ഐഫോണ്‍ 8 ഭീഷണിയാകുന്നത് ആര്‍ക്കെല്ലാം ?
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ആപ്പിള്‍ പുതുതലമുറ മോഡലുകളായ ഐഫോണ്‍ 8, എഫോണ്‍8 പ്ലസ് എന്നിവ അവതരിപ്പിച്ചു. പുതിയ ഫോണുകളുടെ വില തുടങ്ങുന്നത് 699 ഡോളറിലും 799 ഡോളറിലുമാണ്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ഐഫോണുകളുടെ വില്‍പ്പന ആരംഭിക്കും.

ഐഫോണ്‍ 8 ല്‍ 4 ഇഞ്ച് ഡിസ്‌പ്ലെയും ഐഫോണ്‍ 8 പ്ലസില്‍ 5.5 ഇഞ്ച് ഡിസ്‌പ്ലെയുമാണ് ഉളളത്. ഡ്യുവല്‍ ക്യാമറയോട് കൂടിയാണ് 8 പ്ലസ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം എത്തിയ ഐഫോണ്‍ 7 പ്ലസിലേതു പോലെ പിന്‍വശത്ത് സമാന്തരമായാണ് രണ്ട് 12 എംപി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
സ്മാര്‍ട് ഫോണുകളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും പവര്‍ഫുള്ളായി കരുതപ്പെടുന്ന പുതിയ ആപ്പിള്‍ എ11 ബയോണിക് ചിപ്‌സെറ്റാണ് ഇരു സ്മാര്‍ട്‌ഫോണുകളിലും ഉള്ളത്. വയര്‍ലെസ്സ് ചാര്‍ജ്ജിങും ഇരു ഫോണുകളും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഐഫോണ്‍ 8 ഉം 8 പ്ലസും പ്രവര്‍ത്തിക്കുന്നത് ഐഒഎസ് 11 ലാണ്. മുമ്പിലും പുറകിലും ഗ്ലാസ്സോടു കൂടി ആകര്‍ഷകമായ രൂപ കല്‍പനയാണ് ഈ സ്മാര്‍ട് ഫോണുകളുടേത്.
പുതിയ ഐഫോണുകളുടെ വരവ് സാംസങ് ഗാലക്‌സി എസ്8,വണ്‍പ്ലസ് 5 പോലുള്ള നിരവധി സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഭീഷണിയാകും എന്നതില്‍ സംശയമില്ല.
ഐഫോണ്‍8 ഉം ഐഫോണ്‍ 8 പ്ലസും ഭീഷണിയാകുന്ന ചില സ്മാര്‍ട് ഫോണുകളും അവയുടെ സവിശേഷതകളും

സാംസങ് ഗാലക്‌സി നോട്ട് 8
. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി + (2960*1440 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ
.ഒക്ട-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 835 , അഡ്രിനോ 540 ജിപിയു
. ഒക്ട-കോര്‍ സാംസങ് എക്‌സിനോസ് 9 സീരീസ് 8895 പ്രോസസര്‍ , മാലി-ജി71 എംപി20 ജിപിയു
. 6ജിബി എല്‍പിഡിഡിആര്‍4
. 64ജിബി/128ജിബി/256ജിബി സ്റ്റോറേജ്
. മൈക്രോ എസ്ഡിയോടു കൂടിയ 256ജിബി വരെ നീട്ടാവുന്ന മെമ്മറി
. ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
. ഹൈബ്രിഡ് ഡ്യുവല്‍ സിം(നാനോ+ നാനോ/ മൈക്രോ എസ്ഡി)
. 12എംപി ഡ്യുവല്‍ പിക്‌സല്‍ പിന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്
. ടെലിഫോട്ടോ ലെന്‍സോടു കൂടിയ 12 എംപി സെക്കന്‍ഡറി ക്യാമറ
. 8എപി ഓട്ടോഫോക്കസ് മുന്‍ ക്യാമറ
. 4ജി വോള്‍ട്ടി
. 3300എംഎഎച്ച് ബാറ്ററി

എല്‍ജിവി30
- 6-ഇഞ്ച് (2880* 1440 പിക്‌സല്‍) ക്യുഎച്ച്ഡി + ഒഎല്‍ഇഡി ഡിസ്‌പ്ലെ , ഗൊറില്ല ഗ്ലാസ്സ് 5 സുരക്ഷ
- ഒക്ട-കോര്‍ ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ് ഫോം , അഡ്രിനോ 540 ജിപിയു
- 4ജിബി (വി30)/128ജിബി(വി30+) (യുഎഫ്എസ് 2.0) ഇന്റേണല്‍ മെമ്മറി.
- മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്) ,എല്‍ജി യുഎക്‌സ് 6.0+
- 16എംപി പിന്‍ ക്യാമറ
- 13 എംപി സെക്കന്‍ഡറി ക്യാമറ
- 5 എംപി മുന്‍ ക്യാമറ, 90 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, f/2.2 അപ്പേര്‍ച്ചര്‍
- 4ജി വോള്‍ട്ടി
- 3,300 എംഎഎച്ച് ബാറ്ററി , വയര്‍ലെസ്സ് ചാര്‍ജിങ്

വണ്‍പ്ലസ് 5 128 ജിബി
. ഗൊറില്ല ഗ്ലാസ്സ് 5 സുരക്ഷയോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലെ
.2.45ജിഗഹെട്‌സ് ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 64-ബിറ്റ് 10എന്‍എം മൊബൈല്‍ പ്ലാറ്റ്‌ഫോം
. 64ജിബി റാം, 64 ജിബി സ്‌റ്റോറേജ്
. 8ജിബി റാം ,128 ജിബി ഇന്റേണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട് ) , ഒക്‌സിജന്‍ ഒഎസ്
. ഡ്യുവല്‍ സിം(നാനോ+ നാനോ)
. 16 എംപി റിയര്‍ ക്യാമറ , ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
. 20 എംപി സെക്കന്‍ഡറി ക്യാമറ
. 16 എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ടി
. 3300എംഎഎച്ച് ബാറ്ററി

ബ്ലാക് ബെറി കീവണ്‍
. 4.5 ഇഞ്ച് ഡിസ്‌പ്ലെ , സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. 2ജിഗഹെട്‌സ് ഒക്ട്- കോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 14എന്‍എം പ്രോസസര്‍ , 650 മെഗഹെട്‌സ് അഡ്രിനോ 506 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേണല്‍ സ്റ്റോറേജ്
. മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി
. 4-വരി കൈ്വര്‍ടി ബാക് ലിറ്റ് കീബോര്‍ഡ് , കാപ്റ്റീവ് ടച്ച്
. ആന്‍ഡ്രോയ്ഡ് 7.1 ന്യുഗട്ട്
. 12 എംപി പിന്‍ ക്യാമറ , ഡ്യുവല്‍ -ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്
. 8 എംപി മുന്‍ ക്യാമറ
. ഫിംഗര്‍ പ്രിന്റ് ന്‍െസര്‍
. 4ജി എല്‍ടിഇ
. 3505 എംഎഎച്ച് ബാറ്ററി, ക്വാല്‍ക്കം ക്വിക് ചാര്‍ജര്‍ 3.0

ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍
. 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ്സ് 4 സുരക്ഷ
. 2.15 ജിഗഹെട്‌സ് ക്വാഡ് -കോര്‍ സ്‌നാപ് ഡ്രാഗണ്‍ 821 പ്രോസസര്‍ ,അഡ്രിനോ 530 ജിപിയു
. 4ജിബി റാം, 32 ജിബി/ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയ്ഡ് 7.1 (ന്യുഡട്ട്)
. ഫിംഗര്‍പ്രിന്റ് സെന്‍സര്‍
. 12.3 എംപി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
. 8 എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ടി
. 3450 എംഎഎച്ച് ബാറ്ററി

എച്ച്ടിസി 10 ഇവോ
. 5.5 ഇഞ്ച് ക്വഡ് എച്ച്ഡി സൂപ്പര്‍ എല്‍സിഡി 3 ഡിസ്‌പ്ലെ , ഗൊറില്ല ഗ്ലാസ്സ് 5 സുരക്ഷ
. 2ജിഗഹെട്‌സ് ഒക്ട കോര്‍ ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 810 , അഡ്രിനോ 430 ജിപിയു
. 3ജിബി റാം,32 ജിബി/64 ജിബി ഇന്റേണല്‍ സ്റ്റോറേജ്
. മൈക്രോഎസ്ഡി വഴി നീട്ടാവുന്ന മെമ്മറി
. ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട് ) ,എച്ച്ടിസി സെന്‍സ് യുഐ
. 16 എംപി പിന്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
. പിഡിഎംഎഫ്,4കെ വീഡിയോ റെക്കോഡിങ്, 120എഫ്പിഎസ് സ്‌ളോ -മോഷന്‍ വീഡിയോ
. 8 എംപി മുന്‍ ക്യാമറ
. 4ജി എല്‍ടിഇ
. 3200 എംഎഎച്ച് ബാറ്ററി , ക്വിക്ക് ചാര്‍ജര്‍ 2.0

സോണി എക്‌സ്പീരിയ എക്‌സ്എ1 പ്ലസ്
. 5.5 ഇഞ്ച് (1920*1080 പിക്‌സല്‍), ഇമേജ് എന്‍ഹാന്‍സ് ടെക്‌നോളജി
. 2.3ജിഗഹെട്‌സ് മീഡിയടെക് ഹെലിയോ പി20 ഒക്ട-കോര്‍ 64 ബിറ്റ് 16എന്‍എം പ്രോസസര്‍, എആര്‍എം മാലി ടി880 ജിപിയു
. 32ജിബി ഇന്റേണല്‍ സ്റ്റോറേജോടു കൂടിയ 3ജിബി റാം
. 64ജിബി സ്‌റ്റോറേജോടു കൂടിയ 4ജിബി റാം
. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
. ആന്‍ഡ്രോയ്ഡ് 7.0 ( ന്യുഗട്ട്)
. സിംഗിള്‍/ഡ്യുവല്‍ സിം
. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 23എംപി പിന്‍ ക്യാമറ
. 8 എംപി മുന്‍ ക്യാമറ
. 4ജി എല്‍ടിഇ
. 3430എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications