ഐഫോണ്‍ 4ഉം ഐഫോണ്‍ 4എസും തമ്മില്‍ ദൂരം ഏറെ

Posted By: Staff

ഐഫോണ്‍ 4ഉം ഐഫോണ്‍ 4എസും തമ്മില്‍ ദൂരം ഏറെ

ഐഫോണ്‍, ഐപോഡ്, ഐപാഡ് എന്നിവയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ടാബ്‌ലറ്റ് തരംഗത്തിന് തുടക്കം കുറിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളാണ് ഐഫോണ്‍ 4ഉം, ഐഫോണ്‍ 4എസും. ഐഫോണ്‍ 4ന്റെ അപ് ഗ്രേഡഡ് മോഡല്‍ ആണ് 4എസ്. സ്റ്റീവ് ജോബ്‌സിന്റെ നിര്യാണവും ഐഫോണ്‍ 4എസിന്റെ ലോഞ്ചിംഗും ഒന്നിച്ചായതും തികച്ചും യാദൃശ്ചികം മാത്രം.

രണ്ട് ഐഫോണുകളുടേയും ഡിസ്‌പ്ലേ ഒരു പോലെയാണെങ്കിലും, ക്യാമറയുടെ കാര്യത്തില്‍ ഐഫോണ്‍ 4എസ് ഐഫോണ്‍ 4നെ പിന്നിലാക്കുന്നു. ഐഫോണ്‍ 4ന്റേത് 5 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, ഐഫോണ്‍ 4എസിന്റേത് 8 മെഗാപിക്‌സല്‍ ക്യാമറയാണ്. കൂടാതെ, ഫെയ്‌സ് ഡിറ്റെക്ഷന്‍, ഓട്ടോ ഫോക്കസ്, വിജിഎ ഫ്രണ്ട് ക്യാമറ എന്നിവയും കൂടി വരുമ്പോള്‍ ഐഫോണ്‍ 4നെക്കാള്‍ 4എസ് എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നു.

ഓരോ പുതിയ ആപ്പിള്‍ ഉല്‍പന്നവും പഴയവയുടെ മുകളില്ലല്ലാതെ താഴെ നില്‍ക്കില്ല എന്ന കാര്യം ആപ്പിള്‍ ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് ആപ്പിള്‍ ഇവിടെ.

വൈഫൈ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഇരു ഐഫോണുകളും തുല്യത പാലിക്കുന്നുണ്ടെങ്കിലും, ബ്ലൂടൂത്ത്, പ്രോസസ്സര്‍, മെമ്മറി കപ്പാസിറ്റി എന്നിവയുടെ കാര്യത്തിലും ഐഫോണ്‍ 4എസ് ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. ഐഫോണ്‍ 4ന്റൈ മെമ്മറി വെറും 32 ജിബിയായിരുന്ന സ്ഥാനത്ത് 4എസില്‍ മെമ്മറി നേരെ ഇരട്ടിയാണ്, 64 ജിബി.

ഇരു ഫോണുകളുടെയും സ്റ്റാന്റ് ബൈ സമയം 12.5 ദിവസമാണെങ്കിലും, ടോക്ക് ടൈമിന്റെ കാര്യത്തില്‍ ഐഫോണ്‍ 4 പിന്നില്‍ തന്നെയാണ്. കാരണം ഐഫോണ്‍ 4ന്റേത് 7 മണിക്കൂറും, 4എസിന്റേത് 8മണിക്കൂറും ആണ്.

16 ജിബി ഐഫോണ്‍ 4ന്റെ ലോക്ക്ഡ് മോഡലിന്റെ വില 35,000 രൂപയും, അണ്‍ലോക്ക്ഡ് മോഡലിന്റെ വില 41,000 രൂപയും ആണ്. ഐഫോണ്‍ 4എസിന്റെ ലോക്ക്ഡ് മോഡലിന്റെ വില 35,000 രൂപയും, അണ്‍ലോക്ക്ഡ് മോഡലുകളില്‍, 16 ജിബിയ്ക്ക് 30,500 രൂപയും, 32 ജിബിയ്ക്ക് 35,500 രൂപയും, 64 ജിബിയ്ക്ക് 40,000 രൂപയും ആണ്‌.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot