ഇന്ത്യയിലും വന്‍ വരവേല്‍പ്; ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസ് വിറ്റുതീര്‍ന്നു

By Bijesh
|

യു.എസ്. ഉള്‍പ്പെടെയുള്ള വീദേശ രാജ്യങ്ങളില്‍ തരംഗം സൃഷ്ടിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഐ ഫോണ്‍ 5 എസിനും 5 സിക്കും ഇന്ത്യയിലും വന്‍ വരവേല്‍പ്. ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ ഐ ഫോണ്‍ 5 എസ് സ്‌റ്റോക് മുഴുവനും തീര്‍ന്നു. അതോടൊപ്പം ഐ ഫോണ്‍ 5 സിക്കും വന്‍ തോതില്‍ ആവശ്യക്കാരുണ്ട്.

 

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഐ ഫോണ്‍ മോഡല്‍ ഇത്ര വേഗത്തില്‍ വിറ്റു തീരുന്നത്. പുതിയ സ്‌റ്റോക് ബുധനാഴ്ചയേ എത്തുകയുള്ളു എന്നാണ് റീടെയ്ല്‍ സ്‌റ്റോര്‍ ഉടമകള്‍ പറയുന്നത്. താരതമ്യേന വില കുറഞ്ഞ ഐ ഫോണ്‍ 5 സിയും ഈ ആഴ്ചയോടെ വിറ്റുതീരുമെന്നാണ് കരുതുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഔദ്യോഗികമായി ഐ ഫോണ്‍ 5 എസും 5 സിയും ലോഞ്ച് ചെയ്തത്. ഐ ഫോണ്‍ 5 എസിന് 53000 രൂപമുതല്‍ 71,500 രൂപവരെയാണ് വില. ഇന്റേണല്‍ മെമ്മറിക്കനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്. ഐ ഫോണ്‍ 5 സിക്ക് 16 ജി.ബി. വേരിയന്റിന് 41,900 രൂപയും 32 ജി.ബി. വേരിയന്റിന് 53,500 രൂപയുമാണ് വില.

വെള്ളിയാഴ്ച രാത്രി തന്നെ ഐ ഫോണ്‍ 5 എസ്. സ്‌റ്റോക് മുഴുവനായും തീര്‍ന്നുവെന്ന് പ്ലാനറ്റ് എം. റീടെയ്ല്‍ അധികൃതര്‍ പറഞ്ഞു. യൂണിവേഴ്‌സെല്‍ സ്‌റ്റോറുകളിലും ശനിയാഴ്ച ഉച്ചയോടെ സ്‌റ്റോക് തീര്‍ന്നു. ഇതില്‍ തന്നെ ഗോള്‍ഡ് ഐ ഫോണ്‍ 5 എസ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നിരുന്നു.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ഡെല്‍ഹി, ബാംഗ്ലൂര്‍, മുബൈ തുടങ്ങിയ നഗരങ്ങളില്‍ ഐ ഫോണ്‍ സ്‌റ്റോറുകള്‍ക്കു മുന്‍പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. തിരക്ക് മുന്‍കൂട്ടി കണ്ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരോട് നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചിരുന്നു. അതു പ്രകാരം ഐ ഫോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഞ്ചിങ്ങിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ഓണ്‍ലൈന്‍ പാസ് നല്‍കുകയുമാണ് റീടെയ്ല്‍ സ്‌റ്റോറുകള്‍ ചെയ്തത്.

ഇന്ത്യയില്‍ ഇതുവരെ 30000 യൂണിറ്റ് ഐ ഫോണ്‍ 5 എസ്, 5 സി മോഡലുകള്‍ വിറ്റതായാണ് അറിയുന്നത്. ഇതില്‍ 6000 യൂണിറ്റും ഐ ഫോണ്‍ 5 എസ് ആയിരുന്നു.

ബംഗളൂരുവില്‍ പുതിയ ഐ ഫോണ്‍ വാങ്ങുന്നതിനായി റീടെയ്ല്‍ സ്‌റ്റോറുകള്‍ക്കു മുന്നില്‍ അനുഭവപ്പെട്ട തിരിക്ക് കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

Apple iPhone 5S, 5C

Apple iPhone 5S, 5C

ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍

 

Apple iPhone 5S, 5C

Apple iPhone 5S, 5C

ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍

 

Apple iPhone 5S, 5C

Apple iPhone 5S, 5C

ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍

 

Apple iPhone 5S, 5C
 

Apple iPhone 5S, 5C

ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍

 

 

24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസ് വിറ്റുതീര്‍ന്നു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X