കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!

Written By:

ആപ്പിളിന്റെ പുതിയ ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 8. ആപ്പിള്‍ ഐഫോണ്‍ 7 വിപണിയില്‍ മികച്ച നേട്ടം നല്‍കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ആഗോള വിപണിയില്‍ ഐഫോണ്‍ 7 അത്രയ്ക്ക് നേട്ടം നല്‍കിയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

എന്നാല്‍ ഇത് എന്തായാലും അടുത്ത ഐഫോണ്‍ പതിപ്പില്‍ ആപ്പിള്‍ എന്താണ് പുതുതായി അവതരിപ്പിക്കുക എന്ന ചര്‍ച്ച സജിവമായിക്കഴിഞ്ഞു.

കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!

സാധാരണ രീതിയില്‍ ആപ്പിള്‍ ഐഫോണ്‍ 7 ഇറങ്ങിയ സ്ഥിതിക്ക് അതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഐഫോണ്‍ 7എസ് ആയിരിക്കും ആപ്പിള്‍ ഇറക്കുക എന്നാണ് കരുതപ്പെടുന്നത് എങ്കിലും, 2017ല്‍ ആപ്പിള്‍ ഐഫോണിന്റെ 10-ാം വാര്‍ഷികം ആയതിനാല്‍ ആപ്പിള്‍ ഐഫോണ്‍ 8 ഇറക്കും എന്നാണ് സൂചന.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

പല റിപ്പോര്‍ട്ടുകളും പറയുന്നത് ഐഫോണ്‍ 8ല്‍ വമ്പന്‍ പ്രത്യേകതകളാണ് വരുന്നതെന്നാണ്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ഐഫോണ്‍ 8ന്റെ പ്രത്യേകതകള്‍ നോക്കാം.

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കര്‍വ്വ്ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേ

5.5ഇഞ്ച് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലുപ്പമുളള വളഞ്ഞ സ്‌ക്രീനോടു കൂടിയ ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 8ന് ഉണ്ടായിരിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ്

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് എന്ന സംവിധാനത്തിന്റെ പേറ്റന്റ് കൈയ്യിലുളള ആപ്പിള്‍ അത് ഉപയോഗിക്കാനാണ് ഏറെ സാധ്യത എന്നു പറയുന്നു. ഇത് ഏറ്റവും നല്ലൊരു സവിശേഷതയാണ്.

നോ ഹോം ബട്ടണ്‍

ആപ്പിള്‍ ഐഫോണ്‍ 7ലും, ഐഫോണ്‍ 7 പ്ലസിലും ഇപ്പോള്‍ തന്നെ ഹോം ബട്ടണ്‍ കപ്പാറ്റീവ് ടച്ച് പാനലില്‍ ക്ലിക്കബില്‍ ആയിട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പരിഷ്‌കരിച്ച് ഇപ്പോള്‍ കാണുന്ന രീതിയിലുളള ബട്ടണ്‍ ആപ്പിള്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ബോഡി

ആപ്പിള്‍ ഐഫോണ്‍ 5, 5എസ്, 6, 6എസ്, എസ്ഇ എന്നിവയില്‍ എല്ലാം അലൂമിനിയം ബോഡിയാണ്, എന്നാല്‍ ഐഫോണ്‍ 8ന് ഗ്ലാസ് ബോഡി ആക്കാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിപ്പ്

ഐഫോണ്‍ 8ന് അതി വേഗതയിലുളള 10 നാനോമീറ്റര്‍ A11 ചിപ്പാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Even while the iPhone 7 and iPhone 7 were modest upgrades to the iPhone 6S, the 2017 iPhone 8 is expected to be a significant upgrade to the (then 10 years old) Apple lineup.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot