എക്‌സ്‌ചേഞ്ച് ഓഫര്‍; ആപ്പിള്‍ ഐ ഫോണ്‍ 5 സി, ഐ ഫോണ്‍ 4 എസ ഫോണുകള്‍ക്ക് 13000 രൂപ മുതല്‍ കിഴിവ്

By Bijesh
|

ആപ്പിള്‍ അടുത്തിടെ ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 സി സ്മാര്‍ട്‌ഫോണും നേരത്തെ ഇറക്കിയ ഐ ഫോണ്‍ 4-എസും എക്‌സ്‌ചേഞ്ച് ഓഫറില്‍ വാങ്ങുമ്പോള്‍ 13000 രൂപ മുതല്‍ ബൈ ബാക് ഗ്യാരണ്ടി. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ല ഈ ഓഫര്‍. റീ ടെയ്‌ലര്‍മാര്‍ സ്വന്തം നിലയില്‍ നല്‍കുന്നയാണ്. മുംബൈയിലെ ഒരു റീടെയലറയായ മനീഷ് ഖത്രിയാണ് ഓഫര്‍ സംബന്ധിച്ച വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

ഈ മാസം ആദ്യമാണ് ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഐ ഫോണ്‍ 5 എസിന് വന്‍ ജനപ്രീതിയാണെങ്കിലും ഐ ഫോണ്‍ 5 സിക്ക് പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല എന്നാണറിയുന്നത്. അതുകൊണ്ടു കൂടിയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ഫോണ്‍ 4 എസിന്റെ 8 ജി.ബി. വേര്‍ഷനാണ് ഓഫര്‍ ബാധകം.

<blockquote class="twitter-tweet blockquote"><p>Buyback on iPhone 5C and iPhone 4S 8GB LIVE FROM TOMORROW (get minimum 13000 on selected models) *condition apply <a href="http://t.co/FrjWzcXGs6">pic.twitter.com/FrjWzcXGs6</a></p>— Manish Khatri (@MAHESHTELECOM) <a href="https://twitter.com/MAHESHTELECOM/statuses/401343112057860096">November 15, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

ആപ്പിള്‍ ഐ ഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ തിരഞ്ഞെടുത്ത ഫോണുകള്‍ക്കു മാത്രമെ എക്‌സചേഞ്ച് ഓഫര്‍ ലഭിക്കു എന്നാണറിയുന്നത്. മനീഷ് ഖത്രി തന്റെ പോസ്റ്റില്‍ ഓഫര്‍ ബാധകമാകുന്ന ഏതാനും ഫോണുകളുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്.

ബ്ലാക്‌ബെറി Z10, ബ്ലാക്‌ബെറി Q10, HTC വണ്‍ ഡ്യുവല്‍ സിം, HTC വണ്‍ മിനി, HTC ഡിസൈര്‍ 500, HTC ഡിസൈര്‍ 600, നോകിയ ലൂമിയ 925, സാംസങ്ങ് ഗാലക്‌സി S4, സാംസങ്ങ് ഗാലക്‌സി S3, ഗാലക്‌സി നോട് 2, ഗാലക്‌സി S4 മിനി, ഗാലക്‌സി മെഗാ 5.8, ഗാലക്‌സി മെഗാ 6.3, സോണി എക്‌സ്പീരിയ Z, സോണി എക്‌സ്പീരിയ Z അള്‍ട്ര, സോണി എക്‌സ്പീരിയ ZR, സോണി എക്‌സ്പീരിയ C തുടങ്ങിയ ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ആപ്പിള്‍ ഐ ഫോണ്‍ 4 ന്റെ 8, 16 ജി.ബി. വേരിയന്റുകളും ഉണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

 

അതായത് ആപ്പിള്‍ ഐ ഫോണ്‍ 4 നല്‍കി പകരം ഐ ഫോണ്‍ 5 സി വാങ്ങുകയാണെങ്കില്‍ 13000 രൂപ ചുരുങ്ങിയത് കുറവു ലഭിക്കും. 41900 രൂപ വിലവരുന്ന ഐ ഫോണ്‍ 5 സി 29900 രൂപയ്ക്കു ലഭിക്കും. ആപ്പിള്‍ പ്രഖ്യാപിച്ച ഓഫര്‍ അല്ലാത്തതിനാല്‍ എല്ലാ റീടെയ്ല്‍ സ്‌റ്റോറുകളിലും ഇത് ലഭ്യമാണോ എന്നും ഉറപ്പില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X