ഐഫോണ്‍ 6എസ്-ന്റെ "നല്ലതും ചീത്തയും"...!

വിപണിയില്‍ തീര്‍ച്ചയായും ആപ്പിള്‍ ഫോണുകള്‍ അനിഷേധ്യ സാന്നിധ്യമാണ്. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ യഥാക്രമം 4.7ഇഞ്ച്, 5.5ഇഞ്ച് എല്‍ഇഡി റെറ്റിനാ ഡിസ്‌പ്ലേയുമായാണ് എത്തുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ പുതിയ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരാളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാന്‍...!

കൂടുതല്‍ മികച്ച ധാരണ ഐഫോണുകളെക്കുറിച്ച് ലഭിക്കാനായി ഐഫോണ്‍ 6എസ്-ന്റെ ഗുണങ്ങളും ദോഷങ്ങളും ഇവിടെ പരിശോധിക്കുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികവ്

1334X750 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവോട് കൂടി 401 പിക്‌സല്‍ സാന്ദ്രതയിലാണ് ഐഫോണ്‍ 6എസ്-ന്റെ 4.7ഇഞ്ച് എല്‍ഇഡി റെറ്റിനാ ഡിസ്‌പ്ലേ എത്തുന്നത്.

 

മികവ്

മികച്ച വ്യക്തതയും തെളിച്ചവും നല്‍കുന്ന ഡിസ്‌പ്ലേയില്‍ ഫോട്ടോകളും വീഡിയോകളും ആകര്‍ഷകമായ കാഴ്ച വാഗ്ദാനം ചെയ്യന്നു.

 

മികവ്

ഫോഴ്‌സ് ടച്ച് സങ്കേതം ഐഫോണില്‍ 3ഡി ടച്ച് സവിശേഷതയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

മികവ്

3ഡി ടച്ച് സവിശേഷത പ്രധാനമായും പീക്ക്, പോപ്പ് എന്നീ പ്രത്യേകതകളുമായാണ് എത്തുന്നത്. ഏതെങ്കിലും കാര്യങ്ങള്‍ വളരെ ചുരുക്കത്തില്‍ നോക്കുന്നതിനായാണ് പീക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ മെനു സൃഷ്ടിക്കുന്നതിനായി പോപ് ഉപയോഗിക്കാവുന്നതാണ്.

 

മികവ്

പുതിയ എ9 ചിപ്‌സെറ്റ് ആണ് ഐഫോണ്‍ 6എസിന് ശക്തി പകരുന്നത്.

 

മികവ്

ഐഫോണ്‍ 6-ല്‍ ഉപയോഗിച്ചിരിക്കുന്ന എ8 ചിപ്‌സെറ്റിനേക്കാള്‍ 70 ശതമാനം വേഗതയും, ഗ്രാഫിക്ക് പ്രകടനത്തില്‍ 90 ശതമാനം വേഗതയും എ9 ചിപ്‌സെറ്റ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

മികവ്

12മെഗാപിക്‌സലിന്റെ ഐസൈറ്റ് ക്യാമറയാണ് പ്രധാന ക്യാമറയായി 6എസിനും, 6എസ് പ്ലസിനും നല്‍കിയിരിക്കുന്നത്.

 

മികവ്

5എംപിയുടെ സെല്‍ഫി ക്യാമറയുമാണ് പുതിയ ഐഫോണുകള്‍ എത്തുന്നത്.

 

മികവ്

നിങ്ങള്‍ ഫോട്ടോ എടുക്കുന്നതിന് മുന്‍പും ശേഷവും 1.5സെക്കന്‍ഡുകള്‍ ചലിക്കുന്ന ചിത്രം ലഭിക്കുന്നതിന് ഈ സവിശേഷത സഹായിക്കുന്നു.

 

മികവ്

ഈ സവിശേഷത നിങ്ങള്‍ക്ക് ഒരു ചിത്രം എടുക്കുന്ന സമയത്തെ സാഹചര്യം ഓര്‍ക്കുന്നതിന് സഹായിക്കുന്നു.

 

മോശം

മുന്‍ഗാമിയുടെ അതേ രൂപഘടന തന്നെയാണ് ഐഫോണ്‍ 6എസ്-നും നല്‍കിയിരിക്കുന്നത്.

 

മോശം

ഫോണ്‍ കൈയില്‍ പിടിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാകുന്നതിനായി കുറച്ച് കൂടി ഗ്രിപ് ഉളള ഫിനിഷിങ് ഐഫോണ്‍ 6എസിന്റെ പുറകില്‍ നല്‍കിയാല്‍ നന്നാകുമായിരുന്നു.

 

മോശം

16, 64, 128 ജിബി പതിപ്പുകളിലായാണ് ഐഫോണ്‍ 6എസ് എത്തുന്നത്.

 

മോശം

പക്ഷെ മെമ്മറി വികസിപ്പിക്കാനുളള എസ്ഡി കാര്‍ഡ് ഓപ്ഷന്‍ ഐഫോണ്‍ 6എസിന് ഇല്ല എന്നുളളത് ഒരു ന്യൂനതയാണ്.

 

മോശം

ഐഫോണ്‍ 6എസ് മുന്‍ഗാമിയേക്കാള്‍ മെഗാപിക്‌സല്‍ ശേഷി 8-ല്‍ നിന്ന് 12 ആക്കി മാറ്റിയിട്ടുണ്ട്.

 

മോശം

എന്നിരുന്നാലും ഐഫോണ്‍ 6എസിന്റെ 12മെഗാപിക്‌സല്‍ ക്യാമറ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെന്ന് കാണാം.

 

മോശം

1715എംഎഎച്ചിന്റെ ബാറ്ററി ഒരു ദിവസത്തെ കാലാവധി നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

മോശം

എന്നാല്‍ വേഗതയുളള എ9 പ്രൊസസ്സറും, 3ഡി ടച്ച് പോലുളള സവിശേഷതകളും കൂടുതല്‍ ബാറ്ററി ഊര്‍ജം വലിച്ചെടുക്കാനുളള സാധ്യതയുണ്ട്.

 

മോശം

തിരഞ്ഞെടുത്ത വിപണികളില്‍ സെപ്റ്റംബര്‍ 18 മുതല്‍ പുതിയ ഐഫോണുകള്‍ ലഭ്യമായി തുടങ്ങുന്നതാണ്.

 

മോശം

ഒക്ടോബറിലാണ് പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ വരുമെന്ന് കരുതുന്നത്. അമേരിക്കന്‍ വിപണിയില്‍ 16ജിബിക്ക് 43,000 രൂപയും, 64ജിബിക്ക് 50,000 രൂപയും, 128ജിബിക്ക് 56,310 രൂപയുമാണ് ഏകദേശ വിലയായി കണക്കാക്കപ്പെടുന്നത്.

 

കൂടുതല്‍‌

സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട 10 ഭൂതങ്ങളും ആത്മാക്കളും....!

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

വിമാനത്തിന്റെ പകുതി സമയം കൊണ്ട് എത്തുന്ന ഹൈപര്‍ലൂപുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്...!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple iPhone 6S: 10 Best And Worst Features Of Apple's New Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot