ആപ്പിള്‍ ഐ ഫോണ്‍ 6 ഒക്‌ടോബര്‍ 14-ന്

Posted By:

കഴിഞ്ഞ കുറെ മാസങ്ങളായി ആപ്പിള്‍ ഐ ഫോണ്‍ 6-നെ കുറിച്ചുള്ള വാര്‍ത്തകളാണ് ടെക്‌ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ഫോണിന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന ഫീച്ചറുകളും വിലയുമെല്ലാം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ആപ്പിള്‍ ഐ ഫോണ്‍ 6 ഒക്‌ടോബര്‍ 14-ന്

എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍ ഒക്‌ടോബര്‍ 14-ന് ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തെ കേട്ടിരുന്നത് സെപ്റ്റംബര്‍ 16-ന് ഫോണ്‍ പുറത്തിറങ്ങുമെന്നായിരുന്നു. എന്നാല്‍ പുതിയ വിവരം ആപ്പിളിനോടടുത്ത വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടതെന്നാണ് സൂചന.

അതേസമയം സെപ്റ്റംബര്‍ 16-ന് പുതിയ ഉപകരണം ലോകത്തിന് പരിചയപ്പെടുത്താന്‍ ആപ്പിള്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

English summary
Apple iPhone 6 Could Be Released On October 14, Says Reports, Apple iPhone 6 to Launch on October 14, Rumors about Apple iPhone 6, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot