ഐഫോണുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു

Written By:

ഐഫോണ്‍ 6, 6 പ്ലസ് എന്നിവ ഒക്ടോബര്‍ 17-ന് ഇന്ത്യയില്‍ വിപണിയിലെത്തും. ഐഫോണ്‍ 6 ന്റെ ഇവിടുത്തെ കുറഞ്ഞ വില 53,500 രൂപയും ഐഫോണ്‍ 6 പ്ലസിന്റേത് 62,500 രൂപയും ആണ്. സപ്തംബര്‍ 9 ന് കാലിഫോര്‍ണിയയിലാണ് വലിയ സ്‌ക്രീനുള്ള പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ ഇന്ത്യയിലെ പങ്കാളികളാണ് ഫോണുകള്‍ വില്‍ക്കുന്നത്. ചൊവ്വാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു.

ഐഫോണുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു

16ജിബി, 64ജിബി 128ജിബി എന്നീ മൂന്ന് മോഡലുകളാണ് ഐഫോണ്‍ 6-നും ഐഫോണ്‍ 6 പ്ലസിനും ഉള്ളത്. ഐഫോണ്‍ 6-ന്റെ ഈ മൂന്ന് മോഡലുകള്‍ക്ക് ഇന്ത്യയില്‍ യഥാക്രമം 53,500 രൂപ, 62,500 രൂപ, 71,500 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 6 പ്ലസിന്റെ ഈ മോഡലുകള്‍ക്ക് യഥാക്രമം 62,500 രൂപ, 71,500 രൂപ, 80,500 രൂപ എന്നിങ്ങനെയും.
ഇന്‍ഗ്രാം മൈക്രോ, റെഡിങ്ടണ്‍, രാശി പെരിഫെറല്‍സ്, റിലയന്‍സ് എന്നീ പങ്കാളികള്‍ വഴിയാണ് ഇന്ത്യയില്‍ ഐഫോണ്‍ 6 മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot