ഐഫോണ്‍ 5 X ഗാലക്‌സി എസ്‌3

Posted By:

ഐഫോണ്‍ 5 X ഗാലക്‌സി എസ്‌3
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഐഫോണ്‍ 5 പുറത്തിറങ്ങി. ഐഫോണ്‍ 5ന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും പരിശോധിക്കുമ്പോള്‍ ഈ പുതിയ ആപ്പിള്‍ ഉല്‌പന്നത്തോട്‌ മത്സരിക്കാവുന്ന മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ സാംസംഗ്‌ ഗാലക്‌സി എസ്‌3.

എ6 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഐഫോണ്‍ 5ന്റെ ഡിസ്‌പ്ലേ 4 ഇഞ്ചുള്ള വലിയ സ്‌ക്രീന്‍ ആണ്‌. ഇത്‌ എസ്‌3യോട്‌ എന്തുകൊണ്ടും കിടപിടിക്കുന്നത്‌ തന്നെയാണ്‌.

കാഴ്‌ചയില്‍: 123.8 എംഎം നീളവും, 58.6 എംഎം വീതിയും, 7.6 എംഎം കട്ടിയും ഉള്ള ഐഫോണ്‍ 5ന്റെ ഭാരം 112 ഗ്രാം ആണ്‌. അതേസമയം 133 ഗ്രാം ഭാരമുള്ള സാംസംഗ്‌ ഗാലക്‌സി എസ്‌3യുടെ നീളം 136.6 എംഎം, വീതി 70.6, കട്ടി 8.6 എന്നിങ്ങനെയാണ്‌.

ഡിസ്‌പ്ലേ: 4 ഇഞ്ച്‌ എല്‍ഇഡി ബാക്ക്‌ലൈറ്റ്‌ ഐപിഎസ്‌ കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ആണ്‌ ഐഫോണ്‍ 5ന്റേത്‌. 1136 x 640 പിക്‌സല്‍ റെസൊലൂഷനും 306 ppi പിക്‌സല്‍ ഡെന്‍സിറ്റിയും ഉണ്ട്‌ ഈ ഡിസ്‌പ്ലേയ്‌ക്ക്‌.

എന്നാല്‍ 1280 x 720 പികിസല്‍ റെസൊലൂഷനുള്ള 4.8 ഇഞ്ച്‌ സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ആണ്‌ ഗാലക്‌സി എസ്‌3ക്ക്‌. 306 ppi പിക്‌സല്‍ ഡെന്‍സിറ്റിയാണിതിന്റേത്‌.

പ്രോസസ്സര്‍: ഐഫോണ്‍ 5ന്റെ ചിപ്‌സെറ്റ്‌ ആപ്പിള്‍ എ6 ചിപിസെറ്റും, ഗാലക്‌സി എസ്‌3യുടേത്‌ എക്‌സിനോസ്‌ 4412 ക്വാഡും ആണ്‌.

ഓപറേറ്റിംഗ്‌ സിസ്റ്റം: ഐഫോണ്‍ 5 ഐഒഎസ്‌ 6 ഓപറേറ്റിങ്‌ സിസ്റ്റത്തിലും ഗാലക്‌സി എസ്‌3 ആന്‍ഡ്രോയിഡ്‌ 4.0.4 ഐസ്‌ ക്രീം സാന്‍ഡ്‌വിച്ച്‌ ഓപറേറ്റിങ്‌ സിസ്റ്റത്തിലും ആണ്‌ പ്രവര്‍ത്തിക്കുന്നത്‌. വൈകാതെ എസ്‌3 ആന്‍ഡ്രോയിഡ്‌ 4.1.1 ജെല്ലി ബീന്‍ ഓപറേറ്റിംഗ്‌ സിസ്റ്റത്തിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യപ്പെടും.

ക്യാമറ: ഓട്ടോഫോക്കസ്‌, എല്‍ഇഡി ഫ്‌ളാഷ്‌, ജിയോ-റ്റാഗിങ്‌, ടച്ച്‌ ഫോക്കസ്‌, ഫെയ്‌സ്‌ ഡിറ്റക്ഷന്‍ എന്നിവയോടു കൂടിയ 8 മെഗാപികിസല്‍ ക്യാമറയാണ്‌ ഇരു ഹാന്‍ഡ്‌സെറ്റിലും. എന്നാല്‍ ഫ്രണ്ട്‌ ക്യാമറയുടെ കാര്യത്തില്‍ ഇരു സ്‌മാര്‍ട്ട്‌ഫോണുകളും തമ്മില്‍ വ്യത്യാസം ഉണ്ട്‌.

ഗാലക്‌സി എസ്‌3യുയേത്‌ 1.9 മെഗാപിക്‌സല്‍ ക്യാമറയും ഐഫോണ്‍ 5ന്റേത്‌ 1.3 മെഗാപിക്‌സല്‍ ക്യാമറയും ആണ്‌.

സ്റ്റോറേജ്‌: 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്‌ത മെമ്മറിയിലുള്ള ഫോണുകള്‍ ഇറങ്ങുന്നുണ്ട്‌ ഐഫോണ്‍ 5ഉം ഗാലക്‌സി എസ്‌3ഉം.

ഐഫോണിന്റെ റാം 1 ജിബിയും ഗാലക്‌സി എസ്‌3യുടേത്‌ 2ജിബിയും ആണ്‌. കൂടാതെ എസ്‌3ക്ക്‌ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന എക്‌സ്‌റ്റേണല്‍ മൈക്രോ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടും ഉണ്ട്‌.

കണക്‌റ്റിവിറ്റി: ഡിസി-എച്ച്‌എസ്‌ഡിപിഎ 42 Mbps, എച്ച്‌എസ്‌ഡിപിഎ 21Mbps, എച്ച്‌എസ്യുപിഎ 5.76Mbps, 4ജി എല്‍ടിഇ, വൈഫൈ പ്ലസ്‌ സെല്ലുലാര്‍, ബ്ലൂടൂത്ത്‌ വി4.0, യുഎസ്‌ബി 2.0 എന്നീ കണക്‌റ്റിവിറ്റി സംവിധാനങ്ങളുണ്ട്‌ ഐഫോണ്‍ 5ല്‍.

എന്നാല്‍ ഗാലക്‌സി എസ്‌3യില്‍ എച്ച്‌എസ്‌ഡിപിഎ, എച്ച്‌എസ്യുപിഎ, എന്‍എഫ്‌സി, വൈഫൈ 802.11 a/b/g/n, ഡിഎല്‍എന്‍എ, വൈഫൈ ഡയരക്‌റ്റ്‌, വൈഫൈ ഹോട്ട്‌സ്‌പോട്ട്‌, എ2ഡിപിയും ഇഡിആറും ഉള്ള ബ്ലൂടൂത്ത്‌, മൈക്രോ യുഎസ്‌ബി 2.0 എന്നിവയും ആണുള്ളത്‌.

വില: 16 ജിബി ഐഫോണ്‍ 5ന്‌ 11,000 രൂപയും (199 ഡോളര്‍), 32 ജിബിക്ക്‌  22,000 രൂപയും  (299 ഡോളര്‍) ആണ്‌ വില. അതേസമയം 16 ജിബി ഗാലക്‌സി എസ്‌3ക്ക്‌ 36,900 രൂപയും, 32 ജിബി മോഡലിന്‌ 38900 രൂപയും ആണ്‌.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot