ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും നവംബര്‍ അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

By Bijesh
|

ആപ്പിള്‍ കഴിഞ്ഞമാസം ലോഞ്ച് ചെയ്ത പുതിയ സ്മാര്‍ട്‌ഫോണുകളായ ഐ ഫോണ്‍ 5 എസും 5 സിയും നവംബര്‍ അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. എയര്‍സെല്‍ ആയിരിക്കും പുതിയ ഐ ഫോണുകളുടെ ടെലികോം പാര്‍ടണര്‍ എന്നും ഉറപ്പായിട്ടുണ്ട്.

 

എയര്‍സെല്‍ ഡാറ്റ ആന്‍ഡ് സെര്‍വീസിന്റെ വൈസ് പ്രസിഡന്റ് സുനില്‍ കുട്ടം ഗിസ്‌ബോട്ട് പ്രതിനിധിയെ അറിയിച്ചതാണ് ഇക്കാര്യം. വിലയുടെ കാര്യത്തിലും ഏകദേശം ധാരണയായിട്ടുണ്ട്.

പുതിയ ആപ്പിള്‍ ഫോണുകള്‍  നവംബര്‍ അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

ആപ്പിള്‍ ഐ ഫോണ്‍ 5 സിക്ക് 45000 രൂപയും ഐ ഫോണ്‍ 5 എസ് 32 ജി.ബി. വേരിയന്റിന് 55000 രൂപയുമായിരിക്കും വില. അതോടൊപ്പം സര്‍വീസ് പ്രൊവൈഡര്‍മാര്‍ വന്‍ ഓഫറുകളും നല്‍കും.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിള്‍ ഐ ഫോണ്‍ 5 എസിന്റെ പ്രത്യേകതകള്‍

4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയുള്ള ഫോണിന് 64- ബിറ്റ് A7 ചിപ്‌സെറ്റാണ് ഉള്ളത്. ആദ്യം ഇറങ്ങിയ ഐ ഫോണിനേക്കാള്‍ 56 ശതമാനം വേഗത നല്‍കും ഇത്. ഒപ്പം 1 ജി.ബി. റാമും. 16 ജി.ബി., 32 ജി.ബി., 64 ജി്ബി. എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ഉള്ളത്.

ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഐ ഫോണ്‍ 5 എസിന്റെ മറ്റൊരു എടുത്തു പറയേണ്ട സവിശേഷത. ഡ്യുവല്‍ LED ഫ് ളാഷോടു കൂടിയ 8 എം.പി. ക്യാമറ HD മൂവി റേക്കോഡിംഗും സാധ്യമാക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിള്‍ ഐ ഫോണ്‍ 5 സി

സാങ്കേതികതയുടെ കാര്യത്തില്‍ മുന്‍പ് ഇറങ്ങിയ ഐ ഫോണ്‍ 5 -നു സമാനമാണ് ഐ ഫോണ്‍ 5 സി. പ്ലാസ്റ്റിക് ബോഡിയും കൂടുതല്‍ കരുത്തുള്ള ബാറ്ററിയുമാണ് പ്രധാന വ്യത്യാസം. 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ, ആപ്പിള്‍ A6 ഡ്യുവല്‍ കോര്‍ ചിപ് സെറ്റ് എന്നിവയുമുണ്ട്. 8 എം.പി. ക്യാമറയുള്ള ഫോണ്‍ 4ജി LTE സപ്പോര്‍ട് ചെയ്യും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X