ആപ്പിള്‍ ഐ ഫോണ്‍ 6-ന് കര്‍വ്ഡ് ഡിസ്‌പ്ലെ??? ഇതുവരെ കാണാത്ത ഡിസൈന്‍...

Posted By:

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും ലോഞ്ച് ചെയ്തത്. അന്നുമുതല്‍ കേള്‍ക്കുന്നതാണ് അടുത്ത ഐഫോണിനെ കുറിച്ചുള്ള അഭ്യുഹങ്ങള്‍. എന്നാല്‍ ആപ്പിളാകട്ടെ ഇതേകുറിച്ച് നിശ്ബദദ പാലിക്കുകയാണ് ഇതുവരെയും.

എന്തായാലും ഇതുവരെ പറഞ്ഞു കേട്ടതില്‍ നിന്നെല്ലാം വ്യത്യസ്മായി ഐ ഫോണ്‍ 6-നെ സംബന്ധിച്ച ഏറ്റവും വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. അറ്റങ്ങള്‍ വളഞ്ഞതും കര്‍വ്ഡ് ഡിസ്‌പ്ലെയുള്ളതുമായിരിക്കും ഐ ഫോണ്‍ 6 എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ജപ്പാനീസ് ബ്ലോഗ് ആയ മാക് Otakara ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മുന്‍ ആപ്പിള്‍ ഫോണുകളിലെ ചതുരത്തിലുള്ള ഡിസൈനു പകരം അറ്റങ്ങള്‍ വളഞ്ഞായിരിക്കും ഉണ്ടാവുക. അതോടൊപ്പം കര്‍വ്ഡ് ഡിസ്‌പ്ലെയുമായിരിക്കും. മാത്രമല്ല, പൂര്‍ണമായും അലുമിനിയത്തില്‍ തീര്‍ത്ത ബോഡി ആയിരിക്കും ഉണ്ടാവുക. 4.7 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡിസൈനുകളിലായിരിക്കും ഐ ഫോണ്‍ 6 പുറത്തിറങ്ങുക എന്നും കേള്‍ക്കുന്നുണ്ട്.

എന്തായാലും ഏറ്റവും ഒടുവില്‍ ഐ ഫോണ്‍ 6-നെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങളും കോണ്‍സെപ്റ്റ് ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട് അനുസരിച്ച് ഐ ഫോണ്‍ 6-ന് കര്‍വ്ഡ് ഡിസ്‌പ്ലെയായിരിക്കും ഉണ്ടാവക എന്നറിയുന്നു. വശങ്ങള്‍ റൗണ്ട് ആയിരിക്കുകയും ചെയ്യും. മാത്രമല്ല, മുന്‍ ഐ ഫോണുകളെക്കാള്‍ വേഗതയും ഉണ്ടായിരിക്കും.

 

 

കൂടുതല്‍ മികച്ച ഡിസ്‌പ്ലെ ലഭിക്കുന്നതിനായി ക്വാണ്ടം ഡോട്‌സ് സാങ്കേതിക വിദ്യയായിരിക്കും ഐ ഫോണ്‍ 6-ല്‍ ഉണ്ടാവുക എന്നറിയുന്നു.

 

 

അകലെ നിന്നുകൊണ്ട് ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് ഐ ഫോണ്‍ 6-ല്‍ ഉണ്ടായിരിക്കുമെന്ന് കേള്‍ക്കുന്ന മറ്റൊരു പ്രത്യേക. അതായത് ആധുനിക സെന്‍സറുകള്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ ചലനങ്ങള്‍, മുഖഭാവം, അകലം, ലെക്കേഷന്‍ എന്നിവയെല്ലാം മനസിലാക്കാന്‍ ഫോണിനു കഴിയും.

 

 

ഫോണിനോട് ചേര്‍ന്നു നില്‍ക്കുന്ന ക്യാമറയ്്ക്കു പകരം അല്‍പം പുറത്തേക്കു തള്ളിനില്‍ക്കുന്ന വിധത്തിലായിരിക്കും ഐ ഫോണ്‍ 6-ലെ ക്യാമറ. കുടാതെ ഇതുവരെ ഇറങ്ങിയ ഐ ഫോണുകളേക്കാള്‍ കനം കുറഞ്ഞതുമായിരിക്കും.

 

 

2014 ജൂണില്‍ ഐ ഫോണ്‍ 6 ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മിക്കവാറും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും ഫോണ്‍ ലോഞ്ച് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot