ഐഫോണ്‍ 5നു പകരം ഐഫോണ്‍ 4എസ് വിസ്മയം

Posted By: Super

ഐഫോണ്‍ 5നു പകരം ഐഫോണ്‍ 4എസ് വിസ്മയം

ആകാംഷയോടെ ആപ്പിള്‍ ഐഫോണ്‍ 5നു വേണ്ടി കാത്തിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് ഇന്നലെ ഐഫോണ്‍ 4എസിന്റെ ലോഞ്ചിംഗ് നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പ്രതീക്ഷിച്ചിരുന്ന ഐഫോണ്‍ 5ന്റെ ലോഞ്ചിംഗ് ഇനി 2012ലേ നടക്കാന്‍ സാധ്യതയുള്ളൂ.

സ്റ്റീവ് ജോബ്‌സില്‍ നിന്നും സിഇഒ പദവി ഏറ്റെടുത്ത ടിം കുക്ക് ആണ് ഒക്ടോബര്‍ 4ന് കാലിഫോര്‍ണിയയില്‍ നടന്ന ഐഫോണ്‍ 4എസിന്റെ ലോഞ്ചിംഗിനു നേതൃത്വം വഹിച്ചത്.

അവസാനമായി ഐഫോണ്‍ പുറത്തിറങ്ങിയത് 16 മാസങ്ങള്‍ക്ക് മുന്‍പാണ് എന്നതുകൊണ്ടു തന്നെ ഐഫോണ്‍ 4എസിന് കൂടുതല്‍ ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കാര്‍ഡ് ഒന്നിന് 2.99 ഡോളര്‍ വെച്ച് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയക്കാമെന്നതും, സിരി എന്നറിപ്പെടുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് വോയ്‌സ്-ആക്റ്റിവേറ്റഡ് സര്‍വ്വീസ് എന്നിവ ഐഫോണ്‍ ഫപഭോക്താക്കളുടെ ആകാംഷ വര്‍ദ്ധിപ്പിക്കും എന്നതു തീര്‍ച്ചയാണ്.

ഐഫോണ്‍ 5 പ്രതീക്ഷിച്ചിരുന്നതു കൊണ്ട് പെട്ടെന്നുള്ള ഈ ഐഫോണ്‍ 4എസിന്റെ ലോഞ്ചിംഗ് ചെറിയ തോതിലെങ്കിലും ഒരു ആശയകുഴപ്പത്തിനു കാരണമായെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, കൂടുതല്‍ മികച്ച ക്യാമറ റെസൊലൂഷന്‍ സെന്‍സര്‍, വേഗത കൂടിയ പ്രോസസ്സര്‍ തുടങ്ങിയവ ഐഫോണ്‍ 4എസിനെ പഴയ ഐഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സിരി എന്ന തികച്ചും നൂതനമായ ആപ്ലിക്കേഷന്‍ വഴി നമ്മുടെ കമാന്‍ഡുകള്‍, ചോദ്യങ്ങള്‍ എന്നിവയ്ക്ക് പ്രതികരണം ലഭിക്കുമെന്നത് ഇതുവരെ ഇറങ്ങിയിട്ടുള്ള ഐഫോണുകളില്‍ നിന്നും ഐഫോണ്‍ 4എസിനെ വേറിട്ടു നിര്‍ത്തും.

മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത, വിന്‍ഡോസ്,. മാക് കമ്പ്യൂട്ടറുകളുമായി വയര്‍ലെസ് കണക്ഷന്‍ സാധ്യമാകുന്നുവെന്നതാണ്. ഇതിനു പുറമെ, ആപ്പിളിന്റെ പുതിയ സോഫ്റ്റ് വെയറായ iOS 5 ഇതില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നു എന്നതാണ്.

ഈ സോഫ്റ്റ് വെയര്‍ ഐഫോണിന്റെ 3ജി, 4ജി മോഡലുകളിലും, ഒക്ടോബര്‍ 12 മുതല്‍ ഐപോഡ് ടച്ച് മോഡലുകളിലും, രണ്ട് ഐപാഡ് മോഡലുകളിലും ലഭ്യമായിരിക്കും.

ആപ്പിള്‍ സെര്‍വറുകളിലുള്ള, ഫോട്ടോസ്, പാട്ടുകള്‍, മറ്റു ഡോക്യുമെന്റുകള്‍ എന്നിവ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന, ആപ്പിളിന്റെ ഐക്ലൗഡ് സേവനവും ഒക്ടോബര്‍ 12ഓടെ ഈ പുതിയ ഐഫോണില്‍ ലഭ്യമാകും.

ഐഫോണ്‍ 4എസിനെ സംബന്ധിച്ച മറ്റൊരു അപ്രതീക്ഷിത കാര്യം ഇതിന്റെ വിലയാണ്. 10,000 രൂപ മുതല്‍ 15,000 രൂപ വരെയാണിതിന്റെ വില. രണ്ടു വര്‍ഷത്തെ സര്‍വ്വീസ് കോണ്‍ട്രാക്റ്റില്‍ ഒപ്പു വെക്കേണ്ടി വരും ഈ പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot