ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ആപ്പിള്‍ ഐഫോണ്‍ 5 എസ്

Posted By:

ഇന്നലെ ആപ്പിള്‍ പുറത്തിറക്കിയ ആപ്പിള്‍ ഐ ഫോണ്‍ 5 എസ് നേരത്തെ ഇറങ്ങയ ഐ ഫോണ്‍ 5-ന്റെ തുടര്‍ച്ചയാണ്. എന്നാല്‍ കാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടെ കൂടുതല്‍ മേന്മകള്‍ ഉണ്ട്താനും. വിലയുടെ കാര്യമൊഴിച്ചാല്‍ ആപ്പിളിന്റെ ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് ഐ ഫോണ്‍ 5 എസ് എന്നുവേണം കരുതാന്‍.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സില്‍വര്‍, ഗോള്‍ഡ്, ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഐ ഫോണ്‍ 5 എസ്. ഇറങ്ങുന്നത്. ഉയര്‍ന്ന ക്വാളിറ്റിയുള്ള അലുമിനിയത്തിലാണ് ബോഡി നിര്‍മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. ഹോം ബട്ടനു ചുറ്റുമായി സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഒരു റിംഗുണ്ട്. ഇതാണ് ഫിംഗര്‍പ്രിന്റ് സെന്‍സറായി പ്രവര്‍ത്തിക്കുന്നത്. അതായത് വിരലടയാളമുപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

ഫോണിന്റെ മറ്റു സവിശേഷതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക

ആപ്പിള്‍ ഐഫോണ്‍ 5 സിയുടെ പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iPhone 5s

4 ഇഞ്ച് സ്‌ക്രീന്‍സൈസാണ് ഐ ഫോണ്‍ 5 എസിനുള്ളത്.

 

Apple iPhone 5s

A7 64-ബിറ്റ് ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഫോണ്‍ 5-നേക്കാള്‍ ഇരട്ടി വേഗത നല്‍കും. ഒപ്പം കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്മായ ഐ.ഒ.എസ്. 7-നും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കും.

 

Apple iPhone 5s

ഐഫോണ്‍ 5-നെ അപേക്ഷിച്ച് കൂടുതല്‍ സംസാരസമയം നല്‍കുന്ന ബാറ്ററിയാണ് ഐഫോണ്‍ 5 എസില്‍ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 10 മണിക്കൂര്‍ 3 ജി ടോക്‌ടൈമും 250 മണിക്കൂര്‍ ്‌സറ്റാന്‍ഡ്‌ബൈ സമയവുമാണ് ബാറ്ററി നല്‍കുക. അതോടൊപ്പം 13 LTE വയര്‍ലെസ് ബാന്‍ഡ് സപ്പോര്‍ട്ടുമുണ്ട്.

Apple iPhone 5s

പിന്‍വശത്തുള്ള 8 എം.പി. കാമറ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്് . രണ്ട് LEDകള്‍ സഹിതമുള്ള ഫ് ളാഷ്, മികച്ച കളര്‍ബാലന്‍സ് നല്‍കും. ഒരു സെക്കന്റില്‍ 10 ഫ്രേമുകള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ അതില്‍ ഏറ്റവും നിലവാരമുള്ള ചിത്രമാണ് ഗാലറിയിലേക്ക് നല്‍കുക. ഒപ്പം HD വീഡിയോ റെക്കോഡിംഗ് സൗകര്യവുമുണ്ട്. സാധാരണ വേഗത്തിലും സ്‌ലോമോഷനിലും വീഡിയോ പകര്‍ത്താമെന്നതും കാമറയുടെ പ്രത്യേകതയാണ്.

 

Apple iPhone 5s

സ്‌ക്രീന്‍ ലോക് ചെയ്യുന്നതിന് പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതിനുപകരം വിരലടയാളം ഉപയോഗിക്കാമെന്നതാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ പ്രത്യേകത. അതോടൊപ്പം ഐട്യൂണില്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സെന്‍സറുകള്‍ ഉപയോഗിക്കാം.

 

Apple iPhone 5s

ഐ.ഒ.എസിന്റെ പരിഷ്‌കരിച്ച ഒ.എസായ ഐ.ഒ.എസ്. 7-നാണ് ഐഫോണ്‍ 5 എസിലും 5 സിയിലും ഉപയോഗിച്ചിരിക്കുന്നത്.

 

Apple iPhone 5s

ഈ മാസം 20 മുതല്‍ യു.എസ്., ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജെര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, യു.കെ. എന്നീ രാജ്യങ്ങളില്‍ ഐ ഫോണ്‍ 5 എസും 5 സിയും ലഭ്യമാവും. ചൈനയില്‍ ആദ്യമായാണ് ഒരു ഐഫോണ്‍ ലോഞ്ചിംഗിന്റെ അന്നുതന്നെ ലഭ്യമാവുന്നത്. ഈ വര്‍ഷം ഡിസംബറോടെ നൂറിലധികം രാജ്യങ്ങളില്‍ രണ്ടു ഫോണുകളും വില്‍പനയ്‌ക്കെത്തുമെന്നും ആപ്പിള്‍ അറിയിച്ചു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ആപ്പിള്‍ ഐഫോണ്‍ 5 എസ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot