Home
Mobile

'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ' എന്ന അ‌തിശയത്തിലാണോ? ഇഷ്ടമായോ ഈ പുതിയ ഐഫോൺ 17 സീരീസിനെ

ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് മോഡലുകളെ ലോകത്തിന് പരിചയപ്പെടുത്തിക്കഴിഞ്ഞു. അ‌തിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് കിടിലൻ സ്മാർട്ട്ഫോണുകളും പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ്സും എത്തിയിട്ടുണ്ട്. ഇവയുടെ ഫീച്ചറുകളെപ്പറ്റിയും വിലയെപ്പറ്റിയും ചുരുക്കത്തിൽ ഇവിടെ പരിചയപ്പെടാം. ഒരു വിഭാഗം ആരാധകർ പുതിയ ഐഫോൺ മോഡലുകളെ അ‌തിശയത്തോടെ സ്വാഗതം ചെയ്തുകഴിഞ്ഞു. അ‌തേസമയം, ആപ്പിളിന്റെ ഈ പുതിയ നീക്കങ്ങളെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ എന്ന് നോക്കൂ.

മാറ്റങ്ങളുടെ കുത്തൊഴുക്കുമായി ഐഫോൺ 17

  • 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, ആദ്യമായി 120Hz റിഫ്രഷ് റേറ്റ്
  • 6-കോർ സിപിയുവുള്ള ആപ്പിൾ A19 3-നാനോമീറ്റർ ചിപ്സെറ്റ്
  • 48MP ഡ്യുവൽ റിയർ ക്യാമറ (48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ സഹിതം)
  • 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, (ലാൻഡ്‌സ്‌കേപ്പ് സെൽഫി എടുക്കാൻ ഇനി ഐഫോൺ തിരിക്കേണ്ടതില്ല)
  • ഡ്യുവൽ സിം (നാനോ + eSIM)
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ
  • 25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ് ലിഥിയം-അയൺ ബാറ്ററി
  • USB-C ഫാസ്റ്റ് ചാർജിംഗ്, 40W അഡാപ്റ്റർ പിന്തുണ
  • 256GB: 82,900 രൂപ, 512GB: 1,02,900 രൂപ
  • 149.6×71.5×7.95mm വലിപ്പം, 177 ഗ്രാം ഭാരം
  • ബ്ലാക്ക്, ​വൈറ്റ്, മിസ്റ്റ് ബ്ലൂ, സേജ്, ലാവെൻഡർ കളർ ഓപ്ഷനുകൾ
  • പ്രീ-ഓർഡർ സെപ്റ്റംബർ 12ന് 5:30 മുതൽ, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ ലഭ്യമാകും

സ്ലിം ബോഡി 'ഷോ'യുമായി ഐഫോൺ 17 എയർ എത്തി

  • ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ, വെറും 5.6mm കനം
  • 120Hz, 6.5-ഇഞ്ച് OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ
  • ആപ്പിൾ എ 19 പ്രോ 3-നാനോമീറ്റർ ചിപ്സെറ്റ്
  • സിംഗിൾ 48MP ഫ്യൂഷൻ ക്യാമറ, 18MP ഫ്രണ്ട് ക്യാമറ
  • ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിം, സെറാമിക് ഷീൽഡ് 2 ഫ്രണ്ട് കവർ, eSIM പിന്തുണ മാത്രം
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ
  • സ്‌പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകൾ
  • 256GB: 119900 രൂപ, 512GB: 139900 രൂപ, 1TB: 159900 രൂപ
  • പ്രീ-ഓർഡർ സെപ്റ്റംബർ 12ന് 5:30 മുതൽ, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ ലഭ്യമാകും

അ‌ടിമുടി മാറ്റങ്ങളുമായി കരുത്ത് കൂട്ടി ഐഫോൺ 17 പ്രോ

  • ടൈറ്റാനിയം ഡിസൈൻ, 120Hz 6.3 ഇഞ്ച് ഡിസ്‌പ്ലേ
  • സിക്സ്-കോർ A19 പ്രോ 64-ബിറ്റ് 3nm ചിപ്പ്, ന്യൂറൽ ആക്സിലറേറ്ററുകളുള്ള 6-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ
  • ആദ്യമായി ട്രിപ്പിൾ 48MP റിയർ ക്യാമറകൾ, 8x ഒപ്റ്റിക്കൽ സൂം, 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ
  • IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + eSIM), 150×71.9×8.75mm കനം, 204 ഗ്രാം ഭാരം
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ
  • 25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ്, ലിഥിയം-അയൺ ബാറ്ററി
  • USB-C ഫാസ്റ്റ് ചാർജിംഗ്, 40W അഡാപ്റ്റർ
  • 256GB: 134900 രൂപ, 512GB: 154900 രൂപ, 1TB: 174900 രൂപ
  • സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ കളർ ഓപ്ഷനുകൾ
  • പ്രീ-ഓർഡർ സെപ്റ്റംബർ 12ന് 5:30 മുതൽ, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ ലഭ്യമാകും
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ

ശക്തരിൽ ശക്തനായി ഐഫോൺ 17 പ്രോ മാക്‌സ്

  • 6.9 ഇഞ്ച് ഡിസ്‌പ്ലേ, ടൈറ്റാനിയം ഡിസൈൻ, എ19 പ്രോ ചിപ്പ്, ആദ്യമായി 2TB സ്റ്റോറേജ്
  • ആദ്യമായി ട്രിപ്പിൾ 48MP റിയർ ക്യാമറകൾ, 8x ഒപ്റ്റിക്കൽ സൂം, 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ
  • 256GB: 149900 രൂപ, 512GB: 169900 രൂപ, 1TB: 189900 രൂപ, 2TB: 229900
  • സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ കളർ ഓപ്ഷനുകൾ
  • പ്രീ-ഓർഡർ സെപ്റ്റംബർ 12ന് 5:30 മുതൽ, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ ലഭ്യമാകും

ആപ്പിൾ വാച്ച് സീരീസ് 11

  • 64-ബിറ്റ് ഡ്യുവൽ-കോർ പ്രൊസസറും 4-കോർ ന്യൂറൽ എഞ്ചിനും ഉള്ള S10 SiP
  • ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷനുകൾ, സ്ലീപ്പ് സ്‌കോർ എന്നീ പുതിയ ഫീച്ചറുകൾ
  • 24 മണിക്കൂർ വരെ മെച്ചപ്പെട്ട ബാറ്ററി ലൈഫ്, അലുമിനിയം, ടൈറ്റാനിയം മോഡലുകൾ
  • 2x സ്‌ക്രാച്ച് റെസിസ്റ്റൻസുള്ള അയോൺ-എക്‌സ് ഫ്രണ്ട് ഗ്ലാസ്
  • ആപ്പിൾ 5G മോഡം, പുനർരൂപകൽപ്പന ചെയ്ത സെല്ലുലാർ ആന്റിന സിസ്റ്റം
  • 64GB സ്റ്റോറേജ്, വാച്ച്‌ഒഎസ് 26-നൊപ്പം പുതിയ "ലിക്വിഡ് ഗ്ലാസ്" ഡിസൈൻ
  • 46mm അ‌ല്ലെങ്കിൽ 42mm വലിപ്പം, IP6X റേറ്റിങ്
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ
  • വില: GPS 42mm (അലുമിനിയം ഫിനിഷ്) - 46,900 രൂപ
  • GPS + സെല്ലുലാർ 42mm (അലുമിനിയം ഫിനിഷ്) - 56,900 രൂപ,
  • GPS 46mm (അലുമിനിയം ഫിനിഷ്) - 49,900 രൂപ
  • GPS + സെല്ലുലാർ 46mm (അലുമിനിയം ഫിനിഷ്) - 59,900 രൂപ
  • GPS + സെല്ലുലാർ 42mm (ടൈറ്റാനിയം ഫിനിഷ്) - 79,900 രൂപ (സ്പോർട്ട് ബാൻഡ്) / 84,900 രൂപ (മിലാനീസ് ലൂപ്പ്)
  • GPS + സെല്ലുലാർ 46mm (ടൈറ്റാനിയം ഫിനിഷ്) - 84,900 രൂപ (സ്പോർട്ട് ബാൻഡ്) / 89,900 രൂപ (മിലാനീസ് ലൂപ്പ്)
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ

എയർപോഡ്സ് പ്രോ 3

  • അഡ്വാൻസ്ഡ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC), അഡാപ്റ്റീവ് ഇക്യു, ലൈവ് ട്രാൻസ്ലേഷൻ
  • Apple H2 ചിപ്പ്, U2 ചിപ്പ് (USB‑C) ഉള്ള MagSafe ചാർജിംഗ് കേസ്
  • ഹൃദയമിടിപ്പ് നിരീക്ഷണത്തിനുള്ള PPG സെൻസർ,
  • AI- വർക്ക്ഔട്ട് ബഡ്ഡി വഴി ഫിറ്റ്നസ് ആപ്പിൽ 50+ വർക്ക്ഔട്ടുകൾ ട്രാക്ക് ചെയ്യുന്നു
  • ഫിറ്റ്നസ്+ റിയൽ-ടൈം മെട്രിക്സ് (ഹൃദയമിടിപ്പ്, കലോറികൾ, മൂവ് റിംഗ്) കാണിക്കുന്നു
  • ​വൈറ്റ് കളറിൽ ലഭ്യമാണ്, വില 25,900 രൂപ (പ്രീ-ഓർഡറുകൾ ലഭ്യമാണ്)
  • സെപ്റ്റംബർ 19 മുതൽ സ്റ്റോറിൽ വാങ്ങാനാകും


ആപ്പിൾ വാച്ച് SE 3

  • 40mm, 44mm വലിപ്പം, അലുമിനിയം മെറ്റീരിയിൽ, കസ്റ്റം അയോൺ-എക്സ് കവർ ഗ്ലാസ്
  • 4-കോർ ന്യൂറൽ എഞ്ചിനുള്ള 64-ബിറ്റ് ഡ്യുവൽ-കോർ പ്രോസസറുള്ള S10 ചിപ്പ്
  • വാച്ച് ഒഎസ് 26, 64GB സ്റ്റോറേജ്, ഹെൽത്ത് ട്രാക്കിങ് സെൻസറുകൾ
  • ക്രാഷ് ഡിറ്റക്ഷൻ, എമർജൻസി SOS, അന്താരാഷ്ട്ര അടിയന്തര കോളിംഗ്, നോയ്‌സ് മോണിറ്ററിംഗ്, ബാക്ക്‌ട്രാക്ക്
'എന്താ ഇപ്പോ ഇവിടെ ഉണ്ടായേ'? ഇഷ്ടമായോ ഈ ആപ്പിൾ ഡി​വൈസുകളെ
  • 50 മീറ്റർ ജല പ്രതിരോധം, ഡ്യുവൽ-ടാപ്പും റിസ്റ്റ് ഫ്ലിക്കും, 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്
  • 5G & LTE, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് കളർ ഓപ്ഷനുകൾ
  • വില: GPS 40mm - 25,900 രൂപ, GPS + സെല്ലുലാർ 40mm - 30,900 രൂപ, GPS 44mm - 28,900 രൂപ, GPS + സെല്ലുലാർ 44mm) - 33,900 രൂപ

More from GizBot

Best Mobiles in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X