ആപ്പിള്‍ ഐ ഫോണ്‍ 6; പിന്നെയും ചിത്രങ്ങള്‍ പുറത്ത്...

Posted By:

പുതിയ ഐ ഫോണിനെ കുറിച്ച് ആപ്പിള്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. അത്രത്തോളം തന്നെ അഭ്യുഹങ്ങള്‍ ഉയരുന്നുമുണ്ട്. രണ്ട് സ്‌ക്രീന്‍ സൈസുകളില്‍ പുതിയ ഐ ഫോണ്‍ പുറത്തിറങ്ങുമെന്നും ഐ ഫോണ്‍ 6 അല്ലെങ്കില്‍ ഐ ഫോണ്‍ എയര്‍ എന്നായിരിക്കും പുതിയ ഐ ഫോണ്‍ അറിയിപ്പെടുക എന്നുമൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ആപ്പിള്‍ ഐ ഫോണ്‍ 6; പിന്നെയും ചിത്രങ്ങള്‍ പുറത്ത്...

ഇതിനോടകം ഐ ഫോണ്‍ 6-ന്റേതെന്നു കരുതുന്ന കുറെ ചിത്രങ്ങളും വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി ഐ ഫോണ്‍ 6-ന്റെതെന്ന പേരില്‍ ഒരു വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

സില്‍വര്‍ കളര്‍ ചേസിസുള്ള ഫോണിന്റെ അറ്റങ്ങള്‍ പുതിയ ഐപാഡുകള്‍ക്കു സമാനമായി വളഞ്ഞാണ് ഇരിക്കുന്നത്. ഫോണിന്റെ സൈഡ്, ബാക്, ഫ്രണ്ട് എന്നിവയെല്ലാം വീഡിയോയില്‍ വ്യക്തമാകുന്നുമുണ്ട്. കൂടാതെ പുതിയ ഹാര്‍ഡ്‌വെയറായിരിക്കും പുതിയ ഐ ഫോണില്‍ ഉപയോഗിക്കുക എന്നും സൂചനയുണ്ട്.

എന്തായാലും ലീക് ആയ ഐ ഫോണ്‍-6ന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.

<center></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot