42981 രൂപയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍ 5 എസ്; പ്രധാന എതിരാളികള്‍

Posted By:

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായി കമ്പനി നിലവിലുള്ള ഐ ഫോണ്‍ 5 എസിന് അനൗദ്യോഗികമായി വിലകുറച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ 42981 രൂപയ്ക്ക് ഇപ്പോള്‍ ഗോള്‍ഡ് ഐ ഫോണ്‍ 5 എസിന്റെ 16 ജി.ബി. വേരിയന്റ് ലഭ്യമാണ്.

എന്നാല്‍ itnmall എന്ന തേര്‍ഡ് പാര്‍ട്ടി സെല്ലറാണ് ഇബെയിലൂടെ ഈ വിലയ്ക്ക് ഫോണ്‍ വില്‍ക്കുന്നത്. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ യദാര്‍ഥ വില നല്‍കണമെങ്കിലും 10,519 രൂപ തിരികെ നല്‍കുമെന്നാണ് intmall അറിയിച്ചിരിക്കുന്നത്. കൂടാതെ 1290 രൂപ വിലവരുന്ന ഹെഡ്‌ഫോണും സൗജന്യമായി കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ ഈ കമ്പനിയുടെ വിശ്വാസ്യത സഗബന്ധിച്ച് ഫോണ്‍ വാങ്ങുന്നതിനു മുമ്പ് പരിശോധിക്കേണ്ടതുണ്ട്.

അതോടൊപ്പം മറ്റു ഓണ്‍ലൈന്‍ സൈറ്റുകളില്‍ 46,000 മുതല്‍ 47,000 രൂപയ്ക്കുവരെ ഐ ഫോണ്‍ 5 എസ് ലഭ്യമാണ്. സാംസങ്ങ് ഗാലക്‌സി എസ് 5 ഉള്‍പ്പെടെയുള്ള ഫോണുകള്‍ 50,000 രൂപയ്ക്കു മുകളില്‍ വില്‍ക്കുമ്പോള്‍ (ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുണ്ട്) ആപ്പിള്‍ ഐ ഫോണ്‍ 5 എസിന്റെ വിലക്കുറവ് കമ്പനിക്ക് ഏറെ ഗുണം ചെയ്യും.

എന്തായാലും ഐ ഫോണ്‍ 5 എസിന്റെ വിലക്കുറവ് ഏതൊക്കെ ഫോണുകളെയാണ് പ്രതികൂലമായി ബാധിക്കുക എന്ന് പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഒക്റ്റ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് കയാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2800 mAh ബാറ്ററി

 

HTC വണ്‍ M8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
4 എം.പി. അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
4 ജി/ LTE, 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ
2600 mAh ബാറ്ററി

 

എല്‍.ജി ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
3 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
1.9 GHz ഒക്റ്റകോര്‍ പ്രൊസസര്‍
3 ജി.ബി. റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC

 

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3. ജെല്ലിബീന്‍ ഒ.എസ്.
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. ഫ്രണ്ട് ക്യാമറ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot