ആപ്പിള്‍ ഐ ഫോണ്‍ 5സി 16 ജി.ബി. സ്മാര്‍ട്‌ഫോണ്‍; മികച്ച 10 ഇ്.എം.ഐ ഡീലുകള്‍

Posted By:

കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐഫോണ്‍ 5 സി ലോഞ്ച് ചെയ്തത്. വില കുറഞ്ഞ ഐ ഫോണായിരിക്കും ഐ ഫോണ്‍ 5 സി എന്നാണ് കേട്ടിരുന്നതെങ്കിലും ഐ ഫോണ്‍ 5-ന്റെ പ്ലാസ്റ്റിക് വേരിയന്റ് മാത്രമായിരുന്നു ഇത്. വിലയിലും കാര്യമായ കുറവ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ പരാജയവുമായിരുന്നു.

എങ്കിലും പിന്നീട് വിലക്കുറവും ഓഫറുകളുമൊക്കെയായി ഐ ഫോണ്‍ 5 സി ചെറിയ രീതിയില്‍ വിപണിയില്‍ നിലയുറപ്പിച്ചു. അതിനുപിന്നാലെ ഇന്ന് ഐ ഫോണ്‍ 5 സിയുടെ 8 ജി.ബി. വേരിയന്റും ആപ്പിള്‍ പുറത്തിറക്കി. എന്നു മുതലാണ് പുതിയ വേരിയന്റ് ഇന്ത്യയില്‍ ലഭ്യമാവുക എന്നോ വില എന്തായിരിക്കുമെന്നതോ വ്യക്തമല്ലെങ്കിലും താമസിയാതെ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് അറിയുന്നത്.

ഈ സാഹചര്യത്തില്‍ നിലവിലുള്ള ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റ് തവണ വ്യവസ്ഥയില്‍ ലഭ്യമാവുന്ന 10 ഓണ്‍ലൈന്‍ ഡീലുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

ആപ്പിള്‍ ഐ ഫോണ്‍ 5 സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയുള്ള ഫോണിന് പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ബോഡിയാണ് ഉള്ളത്. 1.3 Ghz ആപ്പിള്‍ A6 ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഐ.ഒ.എസ് 7 ഒ.എസ്, 1 ജി.ബി. റാം, 8 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി എന്നിവ സപ്പോര്‍ട് ചെയ്യും.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot