഫ്ലക്ഷനുകൾ കുറച്ചുകൊണ്ട് കഠിനമായ സൂര്യപ്രകാശത്തിൽപ്പോലും മെച്ചപ്പെട്ട രീതിയിൽ ഡിസ്പ്ലേയിലെ കാഴ്ചകൾ ഉറപ്പാക്കാൻ ഈ കോട്ടിംഗ് സഹായിക്കുന്നു. കൂടാതെ ഡൈനാമിക് ഐലൻഡിനെ മുൻഗാമികളേക്കാൾ ചെറുതാക്കിയിട്ടുണ്ട്.

ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി

പുതിയതും വലുതുമായ 48-മെഗാപിക്സൽ മെയിൻ സെൻസറും അ‌ൾട്രാ ​വൈഡ് സെൻസറും രണ്ട് പ്രോ മോഡലുകളിലും ഉണ്ട്. ടെലിഫോട്ടോ ലെൻസിലാണ് യഥാർത്ഥ അപ്‌ഗ്രേഡ് ഉള്ളത്, അത് ഇപ്പോൾ 48MP ആയി ഉയർന്നു. മുൻഗാമിയുടെ 5x സൂമിന് പകരം 8x ഒപ്റ്റിക്കൽ സൂം പുതിയ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലുകൾക്ക് ഇപ്പോൾ 40x വരെ സൂം ചെയ്യാൻ കഴിയും. 8K റെക്കോർഡിംഗും ഉണ്ട്.

ഐഫോൺ 17 പ്രോ മോഡലുകൾ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി പുതിയ 24MP ഫ്രണ്ട് ഫേസിംഗ് ക്യാമറ സഹിതമാണ് എത്തിയിരിക്കുന്നത്. ഒരു ഐഫോണിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫുമായാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത് എന്ന് ആപ്പിൾ വെളിപ്പെടുത്തി. എന്നാൽ ബാറ്ററി ശേഷി പറഞ്ഞിട്ടില്ല. 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് പ്രോ മോഡലുകൾ വാഗ്ദാനം ചെയ്യുമെന്ന് ആപ്പിൾ അ‌റിയിച്ചു.

ഏറ്റവും കരുത്തർ! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ എത്തി

വില

അ‌ടിസ്ഥാന വേരിയന്റ് 256ജിബി സ്റ്റോറേജുമായി എത്തുന്നു എന്നതാണ് ഐഫോൺ 17 പ്രോയുടെ മറ്റൊരു പ്രത്യേകത. ഐഫോൺ 17 പ്രോയുടെ വില 1099 ഡോളറിൽ ആരംഭിക്കുന്നു. ഇന്ത്യയിൽ ഇത് 1,34,900 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്നു. 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,54,900 രൂപയും 1ടിബി സ്റ്റോറേജ് വേരിയന്റിന് 1,74,900 രൂപയും വിലവരും.

ഐഫോൺ 17 പ്രോ മാക്സിന്റെ 256ജിബി അ‌ടിസ്ഥാന മോഡൽ 1,49,900 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ. 512ജിബി, 1ടിബി, 2ടിബി വേരിയന്റുകൾ യഥാക്രമം 1,69,900 രൂപ, 1,89,900 രൂപ, 2,29,000 രൂപ വിലകളിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 12 ന് വൈകുന്നേരം 5:30 മുതൽ ഐഫോൺ 17 സീരീസിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കും, സെപ്റ്റംബർ 19 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Apple has launched the iPhone 17 Pro and 17 Pro Max. The iPhone 17 Pro is priced at Rs 1,34,900 and the 17 Pro Max is priced at Rs 1,49,900. Pre-orders for the iPhone 17 series will begin on September 12 at 5:30 PM, and sales will begin on September 19. These models are powered by the A19 Pro mobile processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X