ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലും

By Bijesh
|

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ ഇന്ത്യയിലേക്കുമെത്തുന്നു. നവംബര്‍ ഒന്നിന് ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ദീപാവലി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

 
ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലും

ഈ മാസം 25-ന് റഷ്യയും സ്‌പെയിനും ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയിലും എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ മൂന്നു നിറങ്ങളിലാണ് ഐ ഫോണ്‍ 5 എസ്. എത്തുന്നത്. നീല, പച്ച, മഞ്ഞ, പിങ്ക്, വെള്ള എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഐ ഫോണ്‍ സി ലഭ്യമാവുക.

ഐ ഫോണ്‍ 5 എസിന് ഇന്ത്യയില്‍ 50000 രൂപയ്ക്കു മുകളിലും ഐ ഫോണ്‍ 5 സിക്ക് 40000 രൂപയോളവുമായിരിക്കും വില എന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X