ആപ്പിള്‍ ഐ ഫോണ്‍ 6-ല്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്ന 10 പ്രത്യേകതകള്‍

Posted By:

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതിനോടകം ഫോണിന്റെ വിവിധ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഐ ഫോണ്‍ 6-ന് 4.7 ഇഞ്ചും 5.5 ഇഞ്ചും സ്‌ക്രീന്‍ സൈസുള്ള രണ്ട് വേരിയന്റുകളുണ്ടാകുമെന്നും ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള രണ്ടാമത്തെ വേരിയന്റ് സെപ്റ്റംബറില്‍ ആയിരിക്കും ലോഞ്ച് ചെയ്യുക എന്നും വിശ്വസനീയ മായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കുറെ അഭ്യൂഹങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഈ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി, ഐ ഫോണ്‍ 6-ന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന 10 സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പതിവ് ഐ ഫോണുകളില്‍ നിന്നു വ്യത്യസ്തമായി 4.7 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെ സ്‌ക്രീന്‍ സൈസുള്ള രണ്ട് ഫോണുകളാണ് ഐ ഫോണ്‍ 6-ന് ഉണ്ടാവുക. ഇതില്‍ 4.7 ഇഞ്ച് വേരിയന്റ് ഓഗസ്റ്റിലും 5.5 ഇഞ്ച് വേരിയന്റ് സെപ്റ്റംബറിലും ആയിരിക്കും പുറത്തിറക്കുക. സാംസങ്ങ് ഉള്‍പ്പെടെയുള്ള എതിരാളികള്‍ വലിയ സ്‌ക്രീനുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെയാണ് ആപ്പിളും സ്‌ക്രീന്‍ സൈസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 

#2

ആപ്പിള്‍ ഐ ഫോണ്‍ 5 എസില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിനും ക്യാമറയ്ക്കും സഫയര്‍ ഗ്ലാസ് കോട്ടിംഗാണ് ഉണ്ടായിരുന്നത്. വര വീഴുകയോ പൊട്ടുകയോ ഇല്ല എന്നതാണ് ഈ കോട്ടിംഗിന്റെ പ്രത്യേകത. എന്തായാലും ഐ ഫോണ്‍ 6-ല്‍ സ്‌ക്രീന്‍ പാനല്‍ മുഴുവനായി സഫയര്‍ ഗ്ലാസ് കോട്ടിംഗ് ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഇത് ചെലവ് കൂടുതലായതിനാല്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ ൈസസുള്ള ഐഫോണ്‍ 6-ന്റെ 64 ജി.ബി. വേരിയന്റില്‍ മാത്രമെ ഈ കോട്ടിംഗ് ഉണ്ടാവുകയുള്ളു.

 

#3

ഇതുവരെയുള്ള ഐ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനില്‍ നേരിയ വ്യത്യാസം പുതിയ ഫോണിന് ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രധാനമായും അറ്റങ്ങള്‍ കൂടുതല്‍ വളഞ്ഞിരിക്കും. ഏകദേശം ഐപാഡ് എയറിനു സമാനമായ ഡിസൈന്‍ ആയിരിക്കും ഇത്. പവര്‍ബട്ടണ്‍ വലതുവശത്തായിരിക്കും. കൂടാതെ വോള്യം കീക്ക് നീളം കൂടുതലും വീതി കുറവുമായിരിക്കും.

 

#4

ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും കട്ടികുറഞ്ഞ ഐ ഫോണ്‍ ആയിരിക്കും ഐ ഫോണ്‍ 6 എന്നാണ് കരുതുന്നത്. 6.2 മില്ലിമീറ്റര്‍ ആയിരിക്കും കട്ടി. ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5ഉം 7.6 mm തിക്‌നസ് ഉള്ള ഫോണുകളാണ്.

 

#5

ആദ്യമായി ക്വഡ്‌കോര്‍ പ്രൊസസര്‍ പുതിയ ഐ ഫോണില്‍ ആപ്പിള്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. A8 പ്രൊസസറില്‍ നാല് കോര്‍ സി.പി.യു ആയിരിക്കും ഉണ്ടാവുക. കൂടാതെ ഐ ഫോണ്‍ 5 എസിനു സമാനമായി 64 ബിറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഐ ഫോണ്‍ 6-ലും ഉണ്ടാവുക.

 

#6

പതിവുപോലെ 8 എം.പി. ക്യാമറതന്നെയായിരിക്കും ഐ ഫോണ്‍ 6-ലും ഉണ്ടാവുക. എന്നാല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ നിലവാരം നല്‍കുന്ന സാമങ്കതിക വിദ്യ ഇതില്‍ ഉപയോഗിക്കും. കൂടാതെ സാംസങ്ങ് ഗാലക്‌സി എസ് 4 സൂമിലേതുപോലെ കയാമറ അല്‍പം തള്ളിനില്‍ക്കുകയും ചെയ്യും.

 

#7

ഐ.ഒ.എസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം ഈ വര്‍ഷം ജൂണില്‍ WWDC ഡവലപ്പേഴ്‌സ് കോണ്‍ഗ്രസില്‍ ആയിരിക്കും ആപ്പള്‍ അവതരിപ്പിക്കുക. ഐഫോണ്‍ 6-ല്‍ ആയിരിക്കും ഈ ഒ.എസ് ആദ്യമായി ഉപയോഗിക്കുക എന്നും ഉറപ്പാണ്. വലിയ സ്‌ക്രീനുകള്‍ക്കു കൂടി അനുയോജ്യമായ തരത്തിലാണ് ഈ ഒ.എസ്. അതുകൊണ്ടുതന്നെ 4 ഇഞ്ച് ഐ ഫോണുകളില്‍ ആറു നിരകളിലായാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നതെങ്കില്‍ പുതിയ ഫോണില്‍ 7 നിര ഉണ്ടാവുമെന്നും കരുതുന്നു. കൂടാതെ കാര്‍ പ്ലേ, ഹെല്‍ത് ബുക് തുടങ്ങിയ ആപ്ലിക്കേഷനുകളും ഇതില്‍ ഉണ്ടാവും.

 

#8

ഐ ഫോണ്‍ 6-ല്‍ ഉണ്ടാവുമെന്ന് കരുതുന്ന മറ്റൊരു പ്രധാന ഫീച്ചര്‍ ഐല്‍ത് ബുക് ആപ് ആണ്. ഫിറ്റ്‌നസ് ട്രാക് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷന്, നടക്കുന്ന ദൂരം ഉപയോഗിക്കുന്ന കലോറി, ബ്ലഡ് പ്രഷര്‍, ഹൈഡ്രേഷന്‍ ലെവല്‍, ഹൃദയ മിടിപ്പ് തുടങ്ങിയവ അളക്കാനും സാധിക്കും.

 

#9

സോളാര്‍ ചാര്‍ജിംഗ് സംവിധാനവും ഐ ഫോണ്‍ 6-ല്‍ ഉണ്ടാവുമെന്ന് അഭ്യുഹമുണ്ട്. സഫയര്‍ ഗ്ലാസ് കോട്ടിംഗോടു കൂടിയ നേര്‍ത്ത സോളാര്‍ പാനലുകള്‍ ചാര്‍ജറിന്റെ സഹായമില്ലതെതന്നെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.

 

#10

ഐ ഫോണ്‍ 6-ല്‍ NFC സംവിധാനവും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനറും NFC സപ്പോര്‍ടും ഉപയോഗിച്ച് പേമെന്റുകള്‍ സുരക്ഷിതമായി നടത്താനുള്ള സൗകര്യം ഈ ഫോണില്‍ ഉണ്ടാവും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot